ചൊരിമണലിൽ ചോളകൃഷി; വിജയഗാഥയുമായി വയലാർ
text_fieldsചേർത്തല: ചൊരിമണലിലെ ചോളകൃഷിയിൽ വിജയമൊരുക്കി വയലാർ. ഗ്രാമപഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതി പ്രകാരമാണ് ചോളകൃഷി നടപ്പാക്കിയത്. കൃഷിവകുപ്പിന്റെ സഹകരണത്തിലായിരുന്നു പരീക്ഷണാടിസ്ഥാനത്തിലെ കൃഷി.
പ്രധാനമായും ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിലെ ഒരേക്കറിലായിരുന്നു കൃഷിയിറക്കിയത്.
20 തൊഴിലാളികൾ ചേർന്നാണ് കൃഷി നടത്തിയത്. അരിക്കും ഗോതമ്പിനുമൊപ്പം മലയാളികൾ ഭക്ഷ്യവിഭവങ്ങളിൽ ചോളത്തിനും പ്രാധാന്യം നൽകണമെന്ന് വിളവെടുപ്പ് ഉദ്ഘാടനം ചെയ്ത കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു. കേരളത്തിൽ അട്ടപ്പാടിയിൽ വലിയതോതിൽ ചോളകൃഷി നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിത ഷാജി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സ്ഥിരം സമിതി ചെയർമാൻ എസ്.വി. ബാബു ചോളം ഏറ്റുവാങ്ങി.
മനു സി. പുളിക്കൽ, എം.ജി. നായർ, ഇന്ദിര ജനാർദനൻ, യു.ജി. ഉണ്ണി, ഓമന ബാനർജി, രവീന്ദ്രനാഥ്, കൃഷ്ണൻ കെ. വയലാർ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ബി.എസ്. ജെസി, എസ്. മധുസൂദനൻ, സുശീല സന്തോഷ്, ജയിംസ് എബ്രഹാം തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.