ഇഞ്ചിക്ക് ഉയർന്ന വില; പ്രതീക്ഷയോടെ കർഷകർ
text_fieldsപുൽപള്ളി: ഇഞ്ചിയുടെ ഉയർന്ന വില മുന്നിൽക്കണ്ട് വയനാട്ടിൽ ഇത്തവണ കൃഷിയിറക്കിയത് നൂറുകണക്കിന് കർഷകർ. ഉൽപാദനക്കുറവാണ് ഇഞ്ചി വില വർധനക്ക് പ്രധാന കാരണമായത്. നാളുകൾക്ക് ശേഷമാണ് ഇഞ്ചിക്ക് മികച്ച വില തുടരുന്നത്. മുൻ വർഷങ്ങളിൽ നിരവധി കർഷകർ ഇഞ്ചി കൃഷിയിൽ സജീവമായിരുന്നു.
എന്നാൽ, പലർക്കും നഷ്ട ക്കണക്കുകൾ മാത്രമാണ് പറയാനുണ്ടായിരുന്നത്. വിലയിടിവിനെത്തുടർന്ന് നിരവധി കർഷകർ കടക്കെണിയിലായി. കർണാടകയിൽ ഇഞ്ചി കൃഷി നടത്തിയിരുന്ന പലരും നിർത്തി. ഇവരിൽപ്പെട്ട പലരും ഇത്തവണ വയനാട്ടിൽ കൃഷിയിറക്കുകയായിരുന്നു.
ഉയർന്ന പാട്ടത്തുകയും മറ്റും നൽകേണ്ടതില്ലാത്തത് ഇവിടെ കൃഷിയിറക്കാൻ കാരണമായിട്ടുണ്ട്. നിലവിൽ വയനാട്ടിൽ 8000 രൂപ വരെ പഴയ ഇഞ്ചിക്ക് ലഭിക്കുന്നുണ്ട്. മറ്റ് വിളകളുടെ വില തകർച്ചക്കിടെ ഇഞ്ചി വില ഉയർന്ന് നിൽക്കുന്നത് കർഷകർക്ക് ആശ്വാസം പകരുന്നു.
തരിശ്ശായിക്കിടക്കുന്ന സ്ഥലങ്ങളിലാണ് പലരും ഇഞ്ചിയിൽ ഭാഗ്യം പരീക്ഷിക്കുന്നത്. ഇത്തവണ11000 രൂപക്ക് മുകളിൽ ഇഞ്ചി വില വന്നിരുന്നു. രോഗബാധ ഉണ്ടാകാതിരുന്നാൽ മികച്ച വിളവ് പ്രതീക്ഷിക്കുന്നവരാണ് കർഷകരിൽ ഭൂരിഭാഗവും. രാജ്യത്ത് ഇഞ്ചിയുടെഉൽപാദനം ഇത്തവണ കുറയുമെന്നാണ് റിപ്പോർട്ടുകൾ. ഇക്കാരണത്താൽ വിളവെടുപ്പ് സീസണിൽ മികച്ച വില ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.