രണ്ടാംവിള നെൽകൃഷിക്കുള്ള ഒരുക്കം തകൃതി; തൊഴിലാളികളെ കിട്ടാതെ കർഷകർ
text_fieldsപെരിങ്ങോട്ടുകുറുശ്ശി/കൊടുവായൂർ: പാടശേഖരങ്ങളിൽ രണ്ടാംവിള നെൽകൃഷിക്കുള്ള ഒരുക്കം തകൃതി, വയൽ ഉഴുതുമറിക്കുന്ന പണി ഏതാണ്ട് പൂർത്തിയായി. ഞാറ്റടിയും തയാറാക്കായിട്ടുണ്ട്. ഞാറ്റടി മൂപ്പെത്തിയാൽ പറിച്ചുനടണം. എല്ലാത്തിനും ആവശ്യാനുസരണം തൊഴിലാളികളെ കിട്ടണം. എന്നാൽ, മിക്കയിടങ്ങളിലും തൊഴിലാളി ക്ഷാമം വലിയ പ്രശ്നമാണ്.
അന്തർ സംസ്ഥാന തൊഴിലാളികളെയാണ് ആശ്രയിച്ചിരുന്നത്. കോവിഡ് പശ്ചാത്തലത്തിൽ അന്തർ സംസ്ഥാന തൊഴിലാളികൾ സ്ഥലംവിട്ടത് കൂടുതൽ ബാധിച്ചത് നെൽകർഷകരെയാണ്. കൊല്ലങ്കോട് മേഖലയിൽ രണ്ടാം വിളവിറക്കലിന് തയാറായ പാടശേഖരങ്ങളിൽ കൃഷിപ്പണികൾക്ക് തൊഴിലാളികൾ ലഭിക്കാത്തത് ദുരിതങ്ങൾക്ക് വഴിവെച്ചു.
മഴക്ക് ശമനമുണ്ടായതോടെ കൊയ്ത പാടശേഖങ്ങളുടെ വരമ്പ് കിളച്ച്, ഉഴുതുമറിച്ച്, വിതക്കുവാൻ കർഷകർ തയാറെടുക്കുേമ്പാൾ തൊഴിലാളികൾക്ക് ക്ഷാമമായതോടെ അയൽപക്കങ്ങളിലെ പഞ്ചായത്തുകളിൽ നിന്നും തൊഴിലാളികളെ കൊണ്ടുവരേണ്ട അവസ്ഥയിലാണ്.
വരമ്പ് കിളക്കുന്നതിന് തമിഴ്നാട്ടിലെ തൊഴിലാളികളെ ഉപയോഗിച്ചിരുന്ന കർഷകർക്ക് കോവിഡ് കാലം തിരിച്ചടിയായി. ഞാറ്റടി തയാറാക്കി ഞാറുനടുന്നതിനുപകരം 60 ശതമാനം കർഷകരും പൊടി വിതക്കുവാനാണ് തയാറാകുന്നതെന്ന് സംയുക്ത പാടശേഖര സമിതി സെക്രട്ടറി അനിൽ ബാബു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.