ഒരുതരി മണ്ണോ ഒരു നുള്ള് വളമോ വേണ്ട: ഇത് റസാഖിന്റെ കൃഷി പരീക്ഷണശാല
text_fieldsപരപ്പനങ്ങാടി: ഒരുതരി മണ്ണോ ഒരു നുള്ള് വളമോ ഇല്ലാതെ ജൈവകൃഷിയുടെ പുതുരീതികൾ പരിചയപ്പെടുത്തുകയാണ് സംസ്ഥാന കർഷകമിത്ര അവാർഡ് ജേതാവ് അബ്ദുറസാഖ് മുല്ലപ്പാട്ട്. കൊടപ്പാളിയിലെ സ്വന്തം വീടായ ഹെർബൽ ഗാർഡനിലെ ഒരു ഏക്കറോളം സ്ഥലത്ത് വിവിധ ഔഷധ ചെടികൾക്കിടയിലാണ് അബ്ദുറസാഖ് അക്വാപോണിക്സ്, ഹൈഡ്രോപോണിക്സ് കൃഷിരീതികൾ പരീക്ഷിക്കുന്നത്.
മീൻ വളർത്ത് കുളത്തിന് ചുറ്റും വെള്ളത്തിന് മീതെ തെർമോ ഷീറ്റ് വിരിച്ച് അതിൽ ചെടികൾ മുളപ്പിക്കുന്നതാണ് ഹൈഡ്രോ പോണിക്സ് സംവിധാനം. വെള്ളത്തിന് മീതെ വിരിച്ച തെർമോ ഷീറ്റിൽ മുളക് ചെടികളും മറ്റും മുളപ്പിച്ചാണ് ഹൈഡ്രോ പോണിക്സ് കൃഷിരീതി. എന്നാൽ, മത്സ്യവളർത്ത് ടാങ്കിലെത്തുന്ന വെള്ളം സമീപത്തെ മെറ്റലുകൾ നിറഞ്ഞ പാത്രങ്ങളിലൂടെ ഒഴുക്കി വെള്ളം ശുദ്ധീകരിക്കുകയും മെറ്റൽ ടാങ്കുകളിൽ ചെടികൾ വെച്ചു പിടിപ്പിക്കുകയും ചെയ്യുന്നതാണ് അക്വാപോണിക്സ് കൃഷി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.