Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_rightഇഞ്ചി​ വില...

ഇഞ്ചി​ വില ഇടിഞ്ഞുതന്നെ; കർഷകർ കടുത്ത പ്രതിസന്ധിയിൽ

text_fields
bookmark_border
ഇഞ്ചി​ വില ഇടിഞ്ഞുതന്നെ; കർഷകർ കടുത്ത പ്രതിസന്ധിയിൽ
cancel

കൽപറ്റ: നേന്ത്രപ്പഴത്തിന്​​ പിന്നാലെ ഇഞ്ചിക്കും വിലയില്ലാതായതോടെ കർഷകർ ദുരിതത്തി​ന്‍റെ വക്കിൽ. മരച്ചീനി ഉൾപ്പെടെയുള്ള കിഴങ്ങ് വിളകൾക്കും കുരുമുളക്, റബ്ബർ തുടങ്ങിയവക്കും ഏറെക്കാലമായി തുച്ഛമായ വിലയാണ് വിപണിയിൽ ലഭിക്കുന്നത്. ഇതിനുപിന്നാലെയാണ്​ ഇഞ്ചിവിലയും തകർന്നടിഞ്ഞത്​.


കഴിഞ്ഞ വർഷം ഈ സമയത്ത് ഒരുകിലോ ഇഞ്ചിക്ക്​ 150 -200 രൂപയായിരുന്നു ചില്ലറ വില. ഇപ്പോൾ 30 രൂപയിലേക്ക് തകർന്നടിഞ്ഞു. 60 കിലോ ചാക്കിന്​ 900 രൂപയാണ്​ മൊത്തവില. അതായത്​ കിലോക്ക്​ 15 രൂപ. നിലവില്‍ മുടക്ക് മുതല്‍ പോലും തിരിച്ചുകിട്ടാത്ത സാഹചര്യമാണുള്ളത്. ഈ വർഷമാദ്യം ചാക്കിന്‌ 1100 ഉണ്ടായിരുന്നു. ജനുവരി അവസാനം 1000 രൂപയായി. ഇതാണ്​ ഇപ്പോൾ 900 ആയി കുറഞ്ഞത്​. അതേസമയം, റമദാനും വിഷുവും ആയതോടെ നേന്ത്രപ്പഴ വിപണിയിൽ നേരിയ ഉണർവ്​ പ്രകടമായിട്ടുണ്ട്​. നേരത്തെ കിലോക്ക്​ 15 രൂപയായി ഇടിഞ്ഞിരുന്നു. ഇപ്പോഴത്​ 35 രൂപയായാണ്​ ഉയർന്നത്​. വരും ദിവസങ്ങളിലും ഉയരാൻ സാധ്യതയുണ്ട്​.

ഇഞ്ചി വിളവെടുപ്പ് സമയമായപ്പോൾ വാങ്ങുന്നതിന് ആവശ്യക്കാർ ഇല്ലാത്ത അവസ്‌ഥയായിരുന്നു. ഉണക്കി ചുക്കാക്കാനും കച്ചവടക്കാർക്ക് താൽപര്യമില്ല. കോവിഡ് പശ്​ചാത്തലത്തിൽ വന്ന നിയന്ത്രണങ്ങളാണ് ഇതിന് പ്രധാന കാരണം. മുമ്പ്​ വിവിധ ആഘോഷങ്ങളുമായി ബന്ധപ്പെട്ട സദ്യകൾക്ക് ധാരാളമായി ഇഞ്ചി ആവശ്യമായിരുന്നു. കോവിഡിനെ തുടർന്ന് വിവാഹസദ്യകൾ, ഉത്സവങ്ങൾ, പള്ളിപെരുന്നാളുകൾ എന്നിവ ആ​േഘാഷങ്ങൾ ഒഴിവാക്കി ചടങ്ങായി ഒതുങ്ങി. അയൽ സംസ്ഥാനങ്ങളിൽനിന്നും യാതൊരു പരിശോധനയും കൂടാതെ ഉൽപന്നങ്ങൾ കേരളത്തിലേക്ക്​ വരുന്നതാണ്​ കാർഷിക വിളകൾക്ക്​ വിലയിടിയാനുള്ള മറ്റൊരു കാരണം.

ബാങ്കുകളിൽ നിന്നും മറ്റും കടം എടുത്ത് ഏക്കറുകണക്കിന് കൃഷിയിറക്കിയ കർഷകരാണ്​ ഏറെ വിഷമിക്കുന്നത്​. മലയോര മേഖലയിലും കുടകിലും വൻതോതിൽ കൃഷിയിറക്കിയവരാണ്​ ഏറെ പ്രതിസന്ധിയിലായത്​. കർണാടകയിലെ മൈസൂരു, കെ.ആർ. നഗർ, നഞ്ചങ്കോട്‌, വീരാജ്​പേട്ട മേഖലകളിലെല്ലാം കണ്ണൂർ, വയനാട്​, കോഴിക്കോട്​ ജില്ലകളിലെ കർഷകർ പാട്ടത്തിന്‌ ഭൂമിയെടുത്ത്‌ കൃഷിചെയ്യുന്നുണ്ട്‌.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farmerGinger
News Summary - Ginger prices fall; Loss to farmers
Next Story