ആദായനികുതി: ആശങ്കയുടെ കരിനിഴലിൽ ക്ഷീരസംഘങ്ങൾ
text_fieldsപാലക്കാട്: പ്രാഥമിക വായ്പ സഹകരണ സംഘങ്ങൾക്ക് നികുതി ചുമത്തിയതിന് പിന്നാലെ ക്ഷീര സഹകരണ സംഘങ്ങൾക്കു മേലും ആദായനികുതി വകുപ്പ് പിടിമുറുക്കിയതോടെ ജില്ലയിലെ ക്ഷീരകർഷകർ ആശങ്കയിൽ. കേന്ദ്ര ആദായ നികുതി നിയമത്തിൽ ഭേദഗതി വരുത്തിയാണ് ക്ഷീരസംഘങ്ങളെ ആദായനികുതിയുടെ പരിധിയിൽ കൊണ്ടുവരുന്നത്. കാർഷികോൽപന്നങ്ങൾക്ക് ആദായനികുതി ഏർപ്പെടുത്തരുതെന്ന നിയമം നിലനിൽക്കെയാണ് ക്ഷീരസംഘങ്ങളെ പിഴിഞ്ഞെടുക്കാനുള്ള കേന്ദ്രത്തിെൻറ നീക്കം.
പാൽ സംഭരണം, വിൽപന, കാലിത്തീറ്റ വിൽപന എന്നിവ ഉൾപ്പെടെ സംഘത്തിെൻറ വരുമാനം അടിസ്ഥാനമാക്കിയാവും നികുതി കണക്കാക്കുക. ദിവസം 400 ലിറ്ററിന് മുകളിൽ പാൽ സംഭരിക്കുന്ന സംഘങ്ങൾ നികുതി നൽകണം. ജില്ലയിലെ ഒട്ടുമിക്ക സംഘങ്ങളും ഇൗ വിഭാഗത്തിൽപെടും. 50 ലക്ഷം രൂപയിലധികം വാർഷിക വരുമാനമുള്ള ക്ഷീര സംഘങ്ങളിൽനിന്നാണ് ആദായ നികുതി ഇൗടാക്കുന്നത്.
വരുമാനത്തിെൻറ 0.1 ശതമാനം നികുതിയായി അടക്കണം. പാൻ കാർഡുള്ള ക്ഷീരസംഘങ്ങൾ രണ്ട് വർഷമായി ആദായ നികുതി റിേട്ടൺ ഫയൽ ചെയ്തിട്ടില്ലെങ്കിൽ നികുതി ഇൗടാക്കും. 50 ലക്ഷം രൂപയിൽ അധികമാകുന്ന തുകക്ക് അഞ്ച് ശതമാനം നികുതി ഇൗടാക്കും. പാൻ കാർഡ് ഇല്ലെങ്കിൽ 50 ലക്ഷം രൂപയിൽ അധികമാകുന്ന തുകക്ക് 20 ശതമാനമാകും നികുതി ഇൗടാക്കുക. പാൽ വിലയിൽ നിന്നായിരിക്കും നികുതിത്തുക പിടിക്കുക. അതുകൊണ്ടുതന്നെ ക്ഷീരകർഷകരെയും ബാധിക്കും. സഹകരണ സംഘങ്ങൾക്ക് ആദായനികുതി ഇളവ് ബാധകമാക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നിലനിൽക്കെയാണ് ക്ഷീര സംഘങ്ങൾക്ക് ആദായനികുതി ചുമത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.