കർഷക അവാർഡുകൾ പ്രഖ്യാപിച്ചു, അനീഷ് മികച്ച കർഷകൻ
text_fieldsതിരുവനന്തപുരം: സംസ്ഥാന സർക്കാറിെൻറ കർഷക അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച ഗ്രൂപ് ഫാമിങ് സമിതിക്കുള്ള അവാർഡ് ആലപ്പുഴ നീലംപേരൂർ കാവാലം കൈനടി 24,000 കായൽ പാടശേഖരസമിതിക്കാണ്.
അഞ്ച് ലക്ഷം രൂപയും ഫലകവും സർട്ടിഫിക്കറ്റുമടങ്ങുന്നതാണ് പുരസ്കാരമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കണ്ണൂർ തളിപ്പറമ്പ് താബോർ പരുവിലാങ്കലിൽ പി.ബി. അനീഷാണ് മികച്ച കർഷകൻ.
രണ്ട് ലക്ഷം രൂപയും സ്വർണമെഡലും ഫലകവും സർട്ടിഫിക്കറ്റുമാണ് പുരസ്കാരം. കാസർകോട് ബേഡഡുക്ക നിടുവോട്ട് വീട്ടിൽ എം. ശ്രീവിദ്യയും മലപ്പുറം അങ്ങാടിപ്പുറം പാറത്തൊടി ഹൗസിൽ പി. സൈഫുല്ലയും മികച്ച യുവ കർഷകർക്കുള്ള അവാർഡ് നേടി.
പാലക്കാട് മീനാക്ഷിപുരം വടകാടുകുളം ശിവഗണേഷിനാണ് മികച്ച തെങ്ങ്കർഷകനുള്ള കേരകേസരി പുരസ്കാരം. പച്ചക്കറികർഷകനുള്ള ഹരിതമിത്ര അവാർഡ് പത്തനംതിട്ട ഇരവിപേരൂർ ഗിൽഗാലിൽ ജേക്കബ് ജോസഫിനാണ്.
കൊല്ലം ഉമയനല്ലൂർ ഷിയാസ് മൻസിലിൽ എസ്. ഷീജയാണ് പുഷ്പകൃഷി കർഷകക്കുള്ള ഉദ്യാനശ്രേഷ്ഠ പുരസ്കാരത്തിന് അർഹയായത്.
കൊല്ലം നെടുമ്പന നല്ലില പഴവൂർകോണത്ത് വീട്ടിൽ എ. അനിൽകുമാറാണ് മികച്ച പട്ടികജാതി-വർഗ കർഷകൻ (കർഷകജ്യോതി). തൃശൂർ പാണഞ്ചേരി കല്ലിങ്കൽ വീട്ടിൽ സ്വപ്ന മികച്ച കർഷകവനിതയായി. കർഷകത്തൊഴിലാളിക്കുള്ള ഗ്രാമശക്തി പുരസ്കാരം കാസർകോട് ചെറുവത്തൂർ കാടേങ്കാട് ആതിരയിൽ എം. മനോഹരനാണ്. ശ്രീചിത്ര െഎ.സി.എ.ആറിലെ ഡോ. വി.എസ്. സന്തോഷ്മിത്രയാണ് മികച്ച കൃഷി ശാസ്ത്രജ്ഞൻ.
മണ്ണുസംരക്ഷണപ്രവർത്തനത്തിൽ ഏർപ്പെട്ട കർഷകനുള്ള ക്ഷോണി സംരക്ഷണ അവാർഡ് കണ്ണൂർ ആലക്കോട് തേർത്തലി മണലിൽ ഹൗസിൽ ജോർജ് എം. മാത്യുവിനാണ്.
ഇടുക്കി പീരുമേടാണ് മികച്ച നിയമസഭാമണ്ഡലത്തിനുള്ള 15 ലക്ഷം രൂപയുടെ പുരസ്കാരത്തിന് അർഹമായത്. തൃശൂർ വടക്കാഞ്ചേരിയാണ് മികച്ച മുനിസിപ്പാലിറ്റി. ഫെബ്രുവരി 10 മുതൽ 14 വരെ തൃശൂരിൽ നടക്കുന്ന അന്താരാഷ്ട്ര കാർഷികശിൽപശാലയിൽ പുരസ്കാരങ്ങൾ സമ്മാനിക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
മൂന്നുപേർക്ക് പ്രത്യേക ആദരം
പരിമിതികൾ മറികടന്ന് കാർഷികവൃത്തിയിൽ വിജയഗാഥ തീർത്ത മൂന്നുപേരെ കൃഷിവകുപ്പ് പ്രത്യേകം അദരിക്കും. വയനാട് വെള്ളമുണ്ട കൊള്ളിയിൽവീട്ടിൽ കുംഭാമ്മ, മേൽമുറി ഉൗരകം കാരാട്ട് ഹൗസിൽ കെ. അരുൺ, തിരുവനന്തപുരം കുറ്റിച്ചൽ കൊമ്പിടി കുന്നുംപുറത്ത് വീട്ടിൽ ശ്രീധരൻ എന്നിവർക്കാണ് ആദരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.