വിദേശ പഴങ്ങൾ വീട്ടുവളപ്പിൽ വിളയിച്ച് അഡ്വ. ടി.പി.എ. നസീർ
text_fieldsതാമരശ്ശേരി: അസി. ഓഡിറ്റ് ഓഫിസറും താമരശ്ശേരിക്കടുത്ത് കോരങ്ങാട് സ്വദേശിയുമായ അഡ്വ. ടി.പി.എ. നസീറിന്റെ വീട്ടുവളപ്പിൽ ആരെയും ആകർഷിപ്പിക്കുന്ന തരത്തിൽ 30ഓളം വിദേശയിനം പഴവർഗ ചെടികൾ വിളഞ്ഞുനിൽക്കുന്നു. വീടിനോട് ചേർന്ന 40 സെന്റ് സ്ഥലത്താണ് കൃഷി. സ്റ്റിപ്പുറ്റാറ്റ, അവോക്കാഡോ, ആസ്ട്രേലിയൻ ചെറി എന്നറിയപ്പെടുന്ന ബറാബ, അബിയു, വിവിധയിനം റംബുട്ടാൻ, മാങ്കോസ്റ്റിൻ, തായ്ലൻഡ് ചക്ക, പുലാസാൻ, ജബോട്ടിക്കാബ, മിൽക്ക് ഫ്രൂട്ട്, വിവിധയിനം പേരക്കകൾ, ബുഷ്ഓറഞ്ച്, അമേരിക്കൻ സീതാപ്പഴം, മിറാക്ൾ ഫ്രൂട്ട്, സാന്തോൾ, മുള്ളൻചക്ക, ആപ്പിൾ ചാമ്പ, അനാർ എന്നിവയെല്ലാം തോട്ടത്തിലുണ്ട്.
ചിട്ടയായ രീതിയിലുള്ള ജൈവ വളപ്രയോഗവും ജലസേചനവുമാണ് പ്രധാനമായും വിദേശപഴങ്ങൾക്ക് ആവശ്യമെന്ന് നസീർ പറയുന്നു. വിവിധയിനം മുളക്, ചെറുനാരങ്ങ, പപ്പായ, വാഴപ്പഴങ്ങൾ, ജാതിക്ക, സർവസുഗന്ധി, ആത്തച്ചക്ക എന്നിവയും കൃഷി ചെയ്തിട്ടുണ്ട്. തെന്റ മാതാവിനും ഭാര്യ നസീറക്കുമൊപ്പം മക്കളായ ഫെർസന്ദ്, ജനീറ്റ ഫാത്തിമ, ഷെസ്ബിൻ എന്നിവരും കൃഷി പരിചരണത്തിന് കൂടെയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.