ബംഗാളിൽ വിളഞ്ഞു നമ്മുടെ പൊക്കാളി; ദോസി ഗ്രാമത്തിലാണ് വ്യാഴാഴ്ച വിളവെടുപ്പ് നടന്നത്
text_fieldsബസുദേവ് പട്ടക്കാരെ എന്ന കർഷകനാണ് 0.55 ഏക്കർ പാടത്ത് 10 കിലോ പൊക്കാളി നെൽവിത്തുകൾ മുളപ്പിച്ചശേഷം ജൂലൈ അവസാനത്തോടെ ഞാറ് പറിച്ചുനട്ടത്. സാധാരണഗതിയിൽ വിതച്ചതിനുശേഷം 110 ദിവസംകൊണ്ട് വിളവെടുക്കാനാകും. ശാസ്ത്രപ്രസ്ഥാനമായ ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റിയുടെ ബംഗാൾ ഘടകമാണ് കർഷകനുവേണ്ട വിത്തുകൾ കൊച്ചിയിൽനിന്ന് ക്രമീകരിച്ച് നൽകിയത്.
24 പർഗാന ജില്ലയിലെ കൂൾതാലി നിയമസഭ മണ്ഡലത്തിൽ പടിഞ്ഞാറെ ദേഭിപൂർ ഗ്രാമത്തിൽ കാർത്തിക സസമൽ, പ്രഭാകർ മീറ്റി എന്നീ കർഷകരും കൃഷി പരീക്ഷണത്തിനുണ്ടായിരുന്നു. സൊസൈറ്റിയുടെ ജനറൽ സെക്രട്ടറി കൊൽക്കത്ത ഐ.ഐ.എസ്.ഇ.ആർ ശാസ്ത്രജ്ഞനായ ഡോ. സൗമിത്രോ ബാനർജിയുടെ നേതൃത്വത്തിലായിരുന്നു പരീക്ഷണം.
വൈറ്റില നെല്ല് ഗവേഷണ കേന്ദ്രത്തിലെ ഡോ. ദീപ തോമസ്, പൊക്കാളി സംരക്ഷണ സമിതി കൺവീനർ ഫ്രാൻസിസ് കളത്തിങ്കൽ തുടങ്ങിയവരുടെ സഹായവുമുണ്ടായി. ചെല്ലാനം മറുവാക്കാട് പ്രദേശത്തെ നെൽ കർഷകനായ ചന്തു മഞ്ചാടിപറമ്പിൽ മുഖേനയാണ് ഉപ്പിനെയും ജലപ്രളയത്തെയും അതിജീവിക്കാൻ ശേഷിയുള്ള ലോക പൈതൃകപട്ടികയിൽ സ്ഥാനംനേടിയ ചെട്ടിവിരിപ്പ് വിഭാഗത്തിലെ പൊക്കാളി നെൽവിത്തുകൾ നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.