Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_rightനെല്ല്​ സംഭരണം; ...

നെല്ല്​ സംഭരണം; പാ​ല​ക്കാ​ട് ഇതുവരെ രജിസ്​റ്റര്‍ ചെയ്തത് 52,842 കര്‍ഷകര്‍

text_fields
bookmark_border
നെല്ല്​ സംഭരണം;  പാ​ല​ക്കാ​ട് ഇതുവരെ രജിസ്​റ്റര്‍ ചെയ്തത് 52,842 കര്‍ഷകര്‍
cancel

പാ​ല​ക്കാ​ട്: ജി​ല്ല​യി​ല്‍ സ​പ്ലൈ​കോ മു​ഖേ​ന​യു​ള്ള ഒ​ന്നാം​വി​ള നെ​ല്ല്​ സം​ഭ​ര​ണ​ത്തി​ന് ഇ​തു​വ​രെ ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത​ത് 52,842 ക​ര്‍ഷ​ക​ര്‍. ആ​ല​ത്തൂ​ര്‍ താ​ലൂ​ക്കി​ല്‍ 22,757 പേ​രും ചി​റ്റൂ​രി​ല്‍ 16,578 പേ​രു​മാ​ണ് ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത​ത്. പാ​ല​ക്കാ​ട് 11,892, ഒ​റ്റ​പ്പാ​ലം 1104, പ​ട്ടാ​മ്പി 501, മ​ണ്ണാ​ര്‍ക്കാ​ട് 10 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റ് താ​ലൂ​ക്കു​ക​ളി​ലെ ക​ണ​ക്കു​ക​ള്‍.

ജി​ല്ല​യി​ല്‍ ക​ഴി​ഞ്ഞ വ​ര്‍ഷം ഒ​ന്നാം​വി​ള നെ​ല്ല്​ സം​ഭ​ര​ണ​ത്തി​നാ​യി ആ​കെ ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത​ത് 61,385 ക​ര്‍ഷ​ക​രാ​ണ്. ഏ​റ്റ​വു​മ​ധി​കം പേ​ര്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത​ത് ആ​ല​ത്തൂ​ര്‍ താ​ലൂ​ക്കി​ലാ​ണ് -24,994 പേ​ര്‍. ചി​റ്റൂ​ര്‍ താ​ലൂ​ക്കി​ല്‍ 19,757, പാ​ല​ക്കാ​ട് 14,406, ഒ​റ്റ​പ്പാ​ലം 1356, പ​ട്ടാ​മ്പി 852, മ​ണ്ണാ​ര്‍ക്കാ​ട് 20 എ​ന്നി​ങ്ങ​നെ​യാ​ണ് താ​ലൂ​ക്ക് തി​രി​ച്ചു​ള്ള ക​ണ​ക്കു​ക​ള്‍.

സ​പ്ലൈ​കോ​യി​ല്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്യു​ന്ന മു​ഴു​വ​ന്‍ ക​ര്‍ഷ​ക​രു​ടെ​യും നെ​ല്ല് സം​ഭ​രി​ക്കു​മെ​ന്നും അ​തി​നു​ള്ള അ​വ​സ​രം ക​ര്‍ഷ​ക​ര്‍ക്കു​ണ്ടെ​ന്നും ആ​ല​ത്തൂ​ര്‍, ചി​റ്റൂ​ര്‍ താ​ലൂ​ക്കു​ക​ളു​ടെ ചു​മ​ത​ല​യു​ള്ള പാ​ഡി മാ​ര്‍ക്ക​റ്റി​ങ്​ ഓ​ഫി​സ​ര്‍ സി. ​മു​കു​ന്ദ​കു​മാ​ര്‍ അ​റി​യി​ച്ചു. ഇ​ത്ത​വ​ണ സം​ഭ​ര​ണം നേ​ര​േ​ത്ത ആ​രം​ഭി​ച്ച​തി​നാ​ല്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ 65,000ത്തി​നു മു​ക​ളി​ല്‍ ന​ട​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:paddy procurement
News Summary - Paddy procurement; So far 52,842 farmers have registered
Next Story