നെല്ല് ഉൽപാദനം കൂടി; കാർഷിക രംഗത്ത് നെഗറ്റിവ് വളർച്ച
text_fieldsതിരുവനന്തപുരം: നെല്ലിെൻറ ഉൽപാദനവും ഉൽപാദനക്ഷമതയും കൂടിയെങ്കിലും സംസ്ഥാനത്തെ കാർഷിക രംഗത്ത് ശുഭസൂചനയില്ലെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്. നെല്ല്, മരച്ചീനി, വാഴ അടക്കം വിളകളുടെ ഉൽപാദനം വർധിച്ചപ്പോൾ മറ്റ് നിരവധി വിളകളുടേത് കുറഞ്ഞു. മുൻവർഷത്തെ പോലെ 19-20 വർഷവും കാർഷിക രംഗം നെഗറ്റിവ് വളർച്ചയിലാണ്.
നെല്ല്, വാഴ, കശുവണ്ടി, മരച്ചീനി, കാപ്പി, റബർ എന്നിവയുടെ ഉൽപാദനം ഉയർന്നു. എന്നാൽ, പയർ വർഗങ്ങൾ, കുരുമുളക്, ഇഞ്ചി, മഞ്ഞൾ, ഏലം, അടയ്ക്ക, നാളികേരം, തേയില എന്നിവയുടെ ഉൽപാദനം കുറഞ്ഞു. നെല്ലിെൻറ ഉൽപാദനവും ഉൽപാദന ക്ഷമതയും വർധിച്ചു. കഴിഞ്ഞ 10 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. കരനെൽകൃഷി 46 ശതമാനം വർധിച്ചു.
പച്ചക്കറി ഉൽപാദനത്തിൽ 23 ശതമാനത്തിെൻറ വർധന രേഖപ്പെടുത്തി. കോവിഡ് കൃഷിയെയും ഗുരുതരമായി ബാധിച്ചു. ആഗോള വ്യാപാരം നിലച്ചതോടെ ആഭ്യന്തര വില കുത്തനെ ഇടിഞ്ഞു. കന്നുകാലികളുടെ എണ്ണം ഒരു ശതമാനവും ആടുകളുടേത് ഒമ്പത് ശതമാനവും കോഴികളുടേത് 25 ശതമാനവും വർധിച്ചു. മത്സ്യ ഉൽപാദനത്തിൽ മുൻവർഷെത്ത വർധന തുടർന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.