മാങ്ങ വിളവെടുപ്പ് കുറഞ്ഞു; നഷ്ടത്തിലായി ചെറുകിട കർഷകർ
text_fieldsകൊല്ലങ്കോട്: കാലാവസ്ഥ വ്യതിയാനവും അമിത കീടനാശിനി പ്രയോഗവും കാരണം മുതലമട മാങ്ങക്ക് വൻ തകർച്ച.
കഴിഞ്ഞ അഞ്ചുവർഷങ്ങളായുള്ള കാലാവസ്ഥ വ്യതിയാനവും ഇതുമൂലം ഉണ്ടാകുന്ന കീടബാധയെ ചെറുക്കാനുള്ള അമിത കീടനാശിനി പ്രയോഗവുമാണ് മുതലമടയിലെ മാങ്ങ ഉൽപാദനം കുത്തനെ കുറക്കാൻ ഇടയാക്കിയത്.
തളിരിലകളിലും പൂക്കളിലുമാണ് മഞ്ഞനിറത്തിലുള്ള കീടങ്ങൾ, ഇലപ്പേൻ, തുള്ളൻ എന്നിവക്കെതിരെ കീടനാശിനി വിൽപനക്കാർ നിർദേശിക്കുന്ന മരുന്ന് ഏഴിലധികം തവണ ഉപയോഗിച്ചത്.
മാവിലെ ഉൽപാദനത്തെയും പരാഗണം നടത്തുന്ന മിത്ര കീടങ്ങളെയും ഇത് ഇല്ലാതാക്കി. ഇതുമൂലം കീടങ്ങളോടൊപ്പം പൂക്കളുടെ കൊഴിച്ചലും പുതിയ പൂക്കൾ പുഷ്പ്പിക്കുന്ന അവസ്ഥയും ഉണ്ടായി.
മൂടിക്കെട്ടിയ കാലാവസ്ഥയിൽ സൂര്യപ്രകാശം കൃത്യമായി ലഭിക്കാത്തതാണ് കീടങ്ങളുടെ ആക്രമണങ്ങൾക്ക് കാരണമെന്ന് മാവ് കർഷകർ പറയുന്നു. കൃഷിവകുപ്പ് നിർദേശിക്കുന്ന രീതിയിൽ കീടനാശിനി പ്രയോഗിക്കുന്നവർക്ക് കൂടുതൽ നഷ്ടം ഉണ്ടായിട്ടില്ലെന്നും അവർ സാക്ഷ്യപ്പെടുത്തുന്നു.
കൃഷി വകുപ്പിെൻറ നിർദേശങ്ങൾ എല്ലാ കർഷകർക്കും ലഭിക്കാത്തതും പ്രതിസന്ധിക്ക് കാരണമായി. ജനുവരി അവസാനത്തിൽ ആരംഭിക്കേണ്ട മാങ്ങ വിളവെടുപ്പ് മാർച്ച് ആദ്യവാരമായിട്ടും പത്ത് ശതമാനം പോലും ഉണ്ടായിട്ടില്ലെന്ന് മാങ്ങ കർഷകനും വ്യാപാരിയുമായ ഇബ്രാംഷ പറയുന്നു. 7000 ഹെക്ടർ മാവിൻ തോട്ടങ്ങളിൽ പകുതിയിലധികവും പാട്ടത്തിനെടുത്ത് മാവ് കൃഷി നടത്തുന്നവരാണ്.
ഒന്നര ലക്ഷം രൂപ വരെ ഏക്കറിന് ഒരു സീസണിൽ മാത്രം പാട്ടത്തുക നൽകി മാവ് കൃഷി നടത്തിയ കർഷകർക്ക് കഴിഞ്ഞ രണ്ടുവർഷവും നഷ്ടമുണ്ടായതായി പാട്ട കർഷകർ പറയുന്നു. ഇത്തവണ വിളവ് പത്ത് ശതമാനം കുറഞ്ഞതിനാൽ പാട്ടത്തുക അടുത്ത വർഷത്തേക്കുകൂടി ചേർത്ത് തോട്ടം അനുവദിക്കണമെന്നാണ് ചെറുകിട പാട്ട കർഷകർ ആവശ്യപ്പെടുന്നത്.
ഏഴരകോടി രൂപ െചലവിൽ മാങ്കോ പ്രോജക്ടിന് സർക്കാർ അനുവാദം നൽകി പ്രവർത്തനം ആരംഭിച്ചെങ്കിലും വിളവെടുപ്പ് കുറയുന്ന സമയങ്ങളിൽ ഇൻഷുർ തുക വർധിപ്പിച്ച് കർഷകരെ സംരക്ഷിക്കാൻ സർക്കാർ രംഗത്തുവരണമെന്നാണ് മുതലമടയിലെ മാങ്ങ കർഷകരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.