ഓഫിസർ ഇല്ലാതെ പന്മന കൃഷിഭവൻ; കർഷകർ വലയുന്നു
text_fieldsചവറ: സ്ഥിരമായി ഓഫിസർ ഇല്ലാത്തത് പന്മന കൃഷി ഓഫിസിൽ കർഷകരെ വലയ്ക്കുന്നു. 2020 അവസാനം മുതൽ ഓഫിസർ ഇല്ലാത്ത ജില്ലയിലെ ഏക പഞ്ചായത്താണ് പന്മന. പഞ്ചായത്ത് അധികാരികളുടെ അനാസ്ഥ മൂലമാണ് കൃഷി ഓഫിസറെ നിയമിക്കാത്തതെന്ന് കർഷകർ ആരോപിക്കുന്നു. ഇടകൃഷി, ഇടകൃഷിക്കാവശ്യമായ വിത്തുകൾ, വളങ്ങൾ മറ്റ് ആനുകൂല്യങ്ങൾ ഒന്നും തന്നെ രണ്ട് വർഷക്കാലമായി ലഭിക്കുന്നില്ല. വിവിധ രാഷ്ട്രീയ പാർട്ടിക്കാർ പഞ്ചായത്ത് ഓഫിസിന് മുന്നിൽ ധർണയും മറ്റ് സമരങ്ങളും നടത്തിയെങ്കിലും പഞ്ചായത്ത് അധികാരികളുടെ ഭാഗത്ത് നിന്നും ഒരു നടപടിയും ഉണ്ടായില്ല. നേരത്തേ ഉണ്ടായിരുന്ന ഓഫിസർ പോയതിനുശേഷം ഒരു മാസത്തിന് ശേഷം പുതിയ ഓഫിസർ വന്നെങ്കിലും മൂന്ന് മാസം തികയുന്നതിന് മുമ്പ് സ്ഥലംമാറി പോയി. അടുത്ത ദിവസം തന്നെ പുതിയ ഓഫിസർ എത്തിയെങ്കിലും ഒരുമാസം തികയുംമുമ്പ് മാറി പോയി. പിന്നീട് ഒരു വർഷത്തിന് ശേഷം പുതിയ ഓഫിസർ വന്നെങ്കിലും 15 ദിവസം മാത്രം ഇരുന്ന് പോവുകയാണ് ഉണ്ടായത്. കർഷകർ ജില്ല പഞ്ചായത്ത് ഓഫിസർ, പഞ്ചായത്ത് ഡയറക്ടർ എന്നിവർക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല. കർഷകർ ശക്തമായ സമരത്തിന് ഒരുങ്ങുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.