തേൻ വിളവെടുപ്പ് തുടങ്ങി; ഇത്തവണ ഇരട്ടി മധുരം
text_fieldsകല്ലടിക്കോട്: കാലാവസ്ഥ അനുകൂലമായതും വിപണിയിൽ തെറ്റില്ലാത്ത വില ലഭിക്കുന്നതുമായ സാഹചര്യം സംജാതമായത് തേൻ കർഷകർക്ക് അനുഗ്രമാവുന്നു. ഇത്തവണ കർഷകർക്ക് മധുരിക്കുന്ന വിളവെടുപ്പു കാലമാണ്. വർഷങ്ങൾക്ക് ശേഷം ഇത്തവണയാണ് മോശമല്ലാത്ത രീതിയിൽ തേൻ വിളവെടുക്കാൻ കഴിയുന്നത്.
കാലവർഷക്കെടുതിയും രോഗങ്ങളും കാരണം കുറേ വർഷങ്ങളായി തേൻ വളരെ കുറവായിരുന്നു. എടുക്കുന്ന തേനിന് വിപണിയും കുറവായിരുന്നു. ഇത്തവണ തേനിന് ആവശ്യക്കാർ ധാരാളമുണ്ട്. ഹോർട്ടികോർപ്പും തേൻ വാങ്ങുന്നുണ്ട്.
ജില്ലയിൽ തച്ചമ്പാറയിൽ നൂറുകണക്കിന് ആളുകൾ ചെറുതും വലുതുമായ തേനീച്ച കൃഷി ചെയ്യുന്നുണ്ട്.
ശിരുവാണിക്ക് തൊട്ടടുത്ത പ്രദേശമായതിനാൽ ഇവിടത്തെ തേനിന് വിപണിയിൽ ആവശ്യക്കാർ കൂടുതലാണ്. ചെറുതേനിന് സംസ്ഥാനത്തിെൻറ പല ഭാഗങ്ങളിൽ നിന്നും ആവശ്യക്കാർ വരാറുണ്ട്. തച്ചമ്പാറ പഞ്ചായത്തിലെ ഈ വർഷത്തെ ചെറുതേൻ വിളവെടുപ്പ് അമൃതം ചെറുതേനീച്ച കർഷക സമിതിയുടെ നേതൃത്വത്തിൽ നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഒ. നാരായണൻകുട്ടി ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ഷഫീഖ് അധ്യക്ഷത വഹിച്ചു.
കൃഷി ഓഫിസർ അജിത് എസ്. ആനന്ദ്, തേനീച്ച കർഷകരായ ഉബൈദുല്ല എടായ്ക്കൽ, ജിജിമോൻ ചാക്കോ, പി.പി. ഹംസ, സിദ്ദീഖ് കാപ്പുമുഖത്ത്, സുബിൻ സെബാസ്റ്റ്യൻ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.