കോലിഞ്ചിക്ക് ഭൗമ സൂചിക പദവി; കാർഷിക സർവകലാശാല സംഘം ചിറ്റാറിൽ
text_fieldsവടശ്ശേരിക്കര: മലയോര കർഷകരുടെ ദീർഘനാളത്തെ ആവശ്യങ്ങളിലൊന്നായ കോലിഞ്ചി കൃഷിയെ സർക്കാർ ഔഷധസസ്യ ഗണത്തിൽ ഉൾപ്പെടുത്തിയ സാഹചര്യത്തിൽ കോലിഞ്ചിക്ക് ഭൗമ സൂചിക പദവി ലഭ്യമാകുന്നത് സംബന്ധിച്ച് പഠിക്കുന്നതിന് കാർഷിക സർവകലാശാലയിൽനിന്ന് വിദഗ്ധ സംഘം ചിറ്റാറിലെത്തി. കർഷകരുമായി സംവദിച്ച സംഘം കൃഷിയിടങ്ങൾ സന്ദർശിച്ചു.
ഭൗമ സൂചിക പദവി ലഭ്യമാകുന്നതോടെ മലയോര മേഖലയിലെ കോലിഞ്ചി കൃഷിക്കാർക്ക് അർഹമായ വില ഉറപ്പാക്കുന്നതിനും അന്താരാഷ്ട്ര വിപണികൾ കണ്ടെത്തുന്നതിനും സാധ്യമാവും.
ചിറ്റാർ കേന്ദ്രമാക്കി കോലിഞ്ചി കർഷകരുടെ കൺസോർഷ്യം രൂപവത്കരിച്ചു പ്രവർത്തനം നടന്നുവരുകയാണ്. കൃഷിവകുപ്പ്, കാർഷിക സർവകലാശാല, ഔഷധസസ്യ ബോർഡ് എന്നീ മൂന്നു വകുപ്പുകൾ ഏകോപിപ്പിച്ചാണ് കൺസോർഷ്യം പ്രവർത്തിക്കുന്നത്.
ശാസ്ത്രീയ കൃഷി, കൃഷിയുടെ ഏകോപനം, വിപണനം എന്നിവ നിലവിൽ കൺസോർഷ്യത്തിെൻറ നേതൃത്വത്തിൽ നടന്നുവരുകയാണ്. കെ.യു. ജനീഷ്കുമാർ എം.എൽ.എ മുൻൈകയെടുത്താണ് കോലിഞ്ചി കർഷകർക്കുവേണ്ടി കൺസോർഷ്യം രൂപവത്കരിച്ചത്. ചിറ്റാർ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ചേർന്ന യോഗത്തിൽ കോലിഞ്ചി കർഷകരിൽനിന്ന് വിദഗ്ധ സംഘം വിവരങ്ങൾ ശേഖരിച്ചു.
കൺസോർഷ്യം പ്രസിഡൻറ് എസ്. ഹരിദാസിെൻറ അധ്യക്ഷതയിൽ ഡോ. ദീപ്തി ആൻറണി, പ്രഫ. ഡോ. രാഖി, മാത്യു എബ്രഹാം, കെ.ജി. മുരളീധരൻ, ചിറ്റാർ പഞ്ചായത്ത് പ്രസിഡൻറ് സജി കുളത്തുങ്കൽ, ടി.എ. രാജു, ജേക്കബ് വളയംപള്ളി, ടി.എസ്. രാജു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.