മികവിന്റെ പാൽത്തിളക്കം
text_fieldsപാലുൽപാദന മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങളും മുന്നേറ്റവും കാഴ്ചവെക്കുന്ന പ്രാഥമിക ക്ഷീരസഹകരണ സംഘങ്ങള്‍ക്ക് ദേശീയതലത്തില്‍ നല്കുന്ന പരമോന്നത അംഗീകാരമാണ് ഗോപാല്‍ രത്ന പുരസ്കാരം. പ്രശസ്തിപത്രവും ഫലകവും അഞ്ചുലക്ഷം രൂപയും അടങ്ങുന്നതാണ് പുരസ്കാരം.
പ്രവർത്തനമികവിനുള്ള അംഗീകാരമായി മുൻ വർഷങ്ങളിൽ കേരളത്തിലെ മൂന്ന് ക്ഷീരസംഘങ്ങളെ തേടി ഗോപാൽരത്ന ബഹുമതിയെത്തി. വയനാട് ജില്ലയിലെ പുൽപള്ളി, മാനന്തവാടി, ദീപ്തിഗിരി എന്നീ ക്ഷീരസംഘങ്ങളായിരുന്നു പാൽപ്പെരുമയുടെ നിറവിൽ ദേശീയ അംഗീകാരം നേടി തിളങ്ങിയത്. കേരളത്തിലെ പ്രാഥമിക ക്ഷീരസഹകരണ സംഘങ്ങൾക്ക് എക്കാലവും മികച്ച മാതൃകയാണ് ഈ കർഷക സഹകരണ കൂട്ടായ്മകളുടെ പ്രവർത്തനങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.