പൂക്കാട്ടിരി പാടശേഖരത്തിലെ നെൽ കർഷകർ പരമ്പരാഗത രീതിയിലേക്ക്
text_fieldsഎടയൂർ: പരമ്പരാഗത കൃഷിയിലേക്ക് തിരിച്ചിറങ്ങി പൂക്കാട്ടിരി പാടശേഖരത്തിലെ നെൽ കർഷകർ. രണ്ട് പതിറ്റാണ്ടിലേറെയായി നടന്നുവന്നിരുന്ന വിത കൃഷിയിൽനിന്ന് മാറി ഞാറു പറിച്ചുനടുന്ന പരമ്പരാഗത കാർഷിക രീതിയിലേക്ക് പോവുന്നതിെൻറ ഭാഗമായാണ് പൂക്കാട്ടിരി പാടശേഖരത്തിലെ കർഷകർ വിത്തിറക്കിയത്.
70 ഏക്കറോളം വരുന്ന പ്രദേശത്താണ് ഈ രീതിയിൽ നെൽകൃഷി ആരംഭിച്ചത്. ആവശ്യത്തിനും സമയബന്ധിതമായും ജോലിക്കാരെ ലഭിക്കാതിരുന്നതും മറ്റ് തിരക്കുകളും കാരണമായിരുന്നു പല ഭൂവുടമകളും തങ്ങളുടെ പാടത്ത് നേരിട്ട് വിത്ത് വിതച്ച് കൃഷി ചെയ്തിതിരുന്നത്. ഈ രീതിയിലുള്ള കൃഷിയിൽ വലിയ നേട്ടമുണ്ടാകാത്തതും കർഷകരെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചു. ഇതേ തുടർന്ന് 40ഓളം കർഷകരുടെ നേതൃത്വത്തിൽ കൂട്ടായ്മയുണ്ടാക്കി കണ്ടത്തിൽ വിത്തിറക്കി അതിൽനിന്ന് ഞാറുകൾ ശേഖരിച്ച് പാടം മുഴുവൻ പറിച്ചുനടുന്ന രീതിയിലേക്ക് മാറാൻ തീരുമാനിക്കുകയായിരുന്നു.
വരമ്പുകൾ ശക്തിപ്പെടുത്തി പാടശേഖരത്തിെൻറ സംരക്ഷണം ഉറപ്പുവരുത്തിയും പുറത്തേക്ക് ഒഴുകിപ്പോകാതെ വയലിൽ വെള്ളം സംരക്ഷിച്ചും പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്തുകയെന്നതും കൂടിയാണ് കർഷകരുടെ ലക്ഷ്യം. ഇതിെൻറ ഭാഗമായി വിത്തിട്ട് പൂക്കാട്ടിരി പാടശേഖരത്തിൽ നെൽകൃഷിക്ക് തുടക്കം കുറിച്ചു. പാടശേഖര സമിതി കൺവീനർ റഷീദ് കീഴിശ്ശേരി, സെക്രട്ടറി കെ.പി. രാജൻ, കലമ്പൻ മാനുട്ടി, മുഹമ്മദ് എന്ന ബാവ, മാനുട്ടി പുറമണ്ണൂർ, റസാഖ്, നാരായണൻ കുട്ടി, വി.പി. യൂനുസ് സലീം, തുരുമ്പത്ത് കുഞ്ഞിപ്പ, അലവി, ഉണ്ണീൻകുട്ടി, കയ്യാലയിൽ കുഞ്ഞുട്ടി, ഏനി, കെ.കെ. മുഹമ്മദ് തുടങ്ങിയ കർഷകർ വിത്തിടൽ ഉത്സവത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.