കൂൺ കൃഷിയിൽ വിജയഗാഥയുമായി വീട്ടമ്മ
text_fieldsഅന്തിക്കാട്: കൂൺ കൃഷിയിൽ വിജയഗാഥയുമായി വീട്ടമ്മ. അന്തിക്കാട് കല്ലിടവഴി താട്ടുപുരയ്ക്കൽ ശ്രീയ പ്രവീൺ ആണ് കൂൺ കൃഷിയിൽ നേട്ടവുമായി മുന്നേറുന്നത്. കുടിൽ വ്യവസായം എന്ന നിലയിൽ ഏതെങ്കിലും തൊഴിൽ മേഖല തെരഞ്ഞെടുക്കണമെന്ന ചിന്തയിൽ നിന്നാണ് സഹോദരൻ കളിച്ചത്ത് വിപിന്റെ ധനസഹായത്തോടെ നാല് ലക്ഷം രൂപ ചെലവഴിച്ച് കൂൺകൃഷി ആരംഭിച്ചത്.
അന്തിക്കാട് അഞ്ചാം വാർഡിൽ ആധുനിക രീതിയിലുള്ള ഫാം ആണ് തയാറാക്കിയിരിക്കുന്നത്. ഏപ്രിൽ 17ന് വാർഡംഗം ശരണ്യ രജീഷ് ഉദ്ഘാടനം ചെയ്ത ഫാം വിജയവഴിയിലാണ്. ദിവസവും രാവിലെയും വൈകീട്ടും വിളവെടുക്കുന്ന കൂണുകൾക്ക് ആവശ്യക്കാർ ഏറെയാണ്. അകലെയുള്ള ആവശ്യക്കാർക്ക് എത്തിക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്. ഈ ഫാമിൽ അന്തരീക്ഷ ഊഷ്മാവ് നിയന്ത്രിക്കാൻ എയർ കണ്ടീഷനറിന് പകരം ഹണികോംപേഡ് സൗകര്യമാണ് ഉപയോഗപെടുത്തുന്നത്.
കൂടാതെ എക്സ്ഹോസ്റ്റ് ഫാൻ, ഫോഗിങ് തുടങ്ങിയ സംവിധാനങ്ങളും സ്ഥാപിച്ചിട്ടുണ്ട്. സ്കൂൾ അവധി ആയതോടെ മക്കളായ ആദർശ് കൃഷ്ണയും അഭിമന്യുവും സഹായിക്കാനായി കൂടെയുണ്ട്. ഉൽപാദനം കൂട്ടി കടകളിലേക്ക് കൂടി വിൽപന വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഈ വീട്ടമ്മ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.