ഇവിടെ ചെണ്ടുമല്ലി തോട്ടം പരന്നുകിടക്കുന്നു; ഓണം കളറാക്കാന്‍
text_fieldsചേർത്തല: തമിഴ്നാട്ടിൽ കണ്ടു ശീലമുള്ള നീണ്ടു കിടക്കുന്ന പൂന്തോട്ടത്തെ അനുസ്മരിക്കുമാറ് ഓണം കളറാക്കാന്‍ കഞ്ഞിക്കുഴിയിലെ കര്‍ഷകനായ വി.പി. സുനില്‍ ഒരുക്കിയത് ഏക്കർ കണക്കിന് ചെണ്ടുമല്ലി തോട്ടം. ഒന്നാം വാര്‍ഡിലെ കാരക്കാവെളിയിലാണ് ചെണ്ടുമല്ലി കാട് പൂത്തുലുഞ്ഞ് നില്‍ക്കുന്നത്. കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് ആസൂത്രണം ചെയ്ത സൗന്ദര്യവത്കരണ പദ്ധതിയായ ‘കമനീയം കഞ്ഞിക്കുഴി’ പരിപാടിയുടെ ഭാഗമായിട്ടാണ് കഞ്ഞിക്കുഴി വടക്കേ തയ്യിൽ വി.പി. സുനിലും ഭാര്യ റോഷ്നിയും ചേര്‍ന്ന് പ്രദര്‍ശനവും വിപണനവും ലക്ഷ്യമാക്കി ഈ തോട്ടം സജ്ജമാക്കിയത്.
രണ്ട് ലക്ഷം ചുവട് ചെണ്ടുമല്ലി ചെടികളാണിവിടെ പൂത്തുലുഞ്ഞ് നില്‍ക്കുന്നത്. ചെണ്ടു മല്ലി തൈ നട്ടപ്പോള്‍ കൂടെ ചീര നട്ടിരുന്നു. ചീര വിളവെടുപ്പ് നേരത്തെ നടത്തി. ചീരവിൽപനയിലൂടെ തോട്ടം സജ്ജമാക്കിയതിലെ ചെലവ് കിട്ടി. ഓണത്തോട് അനുബന്ധിച്ച് പൂ വിൽപനയ്ക്ക് പുറമേ പ്രദര്‍ശനവും ഈ ദമ്പതികള്‍ ഒരുക്കിയിട്ടുണ്ട്.
ചിത്രങ്ങളും ദൃശ്യങ്ങളും എടുക്കാന്‍ ആനകളുടെയും മാവേലിയുടെയും തെയ്യത്തിെൻറയും കൂറ്റന്‍ കട്ടൗട്ടുകളും പടുത കുളത്തില്‍ ഫൈബര്‍ വള്ളവും ഒരുക്കിയിട്ടുണ്ട്. ഈ തോട്ടം സന്ദര്‍ശിച്ച് ചിത്രീകരിക്കുന്ന മികച്ച ദൃശ്യങ്ങള്‍ക്ക് 10,000, 5000 രൂപ വീതവും, മികച്ച ഫോട്ടോയ്ക്ക് 5000, 3000 രൂപ വീതവും സമ്മാനവും ഉണ്ട്. തോട്ടത്തിലിരുന്ന് തത്സമയ ചിത്രരചന മത്സരവും തൊഴിലുറപ്പ് തൊഴിലാളികള്‍ക്കായി പൂവിറുക്കൽ മത്സരവും മറ്റ് കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.
ഉത്രാടം ദിവസമായ 28 വരെയാണ് പ്രദര്‍ശനം. മന്ത്രി പി.പ്രസാദ് ചെണ്ടുമല്ലി പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗീത കാര്ത്തികേയന്, വൈസ് പ്രസിഡന്റ് എം.സന്തോഷ്കുമാര്‍, ചേര്‍ത്തല നഗരസഭ വൈസ് ചെയര്മാന് അജയകുമാര്‍, ജനപ്രതിനിധികളായ ബൈരഞ്ജിത്ത്, മിനിപവിത്രന്, മഞ്ജു സുരേഷ്,കൃഷി ഓഫിസര്‍ ജാനിഷ് റോസ്, കൃഷി അസിസ്റ്റന്റ് എസ്.ഡി. അനില, പൊതു പ്രവര്‍ത്തകരായ പി.തങ്കച്ചന്, വി.ആര്. മുരളീകൃഷ്ണന്, എ.ടി. സുരേഷ് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.