രാജകുമാരി ഏലത്തിെൻറ നാടായ കഥ
text_fieldsവാഹിദ് അടിമാലി
അടിമാലി: യുദ്ധകാലത്ത് രാജകുമാരി ഒളിവില്‍ കഴിഞ്ഞ സ്ഥലമാണെന്നും രാജ്കുമാര് എസ്റ്റേറ്റ് സ്ഥാപിതമായതോടെയാണ് ഇൗ പേര് കിട്ടിയതെന്നും രണ്ട് വാദമാണ് ഏലത്തോട്ടത്തിെൻറ നാടായ രാജകുമാരിയുമായി ബന്ധപ്പെട്ടുള്ളത്. നചേരമാന് പെരുമാളിെൻറ കാലംതൊട്ട് തെലുങ്കരും തമിഴരും കന്നഡക്കാരും, എല്ലാം അടങ്ങുന്ന ഒരു ജനസമൂഹം ഇവിടെ പാര്‍ത്തിരുന്നു. സംഘകാലഘട്ടത്തില് പാണ്ഡ്യരാജ്യത്തുനിന്നും മറ്റൊരു കുടിയേറ്റവും പറയപ്പെടുന്നു. അതിനുമപ്പുറം ഗിരിവര്‍ഗക്കാരായ ആദിവാസികളുടെ പറുദീസ ആയിരുന്നു ഇവിടം. പിന്നീട് ചേര സാമ്രാജ്യം അസ്തമിക്കുകയും ഈ പ്രദേശമാകെ തിരുവിതാംകൂറിനോട് ചേര്‍ക്കപ്പെടുകയും ചെയ്തു.
തിരുവിതാംകൂര്‍ ചീഫ് സെക്രട്ടറിയായി വിരമിച്ച പേഷ്ക്കാരായിരുന്ന ജി.എം. തമ്പി 'പുതകില്‍' എന്ന പേരിലുള്ള ഏലത്തോട്ടം വാങ്ങി രാജ്കുമാര് എസ്റ്റേറ്റ് എന്ന് നാമകരണം ചെയ്തെന്നും ഇത് പിന്നീട് രാജകുമാരി എന്ന സ്ഥലമായെന്നുമാണ് പ്രബല വാദം. വെള്ളപ്പൊക്കത്തില്‍ കരിന്തിരിമുടിയില് ഉണ്ടായ ഉരുള്‍പൊട്ടലില്‍ പഴയ ആലുവ-മൂന്നാര്‍ റോഡ് പൂർണമായി തകര്‍ന്നപ്പോഴാണ് നേര്യമംഗലം പാലവും അതുവഴി മൂന്നാറിലേക്കുള്ള റോഡും നിർമിക്കപ്പെട്ടത്. ഇതിനെ തുടര്‍ന്നാണ് ഹൈറേഞ്ചിലേക്ക് കുടിയേറ്റം ആരംഭിച്ചത്. അക്കാലത്ത് ശാന്തന്‍പാറയില്‍നിന്ന് കജനാപ്പാറയിലേക്കും ഞെരിപ്പാലത്തേക്കും രണ്ട് വഴികള്‍ ഉണ്ടായിരുന്നു. രാജകുമാരിയുടെ ധനം സൂക്ഷിച്ച പ്രദേശമെന്ന നിലയിലാണ് കജനപ്പാറ എന്ന സ്ഥലം രാജകുമാരിയോട് ചേര്‍ന്ന് ഉണ്ടായത്.
പുതയല്‍ എന്നാൽ, നിധി എന്നാണ് തമിഴില്‍ അർഥം. നിധിയുള്ള സ്ഥലം എന്ന നിലയില്‍ പുതയല്പ്പാറയും പ്രായേണ പുതകില്പ്പാറയുമായെങ്കിലും ആദ്യനാമങ്ങള്‍ ഒറ്റക്കം, തകര, സിറ്റി എന്നൊക്കെയായിരുന്നു. കുരുവിള എന്ന ആദ്യതാമസക്കാരെൻറ പേരിലുള്ള സ്ഥലം കുരുവി സിറ്റിയെന്നും അറിയപ്പെട്ടു.
ഏലത്തോട്ടങ്ങളുടെ നാടായ ഇവിടെ ഏലക്കായ പറിച്ച് വിശാലമായ പാറപ്പുറത്ത് നിരത്തി പച്ചപ്പുല്ല് വെട്ടിയിട്ട് പുതപ്പിച്ചാണ് ഉണക്കിയെടുത്തിരുന്നത്. അത്തരത്തിലുള്ള കായുണക്ക് കേന്ദ്രങ്ങളെ കേന്ദ്രീകരിച്ച് ജനവാസവും തുടങ്ങി. ഖജനാപ്പാറയിലാണ് സ്മാരകപ്പാറയുള്ളത്. അതിലെ ലിഖിതങ്ങള്‍ പ്രാചീനമാണ്. തൊട്ടടുത്ത് അരമനപ്പാറയും ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.