മഴക്കൊപ്പം പായലും; ദുരിതം തീരാതെ കർഷകർ
text_fieldsആലത്തൂർ: ഒന്നാം വിള കനത്തമഴയിൽ നശിച്ചതിന് പിറകെ രണ്ടാംവിളയിറക്കാൻ പറ്റാത്ത വിധം പായൽ ശല്യവുമായതോടെ ദുരിതത്തിലായി കർഷകർ. തോണിപ്പാടം കണ്ടുകാട് പാടശേഖരത്തിലെ നെൽകർഷകരാണ് ദുരിതത്തിലായത്. ഒന്നാം വിളയുടെ തുടക്കത്തിൽ ഓലകരിച്ചിൽ രോഗം പിടിപ്പെട്ടത് പ്രതിരോധിച്ച് പിടിച്ചു നിന്നപ്പോഴാണ് വിളവെടുപ്പ് സമയത്ത് വിടാതെ പെയ്ത മഴ കൃഷിയെ വെള്ളത്തിൽ മുക്കിയത്.
രണ്ടാം വിളയെങ്കിലും നേരെയെടുക്കാമെന്ന പ്രതീക്ഷിച്ചപ്പോഴാണ് പായൽ ബാധ നിരാശപ്പെടുത്തിയിരിക്കുന്നത്. 10 ഏക്കറോളം പാടത്ത് മുഴുവൻ പായൽ പരന്നിരിക്കുകയാണ്. കഴിഞ്ഞ പ്രാവശ്യവും പാടശേഖരത്തിൽ പായൽ ശല്യമുണ്ടായിരുന്നു. വലിയ തുക ചെലവഴിച്ചാണ് കഴിഞ്ഞ പ്രാവശ്യം പായൽ നീക്കം ചെയ്തത്.
എല്ലാ സീസണിലും പായൽ നീക്കാനുള്ള അധികചെലവ് കണ്ടെത്തുന്നത് കർഷകർക്ക് മുന്നിൽ വെല്ലുവിളിയാവുകയാണ്. എല്ലാം പ്രതികൂലമായതോടെ നെൽകൃഷി എങ്ങനെ കൊണ്ടു പോകുമെന്നറിയാതെ മനോവിഷമത്തിലാണ് കർഷകർ. പായൽ നീക്കം ചെയ്യാൻ കൃഷി വകുപ്പിെൻറ സഹായം വേണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.