വിളവ് കുറഞ്ഞാലും ഇന്‍ഷുറന്‍സ് പരിരക്ഷ നൽകും -മന്ത്രി പി. പ്രസാദ്
text_fieldsതിരുവനന്തപുരം: പ്രകൃതിദുരന്തങ്ങളും മറ്റും കാരണം വിളയില്‍ കുറവുണ്ടായാലും കര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി പി. പ്രസാദ്. സംസ്ഥാന കാര്‍ഷിക പുരസ്‌കാര വിതരണം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. വിള പൂര്‍ണമായും നഷ്ടമാകുന്ന അവസരത്തിലാണ് ഇപ്പോള്‍ നഷ്ടപരിഹാരം ലഭ്യമാക്കുന്നത്. ഇതില്‍ മാറ്റംവരുത്തും.
കൃഷിയിടത്തെ അടിസ്ഥാനപ്പെടുത്തിയുള്ള വികസനമാണ് കേരളത്തിന്റെ കാര്‍ഷിക മേഖലക്ക് വേണ്ടത്. ആസൂത്രണം നടക്കേണ്ടത് കൃഷിയിടത്തില്‍ തന്നെയാണ്. മൂല്യവര്‍ധനവിലൂടെ കാര്‍ഷിക വരുമാനം ഇരട്ടിയാക്കുകയാണ് ലക്ഷ്യം. 2023 ആദ്യം 100 ഉൽപന്നങ്ങള്‍ ലക്ഷ്യംവെച്ചെങ്കിലും 195 എണ്ണം ലോകോത്തര ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ വില്‍പനക്കായി അണിനിരത്താന്‍ സംസ്ഥാനത്തിന് കഴിഞ്ഞു.
കേരള ഗ്രോ എന്ന പേരില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ 500 കോടി രൂപയുടെ വിപണിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മികച്ച കര്‍ഷകനുള്ള കര്‍ഷകോത്തമ പുരസ്‌കാരം പുല്‍പള്ളി ശശിമല കവളക്കാട്ട് ഹൗസില്‍ കെ.എ റോയിമോനും മികച്ച തെങ്ങ് കര്‍ഷകനുള്ള കേരകേസരി പുരസ്‌കാരം പാലക്കാട് എരുത്തന്‍പതി വണ്ണാമട പി. രഘുനാഥും മികച്ച ജൈവ കര്‍ഷകനുള്ള പുരസ്‌കാരം കോഴിക്കോട് മരുതോംകര കൈതക്കുളത്ത് കെ.ടി. ഫ്രാന്‍സിസും സ്വീകരിച്ചു. കാര്‍ഷികമേഖലയിലെ മികവിനുള്ള മറ്റ് പുരസ്‌കാരങ്ങളും വേദിയില്‍ സമ്മാനിച്ചു. മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.