കൊയ്ത്ത് യന്ത്രത്തിന് അതിർത്തിയിൽ പിഴ; സമരത്തിലേക്ക് കർഷകർ
text_fieldsഗോവിന്ദാപുരം: തമിഴ്നാട്ടിൽനിന്ന് എത്തുന്ന കൊയ്ത്തുയന്ത്രങ്ങൾക്ക് പിഴയിടാക്കുന്നതിനെതിരെ പ്രതിഷേധം ശക്തം. കഴിഞ്ഞ ദിവസം ഗോവിന്ദാപുരം അതിർത്തി വഴി കൊണ്ടുവന്ന കൊയ്ത്ത് യന്ത്രത്തിനെ കയറ്റിവന്ന ലോറിക്കാണ് ഗോവിന്ദാപുരം ആർ.ടി.ഒ. ചെക് പോസ്റ്റിൽ 1000 രൂപ പിഴയിടാക്കിയത്. ഞായറാഴ്ച രാവിലെ 7.30ന് യന്ത്രവുമായി എത്തിയ തമിഴ്നാട് സ്വദേശി രാജേന്ദ്രനാണ് പിഴയിട്ടത്.
നിയമലംഘനം നടത്തിയതാണ് പിഴയീടാക്കാൻ കാരണമെന്ന് വാഹന ഉടമയോട് അധികൃതർ പറഞ്ഞതായി തമിഴ്നാട് സ്വദേശി പറഞ്ഞു. ലോറിയിൽ കയറ്റിയ കൊയ്ത്തുയന്ത്രം പൂർണമായും മറച്ച നിലയിലായിരുന്നില്ല. കഴിഞ്ഞ വർഷങ്ങളിലൊന്നും ഉണ്ടാവാത്ത തരത്തിലുള്ള സമീപനമാണ് മോട്ടോർ വാഹന വകുപ്പ് അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായതെന്നും കേരളത്തിലേക്ക് യന്ത്രം കൊണ്ടുവരുന്നതിന് പ്രവേശന ഫീസ് ഉൾപ്പെടെ പിഴയും ഈടാക്കുന്ന രീതി അവസാനിപ്പിക്കണമെന്നും കർഷക സംരക്ഷണ സമിതി കൺവീനർ കെ.ശിവാനന്ദൻപറഞ്ഞു.
പിഴയീടാക്കുന്നത് തുടർന്നാൽ കൊയ്ത്ത് യന്ത്രങ്ങൾ വരാത്ത അവസ്ഥയുണ്ടാകും ഇത് കർഷകർക്ക് നാശം ഉണ്ടാകുമെന്നും കർഷകർ പറഞ്ഞു. മോട്ടോർ വാഹന വകുപ്പ് നടപടിക്കെതിരെ സമരത്തിനിറങ്ങാൻ തയ്യാറെടുക്കുകയാണ് കർഷകർ. നടപടിക്കെതിരെ കർഷക സംരക്ഷണ സമിതി മുഖ്യമന്ത്രിക്കും കലക്ടർക്കും പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.