മരുഭൂമിയിലും കായ്ക്കും മധുരമുള്ള ചക്ക
text_fieldsഉമ്മുല്‍ഖുവൈന്‍: നാട്ടിൽ നിന്ന് അവധി കഴിഞ്ഞ് വരുന്നവർ മിക്കവരും പൊതിഞ്ഞു കെട്ടി കൊണ്ടുവരാറുണ്ട് ചക്ക. യു.എ.ഇയിലെ ഹൈപ്പർമാർക്കറ്റുകളിലെല്ലാം വാങ്ങാൻ കിട്ടുമെങ്ങിലും ചുളക്ക് കണക്കാക്കി ദിർഹം എണ്ണി കൊടുക്കണം. ഇന്ത്യയിൽ നിന്നോ മലേഷ്യയിൽ നിന്നോ ബ്രസീലിൽ നിന്നോ ഇറക്കുമതി ചെയ്തിട്ടു വേണം വിൽപനക്കെത്തിക്കാൻ എന്നതിനാൽ വില കൂടുന്നത് സ്വാഭാവികം. എന്നാൽ ഉമ്മുൽ ഖുവൈനിൽ ഒരുപറ്റം ചക്കപ്രേമികൾ കുറെയേറെ കാലമായി പണം നൽകി ചക്കവാങ്ങാറില്ല. നാട്ടിലെന്നതു പോലെ വീട്ടുമുറ്റത്ത് വിളഞ്ഞു നിൽക്കുന്ന നല്ല ചക്കയുള്ളതു കൊണ്ടു തന്നെ.
അല്‍റാഹ ടൈലറിങ്ങിലെ ജാഫര്‍ കരിങ്കല്ലത്താണിയാണ് എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ പഴം ചക്കക്ക് നനവ് പകര്‍ന്നത്. അധികം പടര്‍ന്ന് പന്തലിച്ച പ്ലാവ് അല്ല എങ്കിലും കൊല്ലംതോറും നിറയെ ചക്കയാണ് മറുനാട്ടുകാര്‍ക്ക് ഈ മരം സമ്മാനിക്കുന്നതെന്ന് പ്ലാവിെൻറ പരിപാലകനും അല്‍റാഹയിലെ മാനേജറുമായ ഹംസ കോട്ടുപുഴ പറഞ്ഞു. ഡിസംബര്‍ ജനുവരി മാസങ്ങളിലായാണ് പ്ലാവ് കായ്ക്കുന്നത്. കാഴ്ചയില്‍ ചെറിയ ചക്കയാണെങ്കിലും 6 മാസം മതി പൂര്‍ണ്ണ വളര്‍ച്ച കൈവരിക്കാൻ. തേന്‍ വരിക്കക്ക് സമാനമായ തേന്‍ പൂവന്‍ എന്ന പഴംചക്കയാണ് വിളയുന്നത്. മുപ്പതിലധികം ചക്ക ഇത്തവണ ലഭിച്ചു. മത്തന്‍, കുമ്പളങ്ങ, പാവക്ക തുടങ്ങിയവയും പ്ലാവിനോട് ചേര്‍ന്ന് കൃഷി ചെയ്തെടുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.