Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_rightവേനൽ:...

വേനൽ: കറവപ്പശുക്കൾക്കും നൽകാം കരുതൽ

text_fields
bookmark_border
cow-disease
cancel
camera_alt

representational image 

മ​ല​പ്പു​റം: വേ​ന​ൽ ക​ടു​ത്ത​തോ​ടെ ക​റ​വ​പ്പ​ശു​ക്ക​ളെ പ​രി​പാ​ലി​ക്കു​ന്ന​തി​ൽ ശ്ര​ദ്ധ വേ​ണ​മെ​ന്ന് ജി​ല്ല മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ്. ചൂ​ട് കൂ​ടു​ന്ന​തി​ന​നു​സ​രി​ച്ച് പാ​ൽ ഉ​ൽ​പാ​ദ​നം കു​റ​യാ​നും ആ​രോ​ഗ്യ ഭീ​ഷ​ണി സൃ​ഷ്ടി​ക്കാ​നും കാ​ര​ണ​മാ​കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​ത്യു​ൽ​പാ​ദ​ന ശേ​ഷി​യു​ള്ള ഹോ​ൾ​സ്റ്റീ​ൻ ഫ്രീ​ഷ്യ​ൻ, ജേ​ഴ്‌​സി, സ​ങ്ക​ര​യി​നം പ​ശു​ക്ക​ൾ​ക്ക് അ​ത്യു​ഷ്ണ​ത്തെ അ​തി​ജീ​വി​ക്കാ​ൻ ശേ​ഷി തീ​രെ കു​റ​വാ​ണ്. ക​ടു​ത്ത ചൂ​ടി​ൽ കി​ത​ച്ചും അ​ണ​ച്ചും പ​ശു​ക്ക​ൾ ത​ള​രും. തീ​റ്റ​യെ​ടു​ക്ക​ൽ പൊ​തു​വെ കു​റ​യും. ശ​രീ​ര​സ​മ്മ​ർ​ദ​മേ​റു​മ്പോ​ൾ രോ​ഗ​ങ്ങ​ൾ​ക്കും സാ​ധ്യ​ത​യേ​റെ. പാ​ലു​ൽ​പാ​ദ​നം കു​റ​യാ​തി​രി​ക്ക​ണ​മെ​ങ്കി​ൽ വേ​ന​ൽ​ക്കാ​ല​ത്തെ പ​ശു​പ​രി​പാ​ല​ന​ത്തി​ൽ പ്ര​ത്യേ​ക ക​രു​ത​ൽ പ്ര​ധാ​ന​മാ​ണ്.

വേ​ണം, വേ​ന​ൽ​സൗ​ഹൃ​ദ തൊ​ഴു​ത്തു​ക​ൾ

ഉ​ഷ്ണ​സ​മ്മ​ര്‍ദം ഒ​ഴി​വാ​ക്കാ​ന്‍ തൊ​ഴു​ത്തി​ല്‍ ന​ല്ല വാ​യു​സ​ഞ്ചാ​രം ഉ​റ​പ്പാ​ക്ക​ണം. തൊ​ഴു​ത്തി​ന്റെ ന​ടു​ക്ക് 3.5 മീ​റ്റ​റും വ​ശ​ങ്ങ​ളി​ല്‍ മൂ​ന്ന് മീ​റ്റ​റും ചു​രു​ങ്ങി​യ​ത് ഉ​യ​രം വേ​ണം. വ​ശ​ങ്ങ​ളി​ലെ ഭി​ത്തി​ക​ളു​ടെ ഉ​യ​രം പ​ര​മാ​വ​ധി ഒ​രു മീ​റ്റ​ർ മ​തി. തൊ​ഴു​ത്തി​ന്‍റെ പ​രി​സ​ര​ത്തു​ള്ള ത​ട​സ്സ​ങ്ങ​ള്‍ നീ​ക്കി വാ​യു​സ​ഞ്ചാ​രം എ​ളു​പ്പ​മാ​ക്ക​ണം. തൊ​ഴു​ത്തി​നു​ള്ളി​ൽ മു​ഴു​വ​ൻ സ​മ​യ​വും ഫാ​നു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്ക​ണം. പ​ന​യോ​ല, തെ​ങ്ങോ​ല, ഗ്രീ​ന്‍ നെ​റ്റ്, ടാ​ര്‍പ്പോ​ളി​ന്‍ എ​ന്നി​വ​യി​ലേ​തെ​ങ്കി​ലും ഉ​പ​യോ​ഗി​ച്ച് മേ​ല്‍ക്കൂ​ര​ക്ക് കീ​ഴെ അ​ടി​ക്കൂ​ര (സീ​ലി​ങ്) ഒ​രു​ക്കു​ന്ന​തും തൊ​ഴു​ത്തി​നു​ള്ളി​ലെ ചൂ​ട് കു​റ​ക്കും. സ്പ്രിം​ഗ്ല​ര്‍, ഷ​വ​ർ, മി​സ്റ്റ് എ​ന്നി​വ​യി​ലേ​തെ​ങ്കി​ലും ഒ​രു​ക്കി പ​ശു​ക്ക​ളെ ന​ന​ക്കു​ന്ന​ത് ഉ​ഷ്ണ​സ​മ്മ​ര്‍ദം കു​റ​ക്കാ​ന്‍ ഫ​ല​പ്ര​ദ​മാ​ണ്. ചൂ​ടു​കൂ​ടു​ന്ന സ​മ​യ​ങ്ങ​ളി​ല്‍ ര​ണ്ടു മ​ണി​ക്കൂ​ര്‍ ഇ​ട​വേ​ള​യി​ല്‍ മൂ​ന്ന് മി​നി​റ്റ് നേ​രം ഇ​വ പ്ര​വ​ർ​ത്തി​പ്പി​ച്ച് പ​ശു​ക്ക​ളെ ത​ണു​പ്പി​ക്കാം. തൊ​ഴു​ത്തി​ന് മു​ക​ളി​ല്‍ സ്പ്രിം​ഗ്ല​ര്‍ ഒ​രു​ക്കി തൊ​ഴു​ത്തി​ന്റെ മേ​ൽ​ക്കൂ​ര ന​ന​ച്ച് ന​ൽ​കാം.

പാ​ട​ത്ത് കെ​ട്ടി​പ്പോ​ക​രു​തേ

ക​ടു​ത്ത വേ​ന​ലി​ല്‍ പ​ശു​ക്ക​ൾ​ക്കും സൂ​ര്യാ​ത​പ​വും സൂ​ര്യാ​ഘാ​ത​വും ഏ​ല്‍ക്കാ​ൻ സാ​ധ്യ​ത​യേ​റെ​യാ​ണ്. സം​സ്ഥാ​ന​ത്ത് മു​ന്‍ വ​ര്‍ഷ​ങ്ങ​ളി​ൽ നി​ര​വ​ധി ക​ന്നു​കാ​ലി​ക​ൾ​ക്ക് സൂ​ര്യാ​ഘാ​ത​മേ​റ്റ് ജീ​വ​ൻ ന​ഷ്ട​മാ​യി​ട്ടു​ണ്ട്. പ​ക​ൽ 11നും ​മൂ​ന്നി​നും ഇ​ട​യി​ൽ പ​ശു​ക്ക​ളെ തു​റ​സ്സാ​യ സ്ഥ​ല​ങ്ങ​ളി​ല്‍ മേ​യാ​ന്‍ വി​ടു​ന്ന​തും പാ​ട​ങ്ങ​ളി​ല്‍ കെ​ട്ടി​യി​ടു​ന്ന​തും ത​ക​ര/ ആ​സ്‌​ബ​സ്റ്റോ​സ് ഷീ​റ്റു​കൊ​ണ്ട് മേ​ഞ്ഞ ഉ​യ​ര​വും വാ​യു​സ​ഞ്ചാ​ര​വും കു​റ​ഞ്ഞ തൊ​ഴു​ത്തി​ൽ പാ​ർ​പ്പി​ക്കു​ന്ന​തും നി​ര്‍ബ​ന്ധ​മാ​യും ഒ​ഴി​വാ​ക്ക​ണം. പ​ശു​ക്ക​ളെ വാ​ഹ​ന​ത്തി​ൽ ക​യ​റ്റി​യു​ള്ള ദീ​ർ​ഘ​യാ​ത്ര​ക​ള്‍ രാ​വി​ലെ​യും വൈ​കു​ന്നേ​ര​വു​മാ​യി ക്ര​മീ​ക​രി​ക്ക​ണം.

വെ​ള്ള​വും തീ​റ്റ​യും ക​രു​ത​ലോ​ടെ

നി​ർ​ജ​ലീ​ക​ര​ണം ത​ട​യാ​നും പാ​ല്‍ ഉ​ൽ​പാ​ദ​ന​ന​ഷ്ടം കു​റ​ക്കാ​നും തൊ​ഴു​ത്തി​ല്‍ 24 മ​ണി​ക്കൂ​റും ത​ണു​ത്ത കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്ക​ണം. കു​ടി​വെ​ള്ളം തീ​രു​ന്ന മു​റ​ക്ക് താ​നേ വ​ന്നു​നി​റ​യു​ന്ന ഓ​ട്ടോ​മാ​റ്റി​ക് വാ​ട്ട​ര്‍ ബൗ​ൾ സം​വി​ധാ​നം ഒ​രു​ക്കി​യാ​ൽ എ​പ്പോ​ഴും കു​ടി​വെ​ള്ളം ഉ​റ​പ്പാ​ക്കാം. കു​ടി​വെ​ള്ളം ചൂ​ടു​പി​ടി​ക്കു​ന്ന​ത് ത​ട​യാ​ൻ വെ​ള്ള ടാ​ങ്കു​ക​ളും വി​ത​ര​ണ പൈ​പ്പു​ക​ളും ന​ന​ച്ച ച​ണ​ച്ചാ​ക്കു​കൊ​ണ്ട് മ​റ​ക്കാം. പ​ശു ക​ഴി​ക്കു​ന്ന കാ​ലി​ത്തീ​റ്റ​യു​ടെ അ​ള​വ് വേ​ന​ലി​ൽ കു​റ​യു​ന്ന​തി​നാ​ൽ ന​ൽ​കു​ന്ന കാ​ലി​ത്തീ​റ്റ ഏ​റ്റ​വും ഗു​ണ​നി​ല​വാ​ര​മു​ള്ള​താ​വ​ണം. കാ​ലി​ത്തീ​റ്റ​യും വൈ​ക്കോ​ലും ന​ൽ​കു​ന്ന​ത് ചൂ​ട് കു​റ​ഞ്ഞ സ​മ​യ​ങ്ങ​ളി​ലും രാ​ത്രി​യു​മാ​യി ക്ര​മീ​ക​രി​ക്ക​ണം. പ​ക​ല്‍ ധാ​രാ​ളം ജ​ലാം​ശം അ​ട​ങ്ങി​യ ന​ല്ല​യി​നം തീ​റ്റ​പ്പു​ല്ലും അ​സോ​ള പോ​ലു​ള്ള ഇ​ല​ത്തീ​റ്റ​ക​ളും ന​ല്‍ക​ണം.

പ​ച്ച​പ്പു​ല്ലി​ന്‍റെ ല​ഭ്യ​ത​ക്കു​റ​വു​മൂ​ലം ഉ​ണ്ടാ​വാ​നി​ട​യു​ള്ള ജീ​വ​കം ‘എ’​യു​ടെ അ​പ​ര്യാ​പ്ത​ത പ​രി​ഹ​രി​ക്കാ​ൻ ഇ​വ അ​ട​ങ്ങി​യ മി​ശ്രി​ത​ങ്ങ​ള്‍ പ​ശു​ക്ക​ള്‍ക്ക് ന​ല്‍ക​ണം. വി​പ​ണി​യി​ല്‍ ല​ഭ്യ​മാ​യ ധാ​തു​ല​വ​ണ​മി​ശ്രി​ത​ങ്ങ​ളും യീ​സ്റ്റ് അ​ട​ങ്ങി​യ പ്രോ​ബ​യോ​ട്ടി​ക്കു​ക​ളും തീ​റ്റ​യി​ൽ ന​ൽ​ക​ണം. അ​ത്യു​ൽ​പാ​ദ​ന​ശേ​ഷി​യു​ള്ള പ​ശു​ക്ക​ളു​ടെ തീ​റ്റ​യി​ല്‍ ബൈ​പാ​സ് പ്രോ​ട്ടീ​നു​ക​ള്‍, ബൈ​പാ​സ് ഫാ​റ്റു​ക​ള്‍ എ​ന്നി​വ ഉ​ള്‍പ്പെ​ടു​ത്തു​ക.

വേ​ന​ൽ​ക്കാ​ല വ​ന്ധ്യ​ത ത​ട​യാം

വേ​ന​ൽ​ക്കാ​ല​ത്ത് പ​ശു​ക്ക​ൾ മ​ദി​ല​ക്ഷ​ണ​ങ്ങ​ൾ കാ​ണി​ക്കു​ന്ന​തും ഇ​വ​യു​ടെ ദൈ​ർ​ഘ്യ​വും കു​റ​യാ​നി​ട​യു​ള്ള​തി​നാ​ൽ അ​തി​രാ​വി​ലെ​യും സ​ന്ധ്യ​ക്കും മ​ദി നി​രീ​ക്ഷി​ക്ക​ണം. മ​ദി​ച​ക്ര​ത്തി​ലൂ​ടെ ക​ട​ന്നു​പോ​വു​മെ​ങ്കി​ലും ഉ​ഷ്ണ​സ​മ്മ​ർ​ദ​ത്തി​ന്റെ ഫ​ല​മാ​യി മ​ദി​യു​ടെ ബാ​ഹ്യ​ല​ക്ഷ​ണ​ങ്ങ​ള്‍ കാ​ണി​ക്കാ​തി​രി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്.

ശ​രീ​ര​സ​മ്മ​ര്‍ദം കു​റ​ക്കാ​നു​ള്ള മാ​ർ​ഗ​ങ്ങ​ള്‍ സ്വീ​ക​രി​ച്ചും ഉ​യ​ര്‍ന്ന പോ​ഷ​ക സാ​ന്ദ്ര​ത​യു​ള്ള സ​മീ​കൃ​താ​ഹാ​ര​ങ്ങ​ള്‍ ഉ​റ​പ്പു​വ​രു​ത്തി​യും പ​ശു​ക്ക​ളു​ടെ പ്ര​ത്യു​ൽ​പാ​ദ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫാം ​ര​ജി​സ്റ്റ​റു​ക​ൾ കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്തി സൂ​ക്ഷി​ച്ചും ഈ ​സാ​ഹ​ച​ര്യ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാം. കൃ​ത്രി​മ ബീ​ജ​ദാ​നം ത​ണ​ലു​ള്ള സ്ഥ​ല​ത്ത് വെ​ച്ച് ന​ട​ത്ത​ണം. ബീ​ജ​ദാ​നം ന​ട​ത്തി​യ​ശേ​ഷം അ​ര മ​ണി​ക്കൂ​ർ പ​ശു​ക്ക​ളെ ത​ണ​ലി​ല്‍ പാ​ര്‍പ്പി​ക്കു​ന്ന​ത് ഗ​ര്‍ഭ​ധാ​ര​ണ​ത്തി​ന് സാ​ധ്യ​ത കൂ​ട്ടും.

വേ​ന​ൽ​ക്കാ​ല​ത്തെ ആ​രോ​ഗ്യം

രോ​ഗാ​ണു​വാ​ഹ​ക​രാ​യ പ​ട്ടു​ണ്ണി​പ​രാ​ദ​ങ്ങ​ള്‍ പെ​രു​കു​ന്ന​തി​ന് ഏ​റ്റ​വും അ​നു​കൂ​ല​മാ​യ കാ​ലാ​വ​സ്ഥ​യാ​ണ് വേ​ന​ല്‍. പ​രാ​ദ​കീ​ട​ങ്ങ​ള്‍ പ​ര​ത്തു​ന്ന തൈ​ലേ​റി​യോ​സി​സ്, ബ​ബീ​സി​യോ​സി​സ്, അ​നാ​പ്ലാ​സ്മോ​സി​സ് തു​ട​ങ്ങി​യ ര​ക്താ​ണു​രോ​ഗ​ങ്ങ​ള്‍ കേ​ര​ള​ത്തി​ല്‍ വേ​ന​ല്‍ക്കാ​ല​ത്ത് സാ​ധാ​ര​ണ​മാ​ണ്. അ​കി​ടു​വീ​ക്കം, കു​ര​ല​ട​പ്പ​ൻ രോ​ഗ​ങ്ങ​ളും വേ​ന​ലി​ൽ കൂ​ടു​ത​ലാ​യി കാ​ണു​ന്നു. ശ​രീ​ര​സ​മ്മ​ർ​ദം കാ​ര​ണം പ​ശു​ക്ക​ളു​ടെ സ്വാ​ഭാ​വി​ക പ്ര​തി​രോ​ധ​ശേ​ഷി കു​റ​യു​ന്ന​തും രോ​ഗ​സാ​ധ്യ​ത കൂ​ട്ടും.

തീ​റ്റ​മ​ടു​പ്പ്, പാ​ല്‍ ഉ​ൽ​പാ​ദ​നം പെ​ട്ടെ​ന്ന് കു​റ​യ​ല്‍, ത​ള​ര്‍ച്ച, ശ​ക്ത​മാ​യ പ​നി, വി​ള​ര്‍ച്ച, ക​ണ്ണി​ൽ പീ​ള​കെ​ട്ട​ൽ, മൂ​ന്നാ​മ​ത്തെ ക​ൺ​പോ​ള പു​റ​ത്തു​കാ​ണ​ൽ, ശ്വാ​സ​മെ​ടു​ക്കാ​ൻ പ്ര​യാ​സം, അ​മി​ത​കി​ത​പ്പ്, വ​യ​റി​ള​ക്കം, മൂ​ത്ര​ത്തി​ന്‍റെ നി​റം ത​വി​ട്ടു​നി​റ​മാ​വ​ൽ തു​ട​ങ്ങി ഏ​തെ​ങ്കി​ലും അ​സ്വാ​ഭാ​വി​ക ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടാ​ല്‍ ഉ​ട​ന്‍ വെ​റ്റ​റി​ന​റി ഡോ​ക്ട​റു​ടെ സേ​വ​നം തേ​ട​ണം. പാ​ലു​ൽ​പാ​ദ​നം അ​ൽ​പം കു​റ​ഞ്ഞാ​ലും പ​ശു​ക്ക​ളു​ടെ ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​നു​ത​ന്നെ​യാ​ണ് വേ​ന​ലി​ല്‍ മു​ഖ്യ​പ​രി​ഗ​ണ​ന വേ​ണ്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hot weatherLactating Dairy Cows
News Summary - Managing Lactating Dairy Cows in Hot Weather
Next Story