കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന വൈഗ-2024 അന്താരാഷ്ട്ര ശിൽപ്പശാലക്ക് ലോഗോ ക്ഷണിച്ചു
text_fieldsതിരുവനന്തപുരം: സംസ്ഥാന സർക്കാർ കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന വൈഗ 2024 അന്താരാഷ്ട്ര ശില്പശാലയുടെയും കാർഷിക പ്രദർശനങ്ങളുടെയും പ്രചരണാർഥം ലോഗോ തയാറാക്കുന്നതിനായി മത്സരാടിസ്ഥാനത്തിൽ ഫാം ഇൻഫർമേഷൻ ബ്യൂറോ വ്യക്തികളിൽ നിന്നും എൻട്രികൾ ക്ഷണിച്ചു. കാർഷിക ഉത്പന്നങ്ങളുടെ മൂല്യ വർധനവും വിപണനവും അടിസ്ഥാനമാക്കിയാണ് വൈഗ എല്ലാവർഷവും സംഘടിപ്പിക്കുന്നത്.
തയാറാക്കിയ ലോഗോ പി.എൻ.ജി ഫോർമാറ്റിൽ ഈമാസം 18 ന് മൂന്നിന് മുമ്പായി ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ piofibtvm@gmail.com എന്ന ഈ-മെയിൽ വിലാസത്തിൽ അയക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471 -2318186 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
മികച്ച ലോഗോയുടെ തെരഞ്ഞെടുപ്പ് സംബന്ധിച്ച അന്തിമ തീരുമാനം ഫാം ഇൻഫർമേഷൻ ബ്യൂറോ പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ സ്വീകരിക്കും. തെരഞ്ഞെടുക്കുന്ന മികച്ച ലോഗോക്ക് ആകർഷകമായ ക്യാഷ് പ്രൈസ് നൽകുമെന്നും പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.