ജൈവകൃഷിയിൽ വിജയം കൊയ്ത് പത്മകുമാർ
text_fieldsചാരുംമൂട്: കൃഷിയിടത്തിൽ നൂറുമേനി വിളയിച്ച് മാതൃകയായി പാലമേൽ പയ്യനല്ലൂർ പത്മതീർഥത്തിൽ പത്മകുമാർ. വിവിധയിനം വാഴകളുടെ കലവറയാണ് പത്മകുമാറിെൻറ കൃഷിയിടം. ഏത്തൻ, ഞാലി, ചുവന്ന പൂവൻ, റോബസ്റ്റ, ഛത്തീസ്ഗഡ് പൊന്തൻ, ചാരപ്പൂവൻ, കദളി, പാളയൻേകാടൻ തുടങ്ങിയ വാഴകളുടെയും കാർഷികവിളകളുടെയും നിറകുംഭയാണ് ഈ കർഷകെൻറ കൃഷിഭൂമി.
ഡൽഹിയിലെ സ്വകാര്യ കമ്പനി ജനറൽ മാനേജർ തസ്തികയിൽനിന്ന് രണ്ടുവർഷം മുമ്പ് വിരമിച്ച പത്മകുമാർ നാട്ടിലെത്തിയപ്പോഴാണ് കാർഷികവൃത്തി തെരഞ്ഞെടുത്തത്.
കായംകുളം രാമപുരത്തെ ഒരേക്കറിൽ ഉൾെപ്പടെ 12 ഏക്കറിലാണ് പത്മകുമാർ കൃഷി നടത്തുന്നത്. ആലപ്പുഴ ജില്ലയിലെ പയ്യനല്ലൂർ, പത്തനംതിട്ട ഇളംപള്ളിൽ എന്നിവിടങ്ങളിലാണ് ഇദ്ദേഹത്തിെൻറ കൃഷിയിടങ്ങൾ ഏറെയും. 1500 മൂട് വാഴകൾക്കൊപ്പം ചേന, ചേമ്പ്, കാച്ചിൽ, മരച്ചീനി തുടങ്ങിയ ഇടവിളകളും പാവൽ, കാബേജ്, കോളി ഫ്ലവർ, തക്കാളി, പച്ചമുളക്, വഴുതനം, കുമ്പളം, തടിയൻ എന്നിവയെല്ലാം ഇവിടെ സമ്പന്നമാണ്. പേര, ആത്തൻ, ഫ്രാഷൻ ഫ്രൂട്ട് എന്നിവയുമുണ്ട്. വിവിധയിനം ഇഞ്ചിയും മഞ്ഞളും പരിപാലിക്കുന്നുണ്ട്.
വീടിെൻറ ടെറസിൽ മുന്തിരികൃഷിയിറക്കിയും വിജയം കണ്ടു. കഴിഞ്ഞ ഒന്നരവർഷമായി മികച്ച വിളവാണ് മുന്തിരിയിൽ ലഭിച്ചത്. മത്സ്യമാംസാദികൾ കഴുകിയ വെള്ളമാണ് മുന്തിരിക്ക് വളമായി നൽകിയത്. രാവിലെ ഭാര്യ പത്മകുമാരിയുമൊത്ത് കൃഷിയിടത്തിൽ എത്തുമ്പോൾ ലഭിക്കുന്ന സന്തോഷം ഏറെയാണെന്ന് പത്മകുമാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.