ഉൽപാദനക്ഷമതയേറിയ രണ്ട് നെല്ലിനങ്ങൾ വികസിപ്പിച്ചു
text_fields
തൃശൂര്‍: നെൽകൃഷിക്ക് ഹാനികരമായ ബാക്ടീരിയയെ പ്രതിരോധിക്കാൻ ശേഷിയുള്ള സാമ്പ മഹസൂരി നെല്ലിൽനിന്ന് ഉൽപാദനക്ഷമതയേറിയ രണ്ട് പുതിയ നെല്ലിനങ്ങൾ വികസിപ്പിച് ചു. എ.ജി.ആര് 2973, എ.ജി.ആര് 5501 എന്നീ ഇനങ്ങളാണ് വികസിപ്പിച്ചത്. കേരള കാര്‍ഷിക സര്‍വകലാശാ ലയും കൊച്ചി സൈജിനോം റിസര്‍ച് ഫൗണ്ടേഷനും സംയുക്തമായി സർവകലാശാലയിൽ സംഘടിപ്പിച്ച കാര്‍ഷിക ജിനോമിക്സ് സമ്മേളനത്തിൽ പുതിയ വിത്തിനങ്ങൾ അവതരിപ്പിച്ചു.
ആന്ധ്രയിൽ വികസിപ്പിച്ച ഇനമാണ് സാമ്പ മഹസൂരി.പുതിയ രണ്ട് ഇനങ്ങളും ജനിതകാരോഗ്യവും ഗുണമേന്മയും കൂടിയവയാണ്. എ.ജി.ആര് 2973 വലിപ്പമേറിയ നെല്‍ച്ചെടിയാണ്. ഉൽപാദന ശേഷി 25 ശതമാനത്തോളം കൂടുതലാണ്. എ.ജി.ആര് 5501 നേരത്തെ പൂവിടുന്നതും നന്നായി വിളവ് തരുന്നതുമായ വിത്തിനമാണ്. ഈ രണ്ട് തരം അരികളിലും അഞ്ച് തലമുറകളില്‍ ഒരേ ജനിതക ഗണങ്ങള്‍ സ്ഥിരീകരിക്കപ്പെട്ടു.
ട്രയലിന് ശേഷം വാണിജ്യാടിസ്ഥാനത്തില്‍ അവതരിപ്പിക്കാന്‍ കഴിയുമെന്ന് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച അഗ്രിജിനോം ലാബ്സ് ചീഫ് ഓപറേറ്റിങ്ങ് ഓഫിസര്‍ ഡോ. ജോർജ് തോമസ് പറഞ്ഞു.സമ്മേളനം വൈസ് ചാന്‍സലര്‍ ആര്. ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു.
നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് പ്ലാൻറ് ജീനോം റിസർച് ഡയറക്ടര്‍ ഡോ. രമേഷ് സോണ്ടി, ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് പ്രിന്‍സിപ്പല്‍ സയൻറിസ്റ്റ് ഡോ. എ.കെ. സിങ്ങ് എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി.സസ്യങ്ങൾ മുളപൊട്ടി വരുേമ്പാൾതന്നെ വേര്‍തിരിച്ച് ഗുണനിലവാരമുള്ളവ തെരഞ്ഞെടുക്കുന്നതാണ് പുതിയ രീതിയെന്ന് ഡോ. ജോർജ് തോമസ് പറഞ്ഞു.
വളര്‍ന്ന് വലുതായി സ്വഭാവ വിശേഷങ്ങള്‍ കാണിക്കുന്നതുവരെ കാത്തിരിക്കേണ്ടതില്ല. തെരഞ്ഞെടുക്കപ്പെട്ട ചെടികള്‍ മാത്രമേ വളര്‍ത്തേണ്ടതുള്ളൂ. ഇത് കര്‍ഷകെൻറ പണവും അധ്വാനവും പാഴാകുന്നത് ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു. അഗ്രിജിനോം ലാബ്സ് ചീഫ് സയൻറിഫിക് ഓഫിസര്‍ ഡോ. വി.ബി. റെഡ്ഡിയും സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.