കൃഷി നശിപ്പിക്കുന്ന വാനരപ്പടയെ തുരത്താൻ 'ചൈനീസ് പാമ്പി'ന്റെ കാവൽ
text_fieldsഏലത്തോട്ടത്തിൽ കൂട്ടമായെത്തി കൃഷി നശിപ്പിക്കുന്ന വാനരപ്പടയെ തുരത്താൻ ''ചൈനീസ് പാമ്പുകളു'ടെ സഹായം തേടിയിരിക്കുകയാണ് ഇടുക്കിയിലെ കർഷകൻ. ഇടുക്കി ഉടുമ്പൻചോലയിൽ സ്വകാര്യ തോട്ടത്തിലെ ജീവനക്കാരനായ ബിജുവാണ് കുരങ്ങിനെ തുരത്താൻ ചൈനീസ് റബർ പാമ്പുകളെ ഉപയോഗിച്ചുള്ള വിദ്യ പയറ്റിയത്. വിളനാശമുണ്ടാക്കുന്ന അണ്ണാനും പക്ഷികളും പ്രാണികളുമെല്ലാം പാമ്പ് പ്രയോഗത്തിൽ വിരണ്ടോടുന്നതായി ബിജു പറയുന്നു. ബിജു പാമ്പുകളെ വാലിൽ തൂക്കി പിടിച്ചുകൊണ്ട് പോകുന്ന കാഴ്ച, ഇപ്പോൾ പ്രദേശത്ത് പതിവാണ്.
ബിജു ചൈനീസ് റബർ പാമ്പുകളെ ആശ്രയിക്കാൻ കാരണമായതിന് പിന്നിൽ ഒരു കഥയുമുണ്ട്. ബിജു നോക്കിനടത്തുന്ന ഏലത്തോട്ടത്തിൽ വാനരപ്പട കൂട്ടമായെത്തി കൃഷി നശിപ്പിക്കാൻ തുടങ്ങിയതോടെ അവയെ തുരത്താൻ വഴിയന്വേഷിക്കുകയായിരുന്നു ബിജു. അതിനിടെയാണ് തോട്ടത്തിൽ ചത്ത് കിടന്ന പാമ്പിനെ കണ്ട് വാനരന്മാർ ഓടുന്നത് അദ്ദേഹം കണ്ടത്.
അതോടെ പരീക്ഷണത്തിനായി ഡ്യൂപ്ലിക്കേറ്റ് റബ്ബർ പാമ്പ് വാങ്ങി കുരങ്ങ് വരുന്ന വഴിയിൽ കെട്ടിവച്ചു. വാനരൻമാരുടെ വരവ് നിക്കുകയും ചെയ്തു. പിന്നാലെ കൂടുതൽ പാമ്പുകളെ വാങ്ങി തോട്ടത്തിൽ സ്ഥാപിച്ചു. ഇപ്പോൾ ഇരുനൂറോളം ചൈനീസ് പാമ്പുകളാണ് മരത്തിലും ഏലച്ചെടികളിലുമായി തോട്ടത്തിന് കാവലായുള്ളത്. കഴിഞ്ഞ രണ്ട് വർഷമായി ഒരു കുരങ്ങൻ പോലും തോട്ടത്തിൽ വന്നിട്ടില്ലെന്നും ബിജു പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.