Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_rightകൊടുംചൂടാണ്‌;...

കൊടുംചൂടാണ്‌; കന്നുകാലികൾക്കും വേണം കരുതൽ

text_fields
bookmark_border
Livestock
cancel

തൃ​ക്ക​രി​പ്പൂ​ർ: വ​ർ​ധി​ച്ചു​വ​രു​ന്ന ഉ​ഷ്ണ​ത​രം​ഗ​ത്തെ നേ​രി​ടാ​ൻ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പും സ​ജ്ജ​മാ​യി. ജി​ല്ല വെ​റ്റ​റി​ന​റി കേ​ന്ദ്രം കേ​ന്ദ്ര​മാ​യി ക​ൺ​ട്രോ​ൾ റൂം ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. വേ​ന​ൽ​ക്കാ​ലം ക്ഷീ​ര​ക​ർ​ഷ​ക​രെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ദു​രി​ത​കാ​ലമാണ്.. ഈ ​സ​മ​യ​ങ്ങ​ളി​ൽ പ​ശു​ക്ക​ൾ​ക്ക് നേ​രി​ടേ​ണ്ടി​വ​രു​ന്ന താ​പ സ​മ്മ​ർ​ദ​മാ​ണ് ഈ ​ദു​രി​ത​ത്തി​ന്റെ അ​ടി​സ്ഥാ​ന കാ​ര​ണം. ജി​ല്ല​യി​ൽ നി​ല​വി​ൽ ന​ല്ലൊ​രു ശ​ത​മാ​ന​വും സ​ങ്ക​ര​യി​ന​ത്തി​ൽ​പെ​ട്ട ജേ​ഴ്‌​സി, ഹോ​ൾ​സ്റ്റീ​ൻ ഫ്രീ​ഷ്യ​ൻ പ​ശു​ക്ക​ളാ​ണ്.

അ​ത്യു​ല്പാ​ദ​ന​ശേ​ഷി​യു​ള്ള ഇ​ത്ത​രം പ​ശു​ക്ക​ൾ​ക്ക് നാ​ട​ൻ​പ​ശു​ക്ക​ളെ അ​പേ​ക്ഷി​ച്ച്​ ഉ​യ​ർ​ന്ന ചൂ​ടും അ​ന്ത​രീ​ക്ഷ ആ​ർ​ദ്ര​ത​യും താ​ങ്ങാ​നു​ള്ള ശേ​ഷി കു​റ​വാ​ണ്. വേ​ന​ൽ​ക്കാ​ല​ങ്ങ​ളി​ൽ താ​പ​നി​ല ഉ​യ​രു​ന്ന​തി​ന​നു​സ​രി​ച്ച്​ പ​ശു​ക്ക​ളി​ൽ വ്യ​ത്യ​സ്ത ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ക്കാ​റു​ണ്ട്. വ​ർ​ധി​ച്ച ശ്വ​സ​നം, വാ​യ്​ തു​റ​ന്ന ശ്വ​സ​നം, ഉ​മി​നീ​രൊ​ലി​പ്പ്, കി​ത​പ്പ് എ​ന്നി​വ​യാ​ണ്. തു​ട​ർ​ന്ന് ചൂ​ടി​ന്റെ കാ​ഠി​ന്യം കൂ​ടി​വ​രു​മ്പോ​ൾ വി​റ​യ​ൽ, ശ​രീ​ര​ത്തി​ന്റെ ഏ​കോ​പ​നം ന​ഷ്ട​പ്പെ​ട്ട അ​വ​സ്ഥ എ​ന്നി​വ​യി​ലേ​ക്ക് ന​യി​ക്കും.

  • ക​ടു​ത്ത​വേ​ന​ലി​ല്‍ പ​ശു​ക്ക​ൾ​ക്കും സൂ​ര്യാ​ത​പ​വും സൂ​ര്യാ​ഘാ​ത​വും ഏ​ല്‍ക്കാ​നു​ള്ള സാ​ധ്യ​ത​യേ​റെ​. പ​ക​ൽ 10നും ​നാ​ലി​നും ഇ​ട​യി​ലു​ള്ള​സ​മ​യ​ത്ത് പ​ശു​ക്ക​ളെ തു​റ​സ്സാ​യ സ്ഥ​ല​ങ്ങ​ളി​ല്‍ മേ​യാ​ന്‍ വി​ടു​ന്ന​തും കെ​ട്ടി​യി​ടു​ന്ന​തും പാ​ടി​ല്ല. ഷീ​റ്റ് മേ​ഞ്ഞ, ഉ​യ​ര​വും വാ​യു​സ​ഞ്ചാ​ര​വും കു​റ​ഞ്ഞ തൊ​ഴു​ത്തി​ൽ പാ​ർ​പ്പി​ക്കു​ന്ന​തും ഒ​ഴി​വാ​ക്ക​ണം. ചൂ​ട് കൂ​ടു​ത​ലു​ള്ള സ​മ​യ​ങ്ങ​ളി​ൽ പ​ശു​ക്ക​ളെ തൊ​ഴു​ത്തി​ൽ​നി​ന്നി​റ​ക്കി പു​റ​ത്തു​ള്ള ത​ണ​ലു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ പാ​ർ​പ്പി​ക്ക​ണം.

പ​ശു​ക്ക​ളെ വാ​ഹ​ന​ത്തി​ൽ ക​യ​റ്റി​യു​ള്ള ദീ​ർ​ഘ​യാ​ത്ര​ക​ള്‍ രാ​വി​ലെ​യും വൈ​കീ​ട്ടു​മാ​യി ക്ര​മീ​ക​രി​ക്ക​ണം. ഉ​ഷ്ണ​സ​മ്മ​ര്‍ദം ഒ​ഴി​വാ​ക്കാ​ന്‍ തൊ​ഴു​ത്തി​ല്‍ ന​ല്ല വാ​യു​സ​ഞ്ചാ​രം ഉ​റ​പ്പാ​ക്ക​ണം. ക​ഴി​യു​മെ​ങ്കി​ൽ മു​ഴു​വ​ൻ​സ​മ​യ​വും ഫാ​നു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ച്ചു​ന​ൽ​ക​ണം. മേ​ൽ​ക്കൂ​ര​യി​ൽ ഫാ​നു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നേ​ക്കാ​ൾ ന​ല്ല​ത് പ​ശു​ക്ക​ളു​ടെ ത​ല​യി​ൽ അ​ല്ലെ​ങ്കി​ൽ നെ​റ്റി​യി​ൽ കാ​റ്റ് പ​തി​ക്കും വി​ധം തൂ​ണി​ൽ സ്ഥാ​പി​ച്ച​തോ അ​ല്ല​ങ്കി​ൽ പെ​ഡ​സ്റ്റ​ൽ ഫാ​നു​ക​ളോ ആ​ണ്.

  • തൊ​ഴു​ത്തി​ന്റെ മേ​ല്‍ക്കൂ​ര​ക്ക് കീ​ഴെ പ​ന​യോ​ല, തെ​ങ്ങോ​ല, ഗ്രീ​ന്‍ നെ​റ്റ്, ടാ​ര്‍പോ​ളി​ന്‍ എ​ന്നി​വ​യി​ലേ​തെ​ങ്കി​ലും ഉ​പ​യോ​ഗി​ച്ച് അ​ടി​ക്കൂ​ര (സീ​ലി​ങ്) ഒ​രു​ക്കു​ന്ന​തും തൊ​ഴു​ത്തി​നു​ള്ളി​ലെ ചൂ​ട് കു​റ​ക്കും. തൊ​ഴു​ത്തി​ൽ പ​ശു​ക്ക​ളെ ഇ​ട​ക്കി​ടെ കു​ളി​പ്പി​ക്കു​ന്ന​തി​ന് പ​ക​രം തൊ​ഴു​ത്തി​ന് മു​ക​ളി​ല്‍ സ്പ്രിം​ഗ്ല​ര്‍ ഒ​രു​ക്കി മേ​ൽ​ക്കൂ​ര ന​ന​ച്ച് ന​ൽ​കാം.. ച​ണ​ച്ചാ​ക്ക് കീ​റി ത​ണു​ത്ത​ വെ​ള്ള​ത്തി​ൽ ന​ന​ച്ച് പ​ശു​ക്ക​ളു​ടെ ക​ഴു​ത്തി​ൽ തൂ​ക്കി​യി​ടു​ന്ന​തും ഉ​ഷ്ണ​സ​മ്മ​ർ​ദം കു​റ​ക്കാൻ സ​ഹാ​യി​ക്കും.
  • സ്പ്രിം​ഗ്ല​ര്‍, ഷ​വ​ർ, മി​സ്റ്റ് എ​ന്നി​വ​യി​ലേ​തെ​ങ്കി​ലും ഒ​രു​ക്കി പ​ശു​ക്ക​ളെ ന​ന​ക്കു​ന്ന​ത് ഉ​ഷ്ണ​സ​മ്മ​ര്‍ദം കു​റ​ക്കാ​ന്‍ ഫ​ല​പ്ര​ദ​മാ​ണ്. ചൂ​ടു​കൂ​ടു​ന്ന സ​മ​യ​ങ്ങ​ളി​ല്‍ ര​ണ്ടു മ​ണി​ക്കൂ​ര്‍ ഇ​ട​വേ​ള​യി​ല്‍ മൂ​ന്ന് മി​നി​റ്റ് നേ​രം ഇ​വ പ്ര​വ​ർ​ത്തി​പ്പി​ച്ച് തൊ​ഴു​ത്തി​ന്റെ അ​ന്ത​രീ​ക്ഷം ത​ണു​പ്പി​ക്കാം.

നി​ര്‍ജ​ലീ​ക​ര​ണം ത​ട​യാ​നും പാ​ല്‍ ഉ​ൽ​പാ​ദ​ന​ന​ഷ്ടം കു​റക്കാ​നും തൊ​ഴു​ത്തി​ല്‍ 24 മ​ണി​ക്കൂ​റും ത​ണു​ത്ത കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്ക​ണം. പ്ര​ത്യേ​കി​ച്ച് രാ​ത്രി​കാ​ല​ങ്ങ​ളി​ൽ പ​ശു​ക്ക​ൾ​ക്ക് കു​ടി​ക്കാ​ൻ വേ​ണ്ട​ത്ര വെ​ള്ളം നി​റ​ച്ചു​വെ​ക്ക​ണം. കു​ടി​വെ​ള്ളം തീ​രു​ന്ന​മു​റ​ക്ക് താ​നേ വ​ന്നു​നി​റ​യു​ന്ന ഓ​ട്ടോ​മാ​റ്റി​ക് വാ​ട്ട​ര്‍ ബൗ​ൾ സം​വി​ധാ​നം ഒ​രു​ക്കി​യാ​ൽ എ​പ്പോ​ഴും കു​ടി​വെ​ള്ള​മു​റ​പ്പാ​ക്കാം.

  • കാ​ലി​ത്തീ​റ്റ​യും വൈ​ക്കോ​ലും ന​ൽ​കു​ന്ന​ത് ചൂ​ട് കു​റ​ഞ്ഞ സ​മ​യ​ങ്ങ​ളി​ലും രാ​ത്രി​യു​മാ​യി ക്ര​മീ​ക​രി​ക്ക​ണം. വൈ​ക്കോ​ൽ വെ​ള്ള​ത്തി​ൽ കു​തി​ർ​ത്തു​വെ​ച്ച് തീ​റ്റ​യാ​യി ന​ൽ​കാം. പ​ക​ല്‍ ധാ​രാ​ളം ജ​ലാം​ശം അ​ട​ങ്ങി​യ ന​ല്ല​യി​നം തീ​റ്റ​പ്പു​ല്ലും, അ​സോ​ള, ശീ​മ​ക്കൊ​ന്ന, അ​ഗ​ത്തി, മു​രി​ങ്ങ, പീ​ലി​വാ​ക, മ​ൾ​ബ​റി, ഈ​ർ​ക്കി​ൽ മാ​റ്റി​യ തെ​ങ്ങോ​ല​പോ​ലു​ള്ള ഇ​ല​ത്തീ​റ്റ​ക​ളും ന​ല്‍ക​ണം.
  • അ​ണ​പ്പി​ലൂ​ടെ ഉ​മി​നീ​ർ കൂ​ടു​ത​ലാ​യി ന​ഷ്ട​പ്പെ​ടു​ന്ന​ത് കാ​ര​ണം പ​ശു​ക്ക​ളു​ടെ ആ​മാ​ശ​യ​ത്തി​ൽ ഉ​ണ്ടാ​യേ​ക്കാ​വു​ന്ന അ​സി​ഡി​റ്റി ഒ​ഴി​വാ​ക്കാ​ൻ സോ​ഡി​യം ബൈ ​കാ​ർ​ബ​ണേ​റ്റ് (അ​പ്പ​ക്കാ​രം), ഒ​രു കി​ലോ​ഗ്രാം കാ​ലി​ത്തീ​റ്റ​ക്ക് 10 ഗ്രാം ​നി​ര​ക്കി​ൽ തീ​റ്റ​യി​ൽ ചേ​ർ​ത്തു​ന​ല്കാം. ഒ​രു കി​ലോ​ഗ്രാം സാ​ന്ദ്രീ​കൃ​ത കാ​ലി​ത്തീ​റ്റ​ക്ക് 10 ഗ്രാം ​എ​ന്ന ക​ണ​ക്കി​ൽ ധാ​തു​ ജീ​വ​ക മി​ശ്രി​ത​വും ആ​കെ തീ​റ്റ​യി​ൽ 10 മു​ത​ൽ 25 ഗ്രാം​വ​രെ ക​ല്ലു​പ്പും ചേ​ർ​ത്ത് ന​ൽ​കു​ന്ന​തും ഗു​ണ​ക​ര​മാ​ണ്.
  • ക​ടു​ത്ത​ചൂ​ടു​ള്ള സ​മ​യ​ങ്ങ​ളി​ൽ കൃ​ത്രി​മ​ബീ​ജ​ദാ​നം ന​ട​ത്തു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം.
  • രോ​ഗാ​ണു​വാ​ഹ​ക​രാ​യ പ​ട്ടു​ണ്ണി​ പ​രാ​ദ​ങ്ങ​ള്‍ പെ​രു​കു​ന്ന​തി​ന് ഏ​റ്റ​വും അ​നു​കൂ​ല​മാ​യ കാ​ലാ​വ​സ്ഥ​യാ​ണ് വേ​ന​ല്‍. പ​ശു​ക്ക​ളു​ടെ മേ​നി പ​രി​ശോ​ധി​ച്ചാ​ൽ രോ​മ​കൂ​പ​ങ്ങ​ൾ​ക്കി​ട​യി​ൽ പ​റ്റി​പ്പി​ടി​ച്ച് നി​ന്ന് ര​ക്തം കു​ടി​ക്കു​ന്ന പ​ട്ടു​ണ്ണി​ക​ളെ കാ​ണാം. പ​രാ​ദ​കീ​ട​ങ്ങ​ള്‍ പ​ര​ത്തു​ന്ന തൈ​ലേ​റി​യോ​സി​സ്, ബ​ബീ​സി​യോ​സി​സ്, അ​നാ​പ്ലാ​സ്മോ​സി​സ് തു​ട​ങ്ങി​യ ര​ക്താ​ണു​രോ​ഗ​ങ്ങ​ള്‍ കേ​ര​ള​ത്തി​ല്‍ വേ​ന​ല്‍ക്കാ​ല​ത്ത് സാ​ധാ​ര​ണ​യാ​ണ്.

ഏ​തെ​ങ്കി​ലും അ​സ്വാ​ഭാ​വി​ക ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടാ​ല്‍ ഉ​ട​ന്‍ വെ​റ്റ​റി​ന​റി ഡോ​ക്ട​റു​ടെ സേ​വ​നം തേ​ടാ​ന്‍ മ​റ​ക്ക​രു​ത്. സൂ​ര്യാ​ഘാ​തം​മൂ​ലം വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്ക് നാ​ശ​ന​ഷ്ടം നേ​രി​ട്ടാ​ൽ അ​ത്ത​രം സം​ഭ​വ​ങ്ങ​ൾ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ക​ൺ​ട്രോ​ൾ റൂ​മി​ൽ അ​റി​യി​ക്കേ​ണ്ട​താ​ണെ​ന്ന് ജി​ല്ല മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫി​സ​ർ ഡോ. ​പി.​കെ. മ​നോ​ജ്കു​മാ​ർ അ​റി​യി​ച്ചു.ഫോ​ൺ: 04994224624.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LivestockInstructionsKasargod NewsHeatwaves
News Summary - It is very hot- Livestock also needs care
Next Story