മഴ മാറിനിന്നു; ജപ്പാൻ വയലറ്റ് നെൽകൃഷി നശിക്കുന്നു
text_fieldsനീലേശ്വരം: മഴ മാറിനിന്നതോടെ വയലിൽ വിത്തിട്ട കർഷകന്റെ നെൽകൃഷിയും നാശത്തിലേക്ക്. വ്യത്യസ്തമായ നെൽകൃഷിയിറക്കിയ കർഷകനാണ് ഇപ്പോൾ ദുരിതത്തിലായത്. കിനാനൂർ പാടശേഖരത്തിൽ കർഷകനായ യു.വി. ബാലചന്ദ്രനാണ് പരീക്ഷണാടിസ്ഥാനത്തിൽ ‘ജപ്പാൻ വയലറ്റ്’ കൃഷിയിറക്കിയത്. തുടക്കത്തിൽ മഴ ലഭിച്ചെങ്കിലും ഞാറ് വളർന്നപ്പോൾ മഴ കിട്ടാതായത് നശിക്കാൻ കാരണമായി.
വയലറ്റ് നിറത്തിലുള്ള ഭംഗിയാർന്ന നെല്ലോലകളുള്ള ജപ്പാൻ വയലറ്റ് എന്ന ഇനമാണ് ഒരേക്കർ സ്ഥലത്ത് കൃഷിയിറക്കിയത്. തിമർത്ത് പെയ്യേണ്ട മഴ ചതിച്ചതോടെ പരീക്ഷണ നെൽകൃഷിയും അവതാളത്തിലായി. നെല്ലോലകൾ കടുത്ത വയലറ്റ് നിറമായതിനാൽ കളകൾ, ചട്ടനെല്ല് എന്നിവയിൽ നിന്ന് തിരിച്ചറിയാൻ സാധിക്കുമെന്നതാണ് ഇതിന്റെ രീതി.ധാരാളം പോഷക ഘടകങ്ങൾ അടങ്ങിയതാണ്. വയലിൽ വെള്ളമില്ലാതെ വിണ്ട് കീറിയപ്പോൾ പൈപ്പിൽ കൂടി വെള്ളം എത്തിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.