കണ്ണീർപാടം: െനൽകർഷകരുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ച് നെല്ല് സംഭരണം
text_fieldsപാലക്കാട്: ശക്തമായ മഴയിൽ വിളവെടുപ്പിന് പാകമായ നെൽവയലുകൾ വെള്ളത്തിലായതോടെ കർഷകരുടെ പ്രതീക്ഷകൾക്ക് ഈ സീസണിലും മങ്ങലേൽക്കുകയാണ്. കേരളത്തിെൻറ നെല്ലറയെന്ന് അറിയപ്പെടുന്ന ജില്ലയിലെ കർഷകർ താളം തെറ്റിയ കാലാവസ്ഥയിലും പിടിച്ചു നിൽക്കാനുള്ള തത്രപാടിലാണ്. കർഷകർക്ക് താങ്ങും തണലുമാകേണ്ട വിവിധ സർക്കാർ സംവിധാനങ്ങൾ ഇതൊന്നും തങ്ങൾക്ക് ബാധകമല്ലെന്ന നിലപാട് സ്വീകരിക്കുന്നതോടെ കർഷകരുടെ പ്രതീക്ഷകൾ അസ്തമിക്കുകയാണ്.
മാറിയ കാലാവസ്ഥയിൽ കുലുക്കമില്ലാത്ത കൃഷി വകുപ്പ്
മേയ്, ജൂൺ മാസങ്ങളിലാണ് ഒന്നാം വിളയ്ക്കുള്ള തയ്യാറെടുപ്പുകൾ ജില്ലയിൽ തുടങ്ങുന്നത്. ഞാറ്റടി തയ്യാറാക്കിയും പൊടിവിത നടത്തിയുമാണ് കൃഷിയിറക്കുന്നത്. മേയ്, ജൂൺ മാസങ്ങളിൽ സജീവമാകേണ്ട കാലവർഷം ഈ പ്രാവശ്യവും താളം തെറ്റിയതിനാൽ മഴയുടെ ലഭ്യതക്കനുസരിച്ച് ഓരോ പാടശേഖര പരിധിയിൽ പോലും വയലുകളിലെ മണ്ണിെൻറ ഘടനക്കനുസരിച്ച് പലയിടത്തും വ്യത്യസ്ത സമയങ്ങളിലാണ് കൃഷിയിറക്കിയത്. ഈ സാഹചര്യത്തിൽ വ്യത്യസ്ത സമയങ്ങളിലാണ് വിളവെടുപ്പും നടക്കുന്നത്. ഒരു കൃഷിഭവൻ പരിധിയിൽ 50 ശതമാനം കൊയ്ത്ത് ആരംഭിച്ചാൽ മാത്രമാണ് സപ്ലൈകോ മുഖേനയുള്ള നെല്ല് സംഭരണത്തിന് കർഷകർ സമർപ്പിച്ച് അപേക്ഷകൾ ബന്ധപ്പെട്ട കൃഷിഭവൻ സപ്ലൈകോ പാഡി വിഭാഗത്തിന് കൈമാറുന്നത്. കൃഷിവകുപ്പിെൻറ ഈ സമീപനം കൊയ്ത്ത് കഴിഞ്ഞ കർഷകരെ ആശങ്കയിലാക്കുകയാണ്.
നെല്ല് ഉണക്കി സൂക്ഷിക്കാൻ കഴിയാതെ കർഷകർ
മഴയിൽ കൊയ്തെടുത്ത നെല്ല് ഈർപ്പം കളഞ്ഞ് ഉണക്കി സൂക്ഷിക്കാൻ കഴിയാതെ കർഷകർ ഏറെ പ്രയാസപ്പെടുകയാണ്. ഈർപ്പത്തോടെ നെല്ല് കൂട്ടിയിട്ടാൽ വളരെ വേഗം മുള വരും. ഈർപ്പം കൂടിയാൽ സപ്ലൈകോയും നെല്ല് സംഭരിക്കില്ല. ഇതെല്ലാം തരണം ചെയ്തു വളരെ കഷ്ടതയോടെ ഉണക്കിയെടുത്ത നെല്ല് കൃഷിവകുപ്പിെൻറ കടുംപിടുത്തം കാരണം സൂക്ഷിക്കാൻ കർഷകർ ഏറെ പ്രയാസപ്പെടുകയാണ്.
ഒരാഴ്ചയ്ക്കുള്ളിൽ ഉണ്ടായത് അഞ്ച് കോടിയുടെ കൃഷിനാശം
കനത്ത മഴയെതുടർന്ന് ജില്ലയിൽ ഒക്ടോബർ ഒന്ന് മുതൽ ഒരാഴ്ചക്കുള്ളിൽ സംഭവിച്ചത് 4.96 കോടിയുടെ കൃഷിനാശം. വായ്പയെടുത്തും ആഭരണം പണയപ്പെടുത്തിയും കൃഷിയിറക്കിയ കർഷകർ വിള നശിച്ചതോടെ എങ്ങനെ വായ്പ തിരിച്ചടക്കുമെന്ന് ആശങ്കയിലാണ്. നശിച്ച കൃഷിയുടെ നഷ്്ടപരിഹാരതുക ലഭിക്കാൻ വർഷങ്ങളുടെ കാത്തിരുപ്പ് ആവശ്യമാണ്. ഭാഗികമായി നശിച്ച കൃഷിയുടെ നഷ്ടപരിഹാരത്തിനായി കൃഷിഭവനിൽ അപേക്ഷ സമർപ്പിച്ചാൽ താങ്ങുവിലക്ക് നെല്ല് വിൽക്കാനും കഴിയില്ല.
ജീവനക്കാരെ നിയമിക്കുന്നതിൽ വീഴ്ച
കർഷകരിൽനിന്ന് താങ്ങുവിലക്ക് നെല്ല് സംഭരിക്കുന്നതിന് മതിയായ ജീവനക്കാരെ ഇതുവരെയും നിയമിക്കാൻ സപ്ലൈകോ പാഡി വിഭാഗത്തിന് കഴിഞ്ഞിട്ടില്ല. പാഡി പ്രൊക്യൂർമെൻറ് ജിവനക്കാരാണ് നെല്ല് സംഭരണം സുഗമമാക്കുന്നത്. കൃഷിവകുപ്പിലെ കൃഷി അസിസ്റ്റൻറുമാരെയാണ് താൽക്കാലിക ജോലി ക്രമീകരണത്തിലൂടെ നിയമിക്കുന്നത്. ഒമ്പത് ജീവനക്കാരെ മാത്രമാണ് കൃഷിവകുപ്പ് നൽകിയത്. 16 താൽക്കാലിക ജീവനക്കാരെ നിയമിച്ചാണ് സംഭരണം ആരംഭിച്ചത്. അഞ്ച് ജീവനക്കാരെ കൂടി നിയമിക്കണമെന്ന് പാഡി വിഭാഗം സപ്ലൈകോ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പെരിങ്ങോട്ടുകുറുശ്ശിയിൽ വെള്ളത്തിലായത് 90 ഏക്കർ കൃഷി
പെരിങ്ങോട്ടുകുറുശ്ശി: തുടർച്ചയായി മഴക്കൊപ്പം കാറ്റുമെത്തിയതോടെ കൊയ്ത്തിന് പാകമായ 90 ഏക്കർ നെൽപ്പാടം വെള്ളത്തിൽ മുങ്ങി. പെരിങ്ങോട്ടുകുറുശ്ശി പഞ്ചായത്തിലെ അളിയപ്പാടം, ചേങ്ങോട് പാടശേഖരങ്ങളിൽ ഉൾപെട്ട കൃഷിയാണ് വെള്ളത്തിൽ നശിച്ചത്. അറുതിയില്ലാതെ മഴ തുടർന്നതോടെ കൊയ്തെടുക്കാൻ വഴിയില്ലാതെ നെൽക്കതിരിൽ ഭൂരിഭാഗവും മുളപൊട്ടി ഉപയോഗശൂന്യമായി. ഒരു ഏക്കർ കൃഷി കൊയ്ത്തിന് പാകമാകുന്നതുവരെ 60,000 രൂപയാണ് െചലവ്. എന്നാൽ, ഇക്കുറി ഇതിെൻറ കാൽഭാഗം പോലും തിരിച്ചുപിടിക്കാനാവാത്ത സ്ഥിതിയാണെന്ന് കർഷകർ പറയുന്നു. ഒന്നാം വിള നശിച്ചതോടെ പലരും ഭീമമായ കടത്തിലാണ്. ഇതോെട പലരും രണ്ടാംവിള എങ്ങനെ ഇറക്കുമെന്ന ആശങ്കയിലാണ്. സർക്കാറും കൃഷി വകുപ്പും പഞ്ചായത്തും അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നും നടപടി സ്വീകരിക്കരിക്കണമെന്നുമാണ് കർഷകരുടെ ആവശ്യം.
ബ്ലോക്കടിസ്ഥാനത്തിൽ കൃഷി നാശത്തിന്റെ കണക്ക്
സ്ഥലം (ഹെക്ടറിൽ), സംഖ്യ
(ലക്ഷം) എന്നീ ക്രമത്തിൽ.
അഗളി 2.06 (30.90)
ആലത്തൂർ 80.60 (122.65)
ചിറ്റൂർ 19.40 (29.00)
കൊല്ലങ്കോട് 43.00 (64.50)
കുഴൽമന്ദം 34.00 (51.00)
നെന്മാറ 40.00 (60.00)
പാലക്കാട് 19.00 (28.50)
ഷൊർണൂർ 73.00 (109.50)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.