Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jan 2017 2:11 AM GMT Updated On
date_range 24 Jan 2017 10:51 AM GMTറബര്‍ ബോര്‍ഡിന്‍െറ അനാസ്ഥ: കര്‍ഷകര്‍ക്ക് വില ലഭിക്കുന്നില്ല
text_fieldsbookmark_border
റബറിന്‍െറ രാജ്യാന്തര വില കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല, റബര്‍ ബോര്‍ഡിന്‍െറ അനാസ്ഥയാണ് ഇതിനു കാരണമെന്ന് കര്‍ഷകര്‍. രാജ്യാന്തര വിലയെക്കാള്‍ കിലോക്ക് 24.72 രൂപ കുറവാണ് ആഭ്യന്തര വിപണിയിലെ കച്ചവടം. ജനുവരി നാലിന് രാജ്യാന്തരവില 155 ആയപ്പോള്‍ ആഭ്യന്തരവില 139വും വ്യാപാരവില 135 രൂപയുമായിരുന്നു. ജനുവരി ഒമ്പതിന് രാജ്യാന്തരവില 161.72 രൂപയായി ഉയര്‍ന്നപ്പോള്‍ ആഭ്യന്തരവില 140 ഉം വ്യാപാര വില 137 രൂപയുമായി. രാജ്യാന്തരവിലയെക്കാള്‍ 24.72 രൂപ കുറവിലാണ് വ്യാപാരികള്‍ കച്ചവടം നടത്തിയത്. രാജ്യാന്തര വിപണിക്ക് ആനുപാതികമായ വില കര്‍ഷകര്‍ക്ക് ലഭിക്കാതിരിക്കുന്നത് റബര്‍ബോര്‍ഡ് വന്‍വ്യവസായികളുടെ താല്‍പര്യം സംരക്ഷിക്കുന്നതുകൊണ്ടാണെന്ന് കര്‍ഷകര്‍ പറയുന്നു.
രാജ്യാന്തര വിപണിയില്‍ റബറിന്‍െറ വില കണക്കാക്കുന്നത് ബാങ്കോക്ക് മാര്‍ക്കറ്റ് അടിസ്ഥാനമാക്കിയാണ്. ഗുണമേന്മയില്‍ ബാങ്കോക്കിലെ ആര്‍.എസ്.എസ്-മൂന്ന് ഗ്രേഡിന് തുല്യമാണ് ഇന്ത്യയിലെ ആര്‍.എസ്.എസ്.-നാല്. കഴിഞ്ഞ നവംമ്പര്‍ ഒന്നിന് 116.70 രൂപയും 29 ന് 141.10 രൂപയുമായിരുന്നു ആര്‍.എസ്.എസ് -മൂന്നിന്‍െറ വില. ആഭ്യന്തര വിപണിയിലെ വില പരിശോധിച്ചാല്‍ നവംബര്‍ ഒന്നിന് 116.50 രൂപ കിട്ടിയെങ്കിലും 29ന് അത് 130 രൂപയാണ് റബര്‍ബോര്‍ഡ് നിശ്ചിയിച്ചത്. എന്നാല്‍, ഈ നിരക്ക് കര്‍ഷകര്‍ക്ക് വ്യാപാരികള്‍ നല്‍കാറില്ല. നവംബര്‍ ഒന്നിന് 113 ഉം 29ന് 127ഉം രൂപയാണ് കര്‍ഷകര്‍ക്ക് ലഭിച്ചത്. ചുരുക്കത്തില്‍ നവംബറില്‍ രാജ്യാന്തര വിപണിയെക്കാള്‍ കിലോക്ക് 14 രൂപ കുറവാണ് കര്‍ഷകര്‍ക്ക് ലഭിച്ചത്. ഈ വ്യത്യാസം ഡിസംബറില്‍ 30 രൂപയോളമായി.
ഉല്‍പാദനം, ഉപഭോഗം, ഉല്‍പാദനക്ഷമത എന്നിവ സംബന്ധിച്ച് ബോര്‍ഡ് നല്‍കുന്ന വിവരങ്ങളുടെ ആധികാരികതയും നഷ്ടപ്പെട്ടതായി കര്‍ഷകര്‍ ആരോപിക്കുന്നു. ബോര്‍ഡിന്‍െറ കണക്കനുസരിച്ച് 2015 നവംബറിലെ ഉല്‍പാദനം 53,000 ടണ്ണായിരുന്നെങ്കില്‍ കഴിഞ്ഞ നവംബറില്‍ 63,000 ടണ്ണായി വര്‍ധിച്ചുവെന്നാണ്. എന്നാല്‍, ബോര്‍ഡ് ഉന്നതരും ഉദ്യോഗസ്ഥരും ചേര്‍ന്നു തയാറാക്കിയ കള്ളക്കണക്കാണിതെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. 2017 മാര്‍ച്ച് 31നകം 5000 ടണ്‍ റബര്‍ കയറ്റുമതി ചെയ്യുമെന്ന ഡിസംബറില്‍ ബോര്‍ഡ് നടത്തിയ പ്രഖ്യാപനവും വിചിത്രമാണ്. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള ഏഴുമാസത്തിലെ കയറ്റുമതി 650 ടണ്‍ ആണ്. ബാക്കി അഞ്ചു മാസത്തിനുള്ളില്‍ 4350 ടണ്‍ എങ്ങനെ കയറ്റുമതി ചെയ്യുമെന്നാണ് കര്‍ഷകര്‍ ചോദിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story