പാലക്കാട് ജില്ലയില്‍ ഇതുവരെ സംഭരിച്ചത് 1.27 ടൺ നെല്ല്
text_fieldsപാലക്കാട്: ജില്ലയില്‍ ഒന്നാംവിള കൊയ്ത്തു കഴിഞ്ഞ പ്രദേശങ്ങളില്‍നിന്ന് സപ്ലൈകോ മുഖേന ഇതുവരെ സംഭരിച്ചത് 1.27 മെട്രിക് ടൺ നെല്ല്. ജില്ലയില്‍ 95 ശതമാനത്തോളം നെല്ല് സംഭരണം പൂര്‍ത്തിയായിട്ടുണ്ട്.
ഏറ്റവും കൂടുതല്‍ സംഭരിച്ചത് ചിറ്റൂര്‍ താലൂക്കില്‍നിന്നാണ് -50, 087 മെട്രിക് ടൺ. ആലത്തൂര്‍ താലൂക്കില്‍നിന്നും 43,404 കിലോ, പാലക്കാട് -30,123, ഒറ്റപ്പാലം -1970, പട്ടാമ്പി -1762, മണ്ണാര്‍ക്കാട് -6 മെട്രിക് ടൺ നെല്ലുമാണ് സംഭരിച്ചത്. ഇതുവരെ 41,719 കര്‍ഷകര്‍ക്കായി സംഭരിച്ച നെല്ലിെൻറ തുകയായ 327.08 കോടി രൂപ നല്‍കിയതായും പാഡി മാര്‍ക്കറ്റിങ് ഓഫിസര്‍ സി. മുകുന്ദകുമാര്‍ അറിയിച്ചു.
കോങ്ങാട്, പട്ടഞ്ചേരി, കൊഴിഞ്ഞാമ്പാറ, നെല്ലായ, എലപ്പുളി പഞ്ചായത്തുകളിലെ ചില കര്‍ഷകരുടെ നെല്ല് സംഭരണമാണ് പൂര്‍ത്തീകരിക്കാനുള്ളതെന്ന് പാഡി മാര്‍ക്കറ്റിങ് ഓഫിസര്‍ അറിയിച്ചു. ജില്ലയില്‍ ഒന്നാംവിള നെല്ല് സംഭരണത്തിനായി 62865 കര്‍ഷകരാണ് സപ്ലൈകോയില്‍ രജിസ്റ്റര്‍ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.