Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_rightകുരുമുളക് കർഷകർക്ക്...

കുരുമുളക് കർഷകർക്ക് പ്രതീക്ഷ; കി​ലോ​ഗ്രാ​മി​ന് 640 രൂ​പ​യി​ലെ​ത്തി

text_fields
bookmark_border
pepper
cancel

ക​ട്ട​പ്പ​ന: കേ​ര​ള​ത്തി​ലെ കു​രു​മു​ള​ക് ക​ർ​ഷ​ക​ർ​ക്ക് പ്ര​തീ​ക്ഷ ന​ൽ​കി വി​ല കു​ത്ത​നെ ഉ​യ​രു​ന്നു. കി​ലോ​ഗ്രാ​മി​ന് 640 രൂ​പ​യി​ലേ​ക്കാ​ണ് വി​ല ഉ​യ​ർ​ന്ന​ത്. ആ​റു​മാ​സം മു​മ്പ് കി​ലോ​ഗ്രാ​മി​ന് 480 രൂ​പ​യാ​യി​രു​ന്ന കു​രു​മു​ള​ക് വി​ല 640 രൂ​പ​യി​ലേ​ക്കാ​ണ് ഉ​യ​ർ​ന്ന​ത്. ശ​രാ​ശ​രി 160 രൂ​പ​യു​ടെ വ​ർ​ധ​ന​യാ​ണ് ചു​രു​ങ്ങി​യ മാ​സ​ത്തി​നു​ള്ളി​ൽ ഉ​ണ്ടാ​യ​ത്. ഉ​ത്ത​രേ​ന്ത്യ​യി​ൽ ദീ​പാ​വ​ലി ആ​ഘോ​ഷം വ​രു​ന്ന​തോ​ടെ വ​രും​ദി​വ​സ​ങ്ങ​ളി​ൽ വി​ല ഇ​നി​യും മെ​ച്ച​പ്പെ​ടു​മെ​ന്നാ​ണ് ക​ച്ച​വ​ട​ക്കാ​ർ പ​റ​യു​ന്ന​ത്. ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​ന​ത്തി​ൽ ഇ​ടി​വു​ണ്ടാ​യ​തും ക​ന​ത്ത വേ​ന​ലി​നെ തു​ട​ർ​ന്ന് കു​രു​മു​ള​ക് ചെ​ടി​ക​ൾ വ്യാ​പ​ക​മാ​യി ന​ശി​ച്ച​തും​മൂ​ലം ല​ഭ്യ​ത കു​റ​ഞ്ഞു. അ​ന്ത​ർ​ദേ​ശീ​യ വി​പ​ണി​യി​ൽ ഇ​ന്ത്യ​ൻ കു​രു​മു​ള​കി​ന്‍റെ ഡി​മാ​ൻ​ഡ്​ ഉ​യ​ർ​ന്ന​തും വി​ല വ​ർ​ധ​ന​ക്ക്​ സ​ഹാ​യി​ച്ചു.

ഇ​ടു​ക്കി​യി​ൽ കു​രു​മു​ള​ക് ചെ​ടി​ക​ൾ​ക്ക് ഉ​ണ്ടാ​യ രോ​ഗ​ബാ​ധ ഈ ​വ​ർ​ഷം ഉ​ൽ​പാ​ദ​ന​ത്തെ ബാ​ധി​ക്കു​മെ​ന്ന സൂ​ച​ന​ക​ളും വി​ല ഉ​യ​ർ​ച്ച​ക്ക് ഇ​ട​യാ​ക്കി. കി​ലോ​ഗ്രാ​മി​ന് 500 രൂ​പ​യി​ൽ താ​ഴെ വി​ല​യു​ള്ള കു​രു​മു​ള​കി​ന്‍റെ ഇ​റ​ക്കു​മ​തി​ക്ക്​ വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി വി​ദേ​ശ വ്യാ​പാ​ര ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഇ​റ​ക്കി​യ ഉ​ത്ത​ര​വ് ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് വി​ല ഉ​യ​രാ​ൻ തു​ട​ങ്ങി​യ​ത്. നി​രോ​ധ​നം മ​റി​ക​ട​ന്ന് ഇ​റ​ക്കു​മ​തി ന​ട​ത്തി​യ വ്യ​പ​രി​ക​ൾ​ക്ക്​ വ​ൻ​തോ​തി​ൽ പി​ഴ​യീ​ടാ​ക്കി​യ ന​ട​പ​ടി​യെ തു​ട​ർ​ന്ന്​ ഇ​റ​ക്കു​മ​തി നി​ർ​ത്തി​വെ​ക്കാ​ൻ വ്യാ​പാ​രി​ക​ൾ നി​ർ​ബ​ന്ധി​ത​രാ​യി. സ​ർ​ക്കാ​റി​ന്‍റെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ തു​ട​ർ​ന്നാ​ൽ വി​ല വീ​ണ്ടും ഉ​യ​രു​മെ​ന്നാ​ണ് വി​പ​ണി​യി​ലെ സൂ​ച​ന.

വി​യ​റ്റ്നാം കു​രു​മു​ള​ക്​ ശ്രീ​ല​ങ്ക​യി​ലൂ​ടെ ഇ​ന്ത്യ​യി​ലേ​ക്ക്​ ഇ​റ​ക്കു​മ​തി വ​ർ​ധി​ച്ച​തും നേ​പ്പാ​ൾ, മ്യാ​ന്മ​ർ, ഭൂ​ട്ടാ​ൻ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളു​ടെ അ​തി​ർ​ത്തി​ക​ളി​ലൂ​ടെ ഇ​ന്ത്യ​യി​ലേ​ക്ക്​ കു​രു​മു​ള​കി​ന്‍റെ ക​ള്ള​ക്ക​ട​ത്ത് വ​ർ​ധി​ക്കു​ക​യും ചെ​യ്ത​തോ​ടെ ഇ​ന്ത്യ​ൻ കു​രു​മു​ള​കി​ന്‍റെ വി​ല കു​ത്ത​നെ താ​ഴ്ന്നി​രു​ന്നു. ഒ​രു ഘ​ട്ട​ത്തി​ൽ കു​രു​മു​ള​ക് വ്യാ​പാ​രി​ക​ൾ വാ​ങ്ങാ​ത്ത സ്ഥി​തി​യും വ​ന്നി​രു​ന്നു. ആ ​സ്ഥി​തി​യി​ൽ​നി​ന്ന് വ​ലി​യ മാ​റ്റ​മാ​ണ് ഇ​പ്പോ​ൾ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. കു​രു​മു​ള​ക് വി​പ​ണി​യു​ടെ ഇ​ന്ത്യ​യി​ലെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ ഒ​ന്നാ​യ ക​ട്ട​പ്പ​ന മാ​ർ​ക്ക​റ്റി​ൽ ശ​നി​യാ​ഴ്ച കി​ലോ​ഗ്രാ​മി​ന് 640 രൂ​പ​യി​ലേ​ക്ക് വ​രെ കു​രു​മു​ള​ക് വി​ല ഉ​യ​ർ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pepper farmersAgriculture
News Summary - Hope for pepper farmers; 640 per kg
Next Story