Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_rightയൂ​റി​യ​ക്ക് തീ​വി​ല:...

യൂ​റി​യ​ക്ക് തീ​വി​ല: വി​പ​ണി​യി​ൽ രാ​സ​വ​ള ക്ഷാ​മ​വും വി​ല​വ​ർ​ധ​ന​യും

text_fields
bookmark_border
യൂ​റി​യ​ക്ക് തീ​വി​ല: വി​പ​ണി​യി​ൽ രാ​സ​വ​ള ക്ഷാ​മ​വും വി​ല​വ​ർ​ധ​ന​യും
cancel

പു​തു​ന​ഗ​രം: വി​പ​ണി​യി​ലെ രാ​സ​വ​ള ക്ഷാ​മ​വും വി​ല​വ​ർ​ധ​ന​യും ക​ർ​ഷ​ക​രെ ദു​രി​ത​ത്തി​ലാ​ഴ്​​ത്തു​ന്നു. സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ച പ​ര​മാ​വ​ധി വി​ല​യേ​ക്കാ​ൾ ഉ​യ​ർ​ന്ന വി​ല​യാ​ണ്​ യൂ​റി​യ​ക്ക് ഈ​ടാ​ക്കു​ന്ന​ത്. കാ​ർ​ഷി​ക സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളും സ്വ​കാ​ര്യ വ​ളം വ്യാ​പാ​രി​ക​ളും ത​മ്മി​ൽ വ്യ​ത്യാ​സ​മി​ല്ലാ​തെ​യാ​ണ് വി​ല. ആ​ധാ​ർ ന​മ്പ​റും വി​ര​ല​ട​യാ​ള​വും പ​തി​ച്ച് സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ൽ​നി​ന്ന്​ കേ​ന്ദ്ര സ​ർ​ക്കാ​ർ സ​ബ്സി​ഡി ക​ഴി​ച്ച് എം.​ആ​ർ.​പി (പ​ര​മാ​വ​ധി ചി​ല്ല​റ വി​ല) ആ​യി ചാ​ക്കി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ 266.50 രൂ​പ​ക്ക് പ​ക​രം 300 രൂ​പ​യാ​ണ് വ്യാ​പാ​രി​ക​ളും കാ​ർ​ഷി​ക സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളും ക​ർ​ഷ​ക​രി​ൽ നി​ന്ന് ഈ​ടാ​ക്കു​ന്ന​ത്.

സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ൽ ആ​ധാ​ർ ന​മ്പ​റും വി​ര​ല​ട​യാ​ളം രേ​ഖ​പ്പെ​ടു​ത്തു​ന്ന പി.​ഒ.​എ​സ് (പോ​യ​ൻ​റ്​ ഓ​ഫ് സെ​യി​ൽ) മെ​ഷീ​ൻ മു​ഖേ​ന​യു​ള്ള 266.50 രൂ​പ​യു​ടെ ബി​ല്ലും ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ ശേ​ഷി​ക്കു​ന്ന 33.50 രൂ​പ​യു​ടെ സ​ഹ​ക​ര​ണ സം​ഘം ര​സീ​തും ന​ൽ​കും.

ഇ​തു പ​ക​ൽ​ക്കൊ​ള്ള​യാ​ണെ​ന്ന് ക​ർ​ഷ​ക​ർ പ​റ​ഞ്ഞു. ഇ​ന്ത്യ​യി​ൽ പ​ര​മാ​വ​ധി ചി​ല്ല​റ വി​ൽ​പ​ന വി​ല സ​മ്പ്ര​ദാ​യം നി​ല​വി​ൽ​വ​ന്ന​തി​നു​ശേ​ഷം ഒ​രു ഉ​ൽ​പ​ന്ന​വും എം.​ആ​ർ.​പി​യി​ൽ കൂ​ടു​ത​ൽ വാ​ങ്ങാ​ൻ ഒ​രു വ്യാ​പാ​രി​ക്കും അ​നു​മ​തി​യി​ല്ല. എം.​ആ​ർ.​പി​യെ​ക്കാ​ൾ കൂ​ടു​ത​ൽ വി​ല ഈ​ടാ​ക്കി​യാ​ൽ ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​രം അ​ള​വു​തൂ​ക്ക വ​കു​പ്പും സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പും ന​ട​പ​ടി​യെ​ടു​ക്കാ​റു​ള്ള​താ​ണ്. എ​ന്നാ​ൽ, ഇ​ക്കാ​ര്യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​റോ മ​റ്റു വ​കു​പ്പു​ക​ളോ ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് പാ​ട​ശേ​ഖ​ര സ​മി​തി​യി​ലെ ക​ർ​ഷ​ക​ർ ആ​രോ​പി​ച്ചു. വ്യാ​പാ​രി​ക​ൾ​ക്കും സ​ഹ​ക​ര​ണ സം​ഘ​ത്തി​നും വ​ളം ക​മ്പ​നി​ക​ൾ 45 കി​ലോ തൂ​ക്ക​മു​ള്ള വേ​പ്പെ​ണ്ണ ചേ​ർ​ത്ത യൂ​റി​യ പ​ര​മാ​വ​ധി ചി​ല്ല​റ വി​ല​യ്ക്കാ​ണ് ന​ൽ​കു​ന്ന​തെ​ന്നും ആ​യ​തി​നാ​ലാ​ണ് അ​ധി​ക​മാ​യി കൈ​കാ​ര്യ ചെ​ല​വും ക​യ​റ്റി​റ​ക്ക് കൂ​ലി​യും ക​ർ​ഷ​ക​രി​ൽ​നി​ന്ന് വാ​ങ്ങു​ന്ന​തെ​ന്നും സ​ഹ​ക​ര​ണ സം​ഘം അ​ധി​കൃ​ത​രും വ്യാ​പാ​രി​ക​ളും പ​റ​യു​ന്നു. ഈ ​വി​ഷ​യ​ത്തി​ൽ രാ​സ​വ​ളം വി​ൽ​പ​ന ലൈ​സ​ൻ​സ് ന​ൽ​കു​ന്ന സം​സ്ഥാ​ന കൃ​ഷി ക​ർ​ഷ​ക​ക്ഷേ​മ വ​കു​പ്പ്, സി​വി​ൽ സ​പ്ലൈ​സ്, കേ​ന്ദ്ര കൃ​ഷി മ​ന്ത്രാ​ല​യം, പെ​ട്രോ​കെ​മി​ക്ക​ൽ മ​ന്ത്രാ​ല​യം എ​ന്നി​വ ക​ണ്ണ​ട​ച്ചി​രി​ക്കു​ക​യാ​ണ്. കേ​ന്ദ്ര സ​ർ​ക്കാ​റിെൻറ സ​ബ്സി​ഡി നി​ര​ക്കി​ലു​ള്ള വി​ല​യാ​ണ് യൂ​റി​യ ചാ​ക്കു​ക​ളി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

നെ​ല്ലി​ന് താ​ങ്ങു​വി​ല​യി​ൽ 80 പൈ​സ കു​റ​ഞ്ഞ​തി​ന് സ​മ​ര​രം​ഗ​ത്ത് ഇ​റ​ങ്ങി​യ ക​ർ​ഷ​ക സം​ഘ​ട​ന​ക​ളും സം​സ്ഥാ​ന ഉ​പ​ഭോ​ക്തൃ ത​ർ​ക്ക സ്ഥാ​പ​ന​ങ്ങ​ളും ഇ​ക്കാ​ര്യം ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ന്നു. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള ക​മ്പ​നി​ക​ൾ വ്യാ​പാ​രി​ക​ൾ​ക്ക് യൂ​റി​യ മാ​ത്ര​മാ​യി ന​ൽ​കു​ന്നി​ല്ലെ​ന്നും അ​വ​ർ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന മ​റ്റു കൂ​ട്ടു​വ​ള​ങ്ങ​ളും സൂ​ക്ഷ്മ മൂ​ല​ക വ​ള​ങ്ങ​ളും നി​ർ​ബ​ന്ധ​മാ​യും വ്യാ​പാ​രി​ക​ളെ​ക്കൊ​ണ്ട് വാ​ങ്ങി​പ്പി​ക്കു​ന്ന​താ​യും പ​രാ​തി​യു​ണ്ട്. വ്യാ​പാ​രി​ക​ളും ഇ​ത്ത​രം കൂ​ട്ടു​വ​ള​ങ്ങ​ളോ​ടൊ​പ്പം മാ​ത്ര​മേ യൂ​റി​യ​യും വി​ൽ​പ​ന ന​ട​ത്തു​ന്നു​ള്ളൂ. ഇ​ത് നെ​ൽ​കൃ​ഷി​ക്ക് ആ​വ​ശ്യ​മി​ല്ലാ​ത്ത വ​ള​ങ്ങ​ൾ വാ​ങ്ങി​ക്കാ​ൻ ക​ർ​ഷ​ക​രെ നി​ർ​ബ​ന്ധി​ത​രാ​ക്കു​ന്നു.

സ​ർ​ക്കാ​റും കൃ​ഷി​വ​കു​പ്പും ജ​ന​പ്ര​തി​നി​ധി​ക​ളും വി​ല​വ​ർ​ധ​ന​ക്കും നി​ർ​ബ​ന്ധി​ത കൂ​ട്ടു​വ​ളം വി​ൽ​പ​ന​ക്കു​മെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fertilizer shortage
News Summary - Fertilizer scarcity and rising prices
Next Story