പൂപ്പൽ വിഷബാധ; ആയിരക്കണക്കിന് താറാവുകൾ ചത്തു, വിശദപരിശോധനക്ക് സാമ്പിൾ ഭോപാലിലേക്ക് അയക്കും
text_fieldsകോട്ടയം: അജ്ഞാത രോഗത്തെതുടർന്ന് വെച്ചൂരിൽ താറാവുകൾ കൂട്ടമായി ചാവുന്നു. കഴിഞ്ഞദിവസങ്ങളിലായി പഞ്ചായത്തിെൻറ വിവിധ ഭാഗങ്ങളിലായി 6500 ഓളം താറാവ് ചത്തതായി കർഷകർ പറയുന്നു. തൂങ്ങിനിൽക്കുന്ന താറാവുകൾ മണിക്കൂറുകൾക്കുശേഷം കുഴഞ്ഞുവീണ് ചാവുകയാണ്. പക്ഷിപ്പനിയാണെന്ന സംശയം ശക്തമായിട്ടുണ്ട്. എന്നാൽ, സ്ഥിരീകരിച്ചിട്ടില്ല. ചത്ത താറാവുകളിൽനിന്ന് ശേഖരിച്ച സാമ്പിൾ പരിശോധനയിൽ മരണകാരണം പൂപ്പൽ വിഷബാധയാണെന്നാണ് കെണ്ടത്തിയതെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.
കൂടുതൽ സാമ്പിൾ തിരുവല്ലയിലെ ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇതിെൻറ ഫലത്തിന് കാത്തിരിക്കുകയാണെന്ന് കോട്ടയം ജില്ല മൃഗസംരക്ഷണ ഓഫിസർ ഡോ. ഷാജി പണിക്കശ്ശേരി പറഞ്ഞു. പാലോട് ലാബിലേക്കും സാമ്പിൾ നൽകിയിട്ടുണ്ട്. തിങ്കളാഴ്ച വിശദപരിശോധനക്ക് ഭോപാലിലെ ലാബിലേക്കും സാമ്പിൾ നൽകും. ഉദ്യോഗസ്ഥർ ഇതിന് ഭോപാലിലേക്ക് പോകും. മൃഗസംരക്ഷണവകുപ്പിെൻറ കണക്കനുസരിച്ച് ആയിരത്തോളം താറാവ് മാത്രമാണ് ചത്തതെന്നും അദ്ദേഹം പറഞ്ഞു.
വെച്ചൂരില്‍ കാക്ക, മറ്റ് പക്ഷികള്‍ എന്നിവയെയും ചത്തനിലയില്‍ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിലും െവച്ചൂരിൽ കൂട്ടമായി താറാവുകൾ ചത്തിരുന്നു. പിന്നീട് ആഴ്ചകൾക്കുശേഷം പ്രദേശത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു.
വെച്ചൂര്‍ പുല്ലുകൊഴിച്ചാല് പാടശേഖരത്തില്‍ കൃഷി നടത്തുന്ന വെട്ടിയാനിച്ചിറ സുരേഷിെൻറ അയ്യായിരത്തോളം താറാവാണ് ചത്തത്. 8950 താറാവാണ് ഇദ്ദേഹത്തിനുള്ളത്. നാലുദിവസം മുമ്പാണ് 70 ദിവസം പ്രായമായ താറാവുകള്‍ ചത്തുതുടങ്ങിയത്. സമീപത്തെ മദനന്, ഹംസ എന്നിവരുടെ താറാവുകളും ചത്തിട്ടുണ്ട്. മരുന്ന് നല്‍കുന്നുണ്ടെങ്കിലും വേണ്ടത്ര ഫലിക്കുന്നില്ല. ആലപ്പുഴ ജില്ലയുടെ പല ഭാഗങ്ങളിലും സമാന ലക്ഷണത്തോടെ താറാവുകള്‍ ചത്തിരുന്നു.
ക്രിസ്മസ് സീസണിൽ താറാവുകൾ കൂട്ടമായി ചാകുന്നു; കർഷകർക്ക് കനത്ത തിരിച്ചടി
കോട്ടയം: ക്രിസ്മസ് സീസണിനായി ഒരുങ്ങുന്നതിനിടെ താറാവുകൾ കൂട്ടമായി ചാകുന്നത് കർഷക പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടിയാകുന്നു. വിൽപന ഏറ്റവും കൂടുതൽ നടക്കുന്നത് ക്രിസ്മസ് കാലത്താണ്. ഇത് ലക്ഷ്യമിട്ട് ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലടക്കം ആയിരക്കണക്കിന് താറാവുകളെയാണ് വളർത്തുന്നത്. ഇവക്കാണ് അജ്ഞാതരോഗം പിടിപെട്ടത്. കഴിഞ്ഞവർഷവും ഇത്തരത്തിൽ കൂട്ടത്തോടെ താറാവുകൾ ചത്തിരുന്നു. ആദ്യം ബാക്ടീരയെന്നായിരുന്നു മൃഗസംരക്ഷണ വകുപ്പ് വിശദീകരിച്ചിരുന്നതെങ്കിലും ആഴ്ചകൾക്ക് ശേഷം പക്ഷിപ്പനി സ്ഥിരീകരിച്ചു. തുടർന്ന് ഒരു കിലോമീറ്റർ ചുറ്റളവിലെ താറാവുകളെയും മറ്റു വളർത്തുപക്ഷികളെയും നശിപ്പിച്ചിരുന്നു. ആലപ്പുഴയിലും രോഗം കണ്ടെത്തിയിരുന്നു. ഇതോടെ കോട്ടയത്തും ആലപ്പുഴയിലുമായി പതിനായിരക്കണിന് താറാവുകളെയാണ് പ്രത്യേക ദ്രുതകർമസേന കൊന്ന് കത്തിച്ചത്. ഇതിനുസമാനമായി ഇത്തവണയും കൂട്ടമായി ചാകുന്നത്. തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ രോഗബാധയുണ്ടാകുന്നതും കര്‍ഷകരെ നിരാശയിലാക്കുന്നു. പക്ഷിപ്പനി സംശയം ഉയർന്നതോടെ വിൽപന മന്ദഗതിയിലാകുമെന്നും കർഷകർ പറയുന്നു.
രോഗമില്ലെങ്കില്‍ കൂടി പ്രതിസന്ധിയിലാണു താറാവ് വിപണിയെന്നും കര്‍ഷകര്‍ പറയുന്നു. ഒന്നിന് 24 രൂപ നിരക്കില്‍ വാങ്ങി വളര്‍ത്തുന്ന കുഞ്ഞുങ്ങളാണ് മൂന്നു മാസത്തിനുശേഷം ഇറച്ചിത്താറാവായി വില്‍ക്കുന്നത്.
തുടക്കത്തില്‍ കോഴിത്തീറ്റയും കക്കയിറച്ചിയുമാണ് നല്‍കുക. പിന്നീട്, അരി നല്‍കും. കടകളില്‍ വില്പനക്ക് യോഗ്യമല്ലാത്ത അരിയാണ് തീറ്റയായി വാങ്ങുന്നത്. കിലോക്ക് 19-21 രൂപക്കാണ് ഈ അരി ലഭിക്കുക.
ഇതിനു പുറമെ കൂലിയിനത്തിലും വന്‍തുക ചെലവാകും. ശരാശരി 1000 താറാവിന് ഒരു നോട്ടക്കാരന് വേണം. ഇയാള്‍ക്ക് ഒരു ദിവസം 1000 രൂപ കൂലിയായി നല്‍കണം. ഇവക്കെല്ലാം ശേഷം വില്ക്കുമ്പോള് ഒരു താറാവിനു ലഭിക്കുന്നത് 250 രൂപയാണ്. വ്യാപാരികൾ വില്‍ക്കുന്നത് 300-350 രൂപക്കുമാണ്.
രോഗം കണ്ടെത്തിയ െവച്ചൂർ പഞ്ചായത്തില്‍ മാത്രം ഒരു ലക്ഷത്തോളം താറാവിനെയാണ് വളര്‍ത്തുന്നത്. മൃഗസംരക്ഷണ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്ത് ഒമ്പത് കര്‍ഷകരടക്കം 35 പേരാണ് വലിയതോതിൽ പഞ്ചായത്തിൽ താറാവുകളെ വളര്‍ത്തുന്നത്.
രോഗം നിയന്ത്രിക്കുന്നതിൽ മൃഗസംരക്ഷണ വകുപ്പ് പരാജയപ്പെട്ടതായും ആക്ഷേപങ്ങളുണ്ട്. എല്ലാവർഷവും രോഗം പ്രത്യക്ഷപ്പെട്ടിട്ടും ഫലപ്രദമായ നടപടിയൊന്നും വകുപ്പ് സ്വീകരിക്കുന്നില്ലെന്ന് കർഷക കോൺഗ്രസ് ജില്ല ജനറൽ സെകട്ടറി എബി ഐപ്പ് കുറ്റപ്പെടുത്തി. സർക്കാർ ഹാച്ചറികളിൽനിന്നാണ് കർഷകർ കുഞ്ഞുങ്ങളെ വാങ്ങുന്നത്. എന്നിട്ടും ഇവക്ക് എങ്ങനെ രോഗം വരുന്നുവെന്ന് വ്യക്തമാക്കാൻ മൃഗസംരക്ഷണ വകുപ്പിന് സാധിച്ചിട്ടില്ല. പ്രതിരോധ മരുന്നുകൾ കണ്ടുപിടിക്കുന്നതിനു പകരം ജീവനോടെ താറാവുകളെ ചുട്ടുകൊല്ലുന്ന പ്രകൃത നടപടിക്കാണ് വകുപ്പ് നേതൃത്വം കൊടുക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.