മത്സ്യകൃഷിയിൽ പുതുപരീക്ഷണം; നാലുമാസം കൊണ്ട് ലാഭകരമായി വിളവെടുക്കാം
text_fieldsതലശ്ശേരി: ബയോഫ്ലോക്ക് മത്സ്യകൃഷിയിൽ ശ്രദ്ധേയ നേട്ടം കൈവരിച്ച് ചമ്പാട് മാക്കുനി സ്വദേശി സരീഷ് കുമാർ. മികച്ച മത്സ്യക്കുഞ്ഞുങ്ങളും പരിശീലനവും ലഭിച്ചാൽ എളുപ്പത്തിൽ ചെയ്യാവുന്ന കൃഷിരീതിയാണിതെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. മലയോര മേഖലയിലും ജലദൗർലഭ്യമുള്ള പ്രദേശങ്ങളിലും വിജയകരമായി കൃഷി ചെയ്യാമെന്നത് ഈ കൃഷിരീതിയെ ജനകീയമാക്കുന്നു.
പ്രോ ബയോട്ടിക് ഉപയോഗിച്ചുള്ള കൃഷിരീതി മത്സ്യങ്ങളുടെ ദ്രുതഗതിയിലുള്ള വളർച്ചക്കും കൃത്രിമ കുളത്തിലെ ജല ശുദ്ധീകരണത്തിനും വഴിയൊരുക്കുന്നു. നല്ലയിനം മീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചാൽ നാലുമാസം കൊണ്ട് കർഷകന് ലാഭകരമായി വിളവെടുക്കാം എന്നതാണ് നേട്ടം.
നാലുമീറ്റർ വിസ്താരവും ഒരു മീറ്റർ പൊക്കവുമുള്ള കുളത്തിൽ 13,500 ലിറ്റർ വെള്ളമുണ്ടാവും. 1000 മുതൽ 1200 വരെ മത്സ്യങ്ങളെ വളർത്തുന്നതാണ് കർഷകർക്ക് നേട്ടം. 1200 ചിത്രലാട മത്സ്യക്കുഞ്ഞുങ്ങളെയാണ് കൃഷിക്കായി സരീഷ് കുമാർ കുളത്തിൽ നിക്ഷേപിച്ചത്്. സുഭിക്ഷ പദ്ധതിയിൽ ഉൾപ്പെടുത്തിയാൽ കൂടുതൽ കർഷകരെ ഇതിലേക്ക് ആകർഷിക്കാൻ കഴിയുമെന്നാണ് ഇദ്ദേഹത്തിെൻറ അഭിപ്രായം. നിലവിൽ പഞ്ചായത്തുകൾ ഇതിനോട് പുറംതിരിഞ്ഞുനിൽക്കുന്ന സമീപനമാണെന്നും സരീഷ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.