ചർമമുഴ; ചത്ത കാലികൾക്ക് നഷ്ടപരിഹാരത്തിന് ശിപാർശ
text_fieldsതിരുവനന്തപുരം: ചർമമുഴ രോഗം ബാധിച്ച് ചത്ത കറവപ്പശുക്കൾക്കും എരുമകൾക്കും വേണ്ടി 30,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന മൃഗസംരക്ഷണ വകുപ്പിന്റെ ശിപാർശ സർക്കാർ പരിഗണനയിൽ. കിടാരികൾക്ക് 16,000 വും ആറുമാസംവരെ പ്രായമുള്ള കന്നുകുട്ടികൾക്ക് 5,000 രൂപയും നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നാലുമാസത്തിനിടെ സംസ്ഥാനത്ത് പശു, എരുമ, കിടാരി, കന്നുകുട്ടികൾ അടക്കം 290ഓളം മൃഗങ്ങളാണ് ചർമമുഴ ബാധിച്ച് ചത്തത്. നൂറുകണക്കിന് കാലികൾക്ക് രോഗം ബാധിച്ചിട്ടുണ്ട്.
കഴിഞ്ഞ നവംബറിൽ തിരുവനന്തപുരത്ത് റിപ്പോർട്ട് ചെയ്ത രോഗം മിക്ക ജില്ലകളിലും ഇപ്പോൾ വ്യാപകമാണ്. തിരുവനന്തപുരത്തിന്റെ ഗ്രാമമേഖലകളിൽ വൻതോതിൽ രോഗം പടർന്നുപിടിക്കുകയാണ്. രോഗം വ്യാപിക്കാതിരിക്കാൻ പ്രതിരോധ കുത്തിവെപ്പ് ഉൾപ്പെടെ നടന്നുവരുകയാണ്. പല സംസ്ഥാനങ്ങളിലും ചർമമുഴ രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും കേരളത്തിലാണ് ആദ്യമായി നഷ്ടപരിഹാരം നൽകാൻ ആലോചിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.