ക്ഷീരവികസന മേഖലയില്‍ 68.13 ലക്ഷത്തിന്റെ നഷ്ടം
text_fieldsകൽപറ്റ: ഉരുൾദുരന്തത്തില്‍ ക്ഷീരവികസന മേഖലയില്‍ 68.13 ലക്ഷം രൂപയുടെ നഷ്ടമെന്ന് ക്ഷീരവികസന വകുപ്പിന്റെ പ്രാഥമിക വിലയിരുത്തല്‍. ക്ഷീരകര്‍ഷര്‍ക്ക് ലഭിക്കുന്ന പാലിന്റെ ലഭ്യതയിലുണ്ടായ കുറവ്, കാണാതായ കന്നുകാലികള്‍, നശിച്ച പുല്‍കൃഷി എന്നിവയുടെ മൂല്യം അടിസ്ഥാനമാക്കിയാണ് നഷ്ടം കണക്കാക്കിയിരിക്കുന്നത്. 12 ക്ഷീര കര്‍ഷകരാണ് ദുരന്തബാധിത മേഖലയില്‍ ഉണ്ടായിരുന്നത്. ദുരന്തത്തില്‍ 30 ഏക്കര്‍ പുല്‍കൃഷി നശിച്ചു. 7.8 ലക്ഷം രൂപയുടെ നഷ്ടം ഇതുമൂലമുണ്ടായി. 112 കന്നുകാലികളാണ് മേഖലയില്‍ ഉണ്ടായിരുന്നത്. ഇതില്‍ 48 എണ്ണം മാത്രമേ അവശേഷിക്കുന്നുള്ളൂ.
മറ്റുള്ളവക്ക് ദുരന്തത്തില്‍ ജീവന് നഷ്ടമാവുകയോ കാണാതാവുകയോ ചെയ്തു. ഇതുവഴി 51.2 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. മേഖലയിലെ ക്ഷീരകര്‍ഷകര്‍ക്ക് ദിനംപ്രതി ലഭിച്ചിരുന്ന പാല് 324 ലിറ്ററില്‍നിന്ന് 123 ലിറ്ററായി കുറഞ്ഞു. പാല് വിറ്റുവരവില്‍ 73939.4 രൂപയുടെ നഷ്ടമാണുണ്ടായത്. കാലിത്തൊഴുത്തുകള്‍ നശിച്ചതു മൂലം 8.4 ലക്ഷം രൂപയുടെയും നഷ്ടമുണ്ടായി. ഇത്തരത്തില്‍ ആകെ 68,13,939 രൂപയുടെ നഷ്ടമാണ് മേഖലയില്‍ കണക്കാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.