512 കിലോ ഉള്ളി വിറ്റ കര്‍ഷകന് കിട്ടിയത് വെറും രണ്ട് രൂപ;70 കിലോമീറ്റര്‍ വാഹനത്തിൽ കൊണ്ടുപോയാണ് വിൽപന നടത്തിയത്
text_fieldsകാർഷിക വിലത്തകർച്ചയിൽ എന്തുചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് മഹാരാഷ്ട്രയിലെ കർഷകർ. കഴിഞ്ഞ ദിവസം സോലാപുരിൽ 512 കിലോ ഉള്ളി വിറ്റ കര്‍ഷകന് ലഭിച്ചത് വെറും രണ്ടു രൂപ. ബർഷി തഹസിൽ സ്വദേശിയായ രാജേന്ദ്ര ചവാനാ (63)ണീ കർഷകൻ. സ്വന്തം കൃഷിയിടത്തിൽ വിളവെടുത്ത 512 കിലോ ഉള്ളി 70 കിലോമീറ്റര്‍ ദൂരം വാഹനത്തില്‍ കൊണ്ടുപോയി സോലാപുരിലെ കാര്‍ഷിക വിള മാര്‍ക്കറ്റ് കമ്മിറ്റി (എപിഎംസി)യിലാണ് വിറ്റത്.
കിലോയ്ക്ക് ഒരു രൂപ നിരക്കിലാണ് സംഘം ഉള്ളി വാങ്ങിയത്. അതില്‍നിന്ന് തൂക്കക്കൂലി, കയറ്റിറക്ക് കൂലി എന്നയിനത്തില്‍ 509.51 രൂപ എപിഎംസി സ്വന്തമാക്കി. ബാക്കി 2.49 രൂപ രണ്ടു രൂപയായി തട്ടിക്കിഴിച്ച് ചെക്ക് നൽകി. ചെക്ക് മാറി രണ്ട് രൂപ കെെയിൽ കിട്ടാന്‍ ഇനിയും 15 നാള്‍ കഴിയണം. കഴിഞ്ഞ വര്‍ഷം 20 രൂപ നിരക്കില്‍ ഉള്ളി വിറ്റിടത്താണ് ഇത്തവണ ഒരു രൂപ നിരക്കില്‍ വില്‍ക്കേണ്ടി വന്നത്. വളത്തിന്റെയും കീടനാശിനിയുടെയും വില കൂടിയെന്നും ഇത്തവണ കൃഷിക്കായി 40,000ത്തോളം രൂപ ചെലവായെന്നും രാജേന്ദ്ര ചവാന്‍ പറഞ്ഞു. ഉള്ളി കയറ്റുമതിയിൽ സർക്കാരിന് കൃത്യമായ നയമില്ല. സർക്കാർ സംഭരണ ഏജൻസിയായ നാഫെഡ് സംഭരിച്ചാൽ കർഷകർക്ക് പിടിച്ചു നിൽക്കാൻ കഴിയുകയുള്ളൂവെന്ന് ഈ രംഗത്തുള്ളവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.