കണ്ണിമാങ്ങക്ക് വൻ ഡിമാൻഡ്
text_fieldsകല്ലടിക്കോട്: ഗ്രാമീണ മേഖലയിലെ കണ്ണിമാങ്ങക്ക് വൻ ഡിമാൻഡ്. വേനലാരംഭത്തിലെ പാകമായ കണ്ണിമാങ്ങ തേടി മൊത്തക്കച്ചവടക്കാരും ചില്ലറ വ്യാപാരികളും നാട് ചുറ്റുകയാണ്.
കിലോക്ക് 100 മുതൽ 120 വരെയാണ് വില. വിളവെടുപ്പ് സീസണായാൽ വില കുറയാൻ സാധ്യതയുണ്ട്. അച്ചാർ ഉണ്ടാക്കി വിൽക്കുന്ന സംരംഭകരും അതല്ലാത്തവരും കണ്ണിമാങ്ങക്ക് ആവശ്യക്കാരാണ്.
വൻതോതിൽ കിട്ടാത്തതിനാൽ ആവശ്യക്കാർ കൂടും. ഗൾഫ് രാജ്യങ്ങളിലേക്കും സംസ്കരിച്ച് നല്ല രീതിയിൽ കയറ്റിയയക്കുന്നുണ്ട്. മുമ്പ് പാലക്കാട്- കോഴിക്കോട് ദേശീയപാതയുടെ ഇരുവശങ്ങളിലും 20ഓളം കായ്ഫലമുള്ള മാവ് ഉണ്ടായിരുന്നു. പാത വീതി കൂട്ടാൻ ഇവയെല്ലാം മുറിച്ചു നീക്കി.
നിലവിൽ ഉൾനാടൻ പ്രദേശങ്ങളിൽ കായ്ച്ച കണ്ണിമാങ്ങ കച്ചവടക്കാർ വാങ്ങാനെത്തുന്നത് വൻകിട അച്ചാർ കമ്പനിക്കാർക്കാണ്. തോട്ടിയിൽ വലകെട്ടി ഞെട്ടിമുറിക്കാതെ വലിയ വട്ടിയിൽ നിറച്ചാണ് ഇവ ശേഖരിക്കുന്നത്. ഇത്തരം കണ്ണിമാങ്ങക്ക് വിലയും കൂടുതലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.