വിഷരഹിത പച്ചക്കറി കൃഷിയുമായി 'പ്രതിഭ'
text_fieldsഅരീക്കോട്: സംസ്ഥാന സർക്കാറിെൻറ നൂറുദിന കർമ പരിപാടിയിലെ ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതി നടപ്പാക്കുന്നതിെൻറ ഭാഗമായി മേലകൊഴക്കോട്ടൂർ പ്രതിഭ കലാ സാംസ്കാരിക വേദി ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു. വിഷരഹിത പച്ചക്കറി ഓണത്തിന് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതിഭ സാംസ്കാരിക വേദി ഇത്തരത്തിലൊരു കൃഷി പദ്ധതി നടപ്പാക്കിയത്. അരയേക്കർ സ്ഥലത്താണ് രണ്ടുമാസം മുമ്പ് ഇവർ കൃഷിയിറക്കിയത്.
പയറ്, വെണ്ട, വഴുതന, ചീര, പച്ചമുളക്, മത്തൻ, കുമ്പളം, ചെരങ്ങ തുടങ്ങിയ പച്ചക്കറികളാണ് കൃഷി ചെയ്തതെന്ന് പ്രതിഭ കലാ സാംസ്കാരിക വേദി ഭാരവാഹികൾ പറയുന്നു.
വെറുതെ കാടുപിടിച്ചു കിടന്ന കൊഴക്കോട്ടൂർ സ്കൂളിന് സമീപത്തെ സ്ഥലമാണ് ഇവർ വൃത്തിയാക്കി ഇത്തരത്തിൽ മാതൃക കൃഷി ചെയ്യുന്നത്.
അരീക്കോട് കൃഷി ഓഫിസർ നജ്മുദ്ദീെൻറ നിർദേശത്തെ തുടർന്ന് എടാലത്ത് രാധാകൃഷ്ണൻ, ഹനീഫ ഒറ്റകത്ത്, മുജീബ് പുൽപറംബ്, സുരേഷ്, എം. നാസർ, രമേഷ് ബാബു, ജയൻ തവനൂർ എന്നിവരുടെ നേതൃത്വത്തിലാണ് കൃഷിയിറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.