Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_rightനെ​ൽ​ക​ർ​ഷ​ക​ർ​ക്ക്:...

നെ​ൽ​ക​ർ​ഷ​ക​ർ​ക്ക്: തി​രി​ച്ച​ടി​യാ​യി മ​ഴ

text_fields
bookmark_border
Paddy plants that have fallen in the rain
cancel
camera_alt

മ​ഴ​യി​ൽ വീ​ണു​പോ​യ നെ​ൽ​ച്ചെ​ടി​ക​ൾ 

പു​ൽ​പ​ള്ളി: ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പെ​യ്ത ശ​ക്ത​മാ​യ മ​ഴ നെ​ൽ​ക​ർ​ഷ​ക​ർ​ക്ക് തി​രി​ച്ച​ടി​യാ​യി. പു​ൽ​പ​ള്ളി ചേ​കാ​ടി​യി​ൽ ഹെ​ക്ട​ർ ക​ണ​ക്കി​ന് സ്ഥ​ല​ത്തെ സു​ഗ​ന്ധ നെ​ല്ലി​ന​മാ​യ ഗ​ന്ധ​ക​ശാ​ല ചെ​ടി​ക​ൾ നി​ലം​പൊ​ത്തി. വി​ള​വെ​ടു​ക്കാ​ൻ ര​ണ്ടാ​ഴ്ച മാ​ത്രം ബാ​ക്കി നി​ൽ​ക്കെ​യാ​ണ് മ​ഴ​യി​ൽ നെ​ൽ​ച്ചെ​ടി​ക​ൾ വീ​ണു​പോ​യ​ത്. മ​റ്റ് നെ​ല്ലി​ന​ങ്ങ​ളി​ൽ നി​ന്നും വ്യ​ത്യ​സ്ത​മാ​യി ഉ​യ​ര​ത്തി​ൽ വ​ള​രു​ന്ന നെ​ല്ലി​ന​മാ​ണ് ഗ​ന്ധ​ക​ശാ​ല. ഭൗ​മ സൂ​ചി​ക പ​ട്ടി​ക​യി​ൽ ഇ​ടം ല​ഭി​ച്ച നെ​ല്ലി​ന​മാ​ണി​ത്.

വ​യ​നാ​ട്ടി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഉ​ൽപാ​ദി​പ്പി​ക്കു​ന്ന​ത് ചേ​കാ​ടി​യി​ലാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യ​ത്താ​ണ് നെ​ൽ​ചെ​ടി​ക​ൾ വീ​ണ​ത്. നെ​ൽ ക​തി​രു​ക​ളാ​കെ വ​യ​ലി​ൽ വീ​ണു കി​ട​ക്കു​ക​യാ​ണ്. ഇ​ത് കൊ​യ്തെ​ടു​ക്കാ​ൻ ഏ​റെ പാ​ടു​പെ​ട​ണം. മ​റ്റ് നെ​ല്ലി​ന​ങ്ങ​ളെ​ക്കാ​ൾ പ​രി​ച​ര​ണം ന​ൽ​കി​യാ​ണ് ഇ​ത് ക​ർ​ഷ​ക​ർ വി​ള​യി​ച്ച​ത്. ചേ​കാ​ടി​യു​ടെ മു​ഖ​മു​ദ്ര​യാ​ണ് സു​ഗ​ന്ധ നെ​ല്ലി​ന​മാ​യ ഗ​ന്ധ​ക​ശാ​ല. മ​റ്റ് നെ​ല്ലി​ന​ങ്ങ​ളേ​ക്കാ​ൾ വി​ല​യും കൂ​ടു​ത​ൽ ല​ഭി​ക്കു​ന്നു​ണ്ട്. ക​ർ​ഷ​ക​രു​ടെ പ്ര​തീ​ക്ഷ​ക​ളാ​ണ് മ​ഴ​യി​ൽ പൊ​ലി​ഞ്ഞി​രി​ക്കു​ന്ന​ത്.


ചീ​ര ഇ​ഷ്ട​മാ​ണോ...​? കൃ​ഷി​ക്ക് അ​നു​യോ​ജ്യ​മാ​യ സ​മ​യം

തു​റ​സ്സാ​യ സ്ഥ​ല​ങ്ങ​ളി​ലും ഗ്രോ​ബാ​ഗു​ക​ളി​ലും മികച്ച ഉ​ൽ​പാ​ദ​നം ല​ഭി​ക്കും

ക​ൽ​പ​റ്റ: ചീ​ര ഇ​ഷ്ട​മി​ല്ലാ​ത്ത മ​ല​യാ​ളി​ക​ളു​ണ്ടാ​വി​ല്ല. പ​ച്ച​ക്ക​റി ക​ട​ക​ളി​ലും വ​ഴി​യോ​ര​ത്തും ചീ​ര വി​ൽ​പ​ന​ക്കു​വെ​ച്ച​തു ക​ണ്ടാ​ൽ വാ​ങ്ങ​ത്ത​വ​ർ കു​റ​വാ​യി​രി​ക്കും. വ​യ​നാ​ട്ടി​ൽ ചെ​റു പ​ച്ച​ക്ക​റി​ത്തോ​ട്ടം ഇ​ല്ലാ​​ത്ത വീ​ട്ട​മ്മ​മാ​ർ കു​റ​വാ​യി​രി​ക്കും. കു​ടും​ബ​ശ്രീ അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ളി​ല​ട​ക്കം ചീ​ര കൃ​ഷി ചെ​യ്ത് വി​ൽ​പ​ന ന​ട​ത്തു​ന്ന​ത് വ്യാ​പ​ക​മാ​യി തു​ട​ങ്ങി​യി​ട്ടു​ണ്ട്.

ഇ​പ്പോ​ള്‍ ചീ​ര കൃ​ഷി ചെ​യ്യാ​ന്‍ അ​നു​യോ​ജ്യ​മാ​യ കാ​ലാ​വ​സ്ഥ​യാ​ണ്. പ​ച്ചച്ചീ​ര​യും ചു​വ​ന്ന ചീ​ര​യും ആ​ണ് പ്ര​ധാ​ന​മാ​യും കൃ​ഷി​ചെ​യ്യു​ന്ന​ത്. തു​റ​സ്സാ​യ സ്ഥ​ല​ങ്ങ​ളി​ലും ഗ്രോ​ബാ​ഗു​ക​ളി​ലും ന​ല്ല ഉ​ൽ​പാ​ദ​നം ല​ഭി​ക്കും. അ​ഞ്ചു ഗ്രാം ​വി​ത്ത് കൊ​ണ്ട് ഒ​രു സെ​ന്‍റ് സ്ഥ​ല​ത്തേ​ക്ക് വേ​ണ്ട തൈ ​ഉ​ണ്ടാ​ക്കി​യെ​ടു​ക്കാം. ന​ഴ്സ​റി ത​യാ​റാ​ക്കി വി​ത്ത് പാ​കി മു​ള​പ്പി​ച്ചെ​ടു​ത്ത തൈ​ക​ള്‍ മൂ​ന്നാ​ഴ്ച പ്രാ​യ​മെ​ത്തു​മ്പോ​ള്‍ പ​റി​ച്ചു ന​ടാം. ന​ന്നാ​യി കി​ള​ച്ച് നി​ല​മൊ​രു​ക്കി​യ ശേ​ഷം 30-35 സെ​ന്‍റീ​മീ​റ്റ​ര്‍ വീ​തി​യി​ല്‍ 30 സെ.​മീ​റ്റ​ര്‍ അ​ക​ല​ത്തി​ല്‍ ചാ​ലു​ക​ള്‍ കീ​റി സെ​ന്‍റൊ​ന്നി​ന് ഒ​ന്ന് മു​ത​ല്‍ മൂ​ന്ന് കി​ലോ വ​രെ കു​മ്മാ​യം ചേ​ര്‍ത്തി​ട​ണം.

10 ദി​വ​സ​ത്തി​നു ശേ​ഷം ഉ​ണ​ക്കിപ്പൊ​ടി​ച്ച ട്രൈ​ക്കോ​ഡെ​ര്‍മ ചേ​ര്‍ത്ത ചാ​ണ​കം സെ​ന്‍റൊ​ന്നി​ന് 200 കി​ലോ, രാ​സ വ​ള​ങ്ങ​ളാ​യ യൂ​റി​യ, രാ​ജ്ഫോ​സ്, പൊ​ട്ടാ​ഷ് എ​ന്നി​വ യ​ഥാ​ക്ര​മം 450 ഗ്രാം, 1.25 ​കി​ലോ ഗ്രാം, 350 ​ഗ്രാം എ​ന്നി​വ അ​ടി​വ​ള​മാ​യി ന​ല്‍കി ചാ​ലു​ക​ളി​ല്‍ ഒ​ന്ന​ര ചാ​ണ്‍ അ​ക​ല​ത്തി​ല്‍ ചീ​ര തൈ​ക​ള്‍ ന​ടാം. ര​ണ്ടാം​ഘ​ട്ട വ​ള​പ്ര​യോ​ഗ​മാ​യി 217ഗ്രാം ​യൂ​റി​യ മേ​ല്‍ വ​ള​മാ​യി ന​ല്‍കാം. ജൈ​വ​രീ​തി​യി​ല്‍ ചാ​ണ​ക​പൊ​ടി, എ​ല്ലു​പൊ​ടി, ക​ട​ല​പ്പി​ണ്ണാ​ക്ക്, ചാ​രം എ​ന്നി​വ തു​ല്യ​ഭാ​ഗ​മാ​യി എ​ടു​ത്ത് ആ​ഴ്ച​യി​ലൊ​രി​ക്ക​ല്‍ ന​ല്‍കാം. പ​റി​ച്ചു ന​ട്ട് ഏ​ക​ദേ​ശം 25 ദി​വ​സ​ത്തി​നു ശേ​ഷം വി​ള​വെ​ടു​പ്പ് ന​ട​ത്താം. വി​ള​വെ​ടു​പ്പി​നുശേ​ഷം ഒ​രു ശ​ത​മാ​നം യൂ​റി​യ ത​ളി​ച്ചു കൊ​ടു​ക്കു​ന്ന​ത് വി​ള​വ് വ​ർ​ധി​പ്പി​ക്കും.

പ്ര​ധാ​ന കീ​ട​മാ​യ ഇ​ല​തീ​നി പു​ഴു​ക്ക​ള്‍ക്കെ​തി​രെ ഗോ​മൂ​ത്രം, കാ​ന്താ​രി മു​ള​ക് മി​ശ്രി​തം, വേ​പ്പെ​ണ്ണ, വെ​ളു​ത്തു​ള്ളി മി​ശ്രി​തം എ​ന്നി​വ ഉ​പ​യോ​ഗി​ക്കാം. ചീ​ര​യി​ലെ ഒ​രു പ്ര​ധാ​ന രോ​ഗ​മാ​ണ് ഇ​ല​പ്പു​ള്ളി രോ​ഗം. ചു​വ​ന്ന ചീ​ര​യും, പ​ച്ചച്ചീ​ര​യും ഇ​ട​ക​ല​ര്‍ത്തി ന​ടു​ന്ന​ത് രോ​ഗം കു​റ​ക്കു​ന്നു. സ്യൂ​ഡോ​മോ​ണാ​സ് ഉ​പ​യോ​ഗി​ച്ച് വി​ത്തു പ​രി​ച​ര​ണം ന​ട​ത്തു​ന്ന​തും 20 ഗ്രാം ​സ്യൂ​ഡോ​മോ​ണാ​സ് ഒ​രു ലി​റ്റ​ര്‍ പ​ച്ച ചാ​ണ​ക തെ​ളി​യി​ല്‍ ക​ല​ക്കി ത​ളി​ക്കു​ന്ന​തും രോ​ഗ നി​യ​ന്ത്ര​ണ​ത്തി​ന് ഫ​ല​പ്ര​ദ​മാ​ണെ​ന്ന് കേ​ര​ള കാ​ര്‍ഷി​ക സ​ര്‍വ​ക​ലാ​ശാ​ല അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RainAgriculture NewsPaddy
News Summary - For paddy farmers: rain again
Next Story