കുള്ളൻ തെങ്ങുകളുടെ പ്രചാരകനായി ജോസഫ്; നാളികേര വികസന ബോർഡിെൻറ അംഗീകാരവും കിട്ടി
text_fieldsചെറുതോണി: ഹൈറേഞ്ചിലെ കുറിയ തെങ്ങുകളുടെ അമരക്കാരനാണ് തോപ്രാംകുടിക്കാരൻ മുരിങ്ങയിൽ ജോസഫ്. അരനൂറ്റാണ്ടു മുമ്പ് തോപ്രാംകുടിയിലെത്തിയ കാലം മുതൽ കൃഷിയാണ് കൈമുതൽ. വിവിധ കൃഷികൾ പരീക്ഷിച്ച് വിജയം കൊയ്ത ഈ അധ്വാനശീലൻ ഇപ്പോൾ അറിയപ്പെടുന്നത് മലേഷ്യൻ കുള്ളൻ തെങ്ങുകളുടെ പ്രചാരകനായാണ്.
ഹൈറേഞ്ചിലെ വളക്കൂറുള്ള മണ്ണിൽ പൊന്ന് വിളയിക്കാമെന്ന് തെളിയിച്ചതോടെ ജോസഫിനെത്തേടി കുള്ളൻ തെങ്ങിൻ തൈകൾക്കായി കർഷകരെത്താൻ തുടങ്ങി. ഇപ്പോൾ മൂലമറ്റത്തെ സ്വന്തം നഴ്സറിയിൽ ഉൽപാദിപ്പിക്കുന്ന തെങ്ങിൻ തൈകൾ ജില്ലയും കടന്നു പുറത്തേക്കു പോകാൻ തുടങ്ങി. ഇതിനിടെ നാളികേര വികസന ബോർഡിെൻറ അംഗീകാരവും കിട്ടി.
തമിഴ്നാട്ടിലെ പൊള്ളാച്ചിയിലെ മികച്ച ഫാമിൽനിന്ന് കൊണ്ടുവരുന്ന വിത്തു തേങ്ങയാണ് തൈ ഉൽപാദനത്തിനായി ഉപയോഗിക്കുന്നത്. വർഷവും കേടില്ലാത്ത തേങ്ങകൾ ശരാശരി 200 എണ്ണം വീതം ലഭിക്കും. മൂന്നാം വർഷം കായ്ക്കുന്ന മലയൻ പച്ച മഞ്ഞ, ഓറഞ്ച് ഗംഗാബോണ്ടം ഇനം തെങ്ങിൻ തൈകൾക്കാണ് കൂടുതൽ ആവശ്യക്കാർ. ജോസഫിെൻറ പടമുഖത്തെ രണ്ടര ഏക്കർ സ്ഥലത്ത് മംഗലാപുരം മംഗളാ കമുകിൻ തൈകളും ചിക്കമംഗളൂരിലെ ചന്ദ്രഗിരി കാപ്പിത്തൈകളും കരിമുണ്ട, പന്നിയൂർ മുണ്ട, നീലമുണ്ടി, കൊറ്റനാടൻ കുരുമുളകു ചെടികളും സമൃദ്ധമായി വളരുന്നു. ഭാര്യ ഗ്രേസിയും രണ്ടു മക്കളും പിന്തുണയുമായി ഒപ്പമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.