വിദ്യാർഥികൾ വിളയിച്ച പൊക്കാളി അരി വിപണിയിലേക്ക്
text_fieldsവരാപ്പുഴ: കൂനമ്മാവ് സെന്റ് ജോസഫ് ബോയ്സ് ഹോസ്റ്റലിലെ വിദ്യാർഥികളുടെ പൊക്കാളി അരി വിപണിയിലേക്ക്. തദ്ദേശ സ്ഥാപനങ്ങളുടെയും കൃഷിഭവെൻറയും സഹകരണത്തോടെ വിദ്യാർഥികൾ 10 ഏക്കറിലാണ് പൊക്കാളി നെൽകൃഷി ആരംഭിച്ചത്. കൃഷിക്ക് വളങ്ങളോ കീടനാശിനികളോ ഒന്നും ആവശ്യമില്ലെന്നത് പൊക്കാളിയെ മറ്റു കൃഷികളിൽനിന്നു വ്യത്യസ്തമാക്കുന്നു.
പൊക്കാളിപ്പാടങ്ങളിൽ അടിഞ്ഞുകൂടുന്ന ജൈവസമ്പത്തും മത്സ്യവിസർജ്യവും ചെമ്മീൻ, ഞണ്ട്, കക്ക മുതലായ ജീവികളുടെ അവശിഷ്ടങ്ങളും പൊക്കാളിപ്പാടങ്ങളെ ജൈവസമ്പന്നമാക്കുന്നു. പൊക്കാളി നെല്ല് സംസ്കരിച്ച് അരിയാക്കിയാണ് 'എെൻറ പൊക്കാളി' ബ്രാൻഡിൽ വിപണിയിലെത്തിക്കുന്നത്.
പൊക്കാളി അരിക്കുപുറമെ, പൊക്കാളി അവൽ, പൊക്കാളി പുട്ടുപൊടി എന്നിവയും വിപണിയിലേക്കെത്തിക്കുന്നുണ്ട്. കോട്ടുവള്ളി കൃഷിഭവെൻറ ഇക്കോ ഷോപ്പിൽ പൊക്കാളി ഉൽപന്നങ്ങൾ ലഭ്യമാണ്.
തരിശുകിടക്കുന്ന പരമാവധി സ്ഥലത്ത് ഈ വർഷം ബോയ്സ് ഹോമിലെ കുട്ടികളുടെ നേതൃത്വത്തിൽ കൃഷി ചെയ്യുമെന്ന് കോട്ടുവള്ളി കൃഷി ഓഫിസർ കെ.സി. റൈഹാന പറഞ്ഞു. വിപണനോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്. സനീഷ് നിര്‍വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഷാജി, ജില്ല പഞ്ചായത്ത് അംഗങ്ങളായ ഷാരോണ്‍ പനയ്ക്കല്‍, എ.എസ്. അനില്‍കുമാര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിജ വിജു, ബ്ലോക്ക് പഞ്ചായത്ത് അംഗം ആന്റണി കോട്ടക്കല്‍, സ്ഥിരം സമിതി അധ്യക്ഷരായ സെബാസ്റ്റ്യന്‍ തോമസ്, ബിജു പഴമ്പിള്ളി, സുനിത ബാലന്, പഞ്ചായത്ത് അംഗം എ.കെ. രാജേഷ്, കൃഷി ഓഫിസര്‍ കെ.സി. റൈഹാന, ബോയ്സ് ഹോം ഡയറക്ടര്‍ ഫാ. സംഗീത് ജോസഫ്, കൃഷി അസി. എസ്.കെ. ഷിനു, ലീമ ആന്റണി, കാർഷിക വികസന സമിതി അംഗങ്ങളായ വി. ശിവശങ്കരൻ, എൻ.എസ്. മനോജ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.