കോട്ടയം: അപ്രതീക്ഷിതമായി പെയ്യുന്ന മഴയിൽ നാട്ടകം കൃഷിഭവൻ പരിധിയിലെ 18 പാടശേഖരങ്ങളിലെ പുഞ്ചകൃഷി മുടങ്ങി. മടകളും ബണ്ടുകളും ഒലിച്ചുപോയി പാടത്ത് വെള്ളം കയറിയതിനാൽ ഇതുവരെ വിതക്കാൻ സാധിച്ചിട്ടില്ല. 18 പാടശേഖരങ്ങളിലായി 2700 ഏക്കറിലാണ് നെൽകൃഷി ചെയ്തുവരുന്നത്. 2018ലെ പ്രളയത്തിൽ പാടശേഖരത്തിെൻറ പുറംബണ്ട് തകർന്നിരുന്നു. ഇതോെട ചെറിയ വെള്ളപ്പൊക്കം വന്നാലും പാടശേഖരങ്ങൾ മുങ്ങുന്ന അവസ്ഥയാണ്. ഇത്തവണ പുഞ്ചകൃഷിക്കായി സെപ്റ്റംബറിൽ മോട്ടോർ വെച്ച് വെള്ളം വറ്റിച്ച് ഒരുക്കം പൂർത്തിയാക്കിയപ്പോഴാണ് ഒക്ടോബറിൽ വീണ്ടും കനത്ത മഴയെത്തിയത്. പലയിടത്തും മടവീഴുകയും ബണ്ടുകൾ കവിഞ്ഞും പാടശേഖരങ്ങൾ മുങ്ങിപ്പോയി. ഇതുവെര നാലുതവണ മടകളും ബണ്ടുകളും പുനർനിർമിക്കുകയും വെള്ളം വറ്റിക്കുകയും ചെയ്തതായി കർഷകർ പറയുന്നു. വെള്ളം വറ്റിച്ചാൽ പിറ്റേദിവസം മഴ പെയ്ത് വീണ്ടും വെള്ളത്തിലാവും. പുനർനിർമിച്ച ബണ്ടുകളെല്ലാം ഒലിച്ചുപോയി. ഇതിനായി വലിയ തുക മുടക്കിയ കർഷകരെല്ലാം വൻ സാമ്പത്തിക ബാധ്യതയിലാണ്. സർക്കാർ സഹായം ലഭിച്ചില്ലെങ്കിൽ പുഞ്ചകൃഷി നടത്താനാവില്ല. ഇത് ആയിരത്തിലേറെ കർഷകരെയും കർഷകത്തൊഴിലാളികളെയും അവരുെട കുടുംബങ്ങളെയും പട്ടിണിയിലാക്കും. നടീൽ കഴിയേണ്ട സമയമായിട്ടും ഇതുവരെ വിത്ത് വിതക്കാനായിട്ടില്ല. സമയക്കുറവുള്ളതിനാൽ മൂപ്പുകുറവുള്ള വിത്ത് നൽകണെമന്നാണ് കർഷകരുെട ആവശ്യം. ഒരുതവണ പാടത്ത് കൃഷിയിറക്കാൻ 40,000 രൂപ ചെലവുവരും. വായ്പയെടുത്തും സ്വർണം പണയംവെച്ചുമാണ് കർഷകർ കൃഷിചെയ്യുന്നത്. നെല്ല് മാത്രം സൗജന്യമായി ലഭിക്കും. കൊയ്ത്തു യന്ത്രത്തിെൻറയും ചുമട്ടുകാരുടെയും ചെലവുവേറെ. നെല്ല് മില്ലുകാർ എടുത്തുകഴിഞ്ഞാലും രണ്ടാഴ്ച കഴിയാതെ ബില്ല് കിട്ടില്ല. ബില്ല് ബാങ്കിൽ നൽകി പണംകിട്ടണമെങ്കിൽ പിന്നെയും വൈകും. ഫലത്തിൽ ഒരുമാസം കഴിയാതെ പണം കൈയിലെത്തില്ല. ഒരു ഏക്കറിൽ വിതക്കാൻ 50-60 കിലോ നെല്ല് വേണം. എന്നാൽ, സൗജന്യമായി നൽകുന്നത് 45 കിലോ മാത്രമാണ്. ബാക്കി നെല്ല് പണം നൽകി കർഷകർ വാങ്ങണം. ഇക്കാര്യം ചൂണ്ടിക്കാട്ടിയും വിവിധ ആവശ്യങ്ങളുന്നയിച്ചും നാട്ടകം നെൽകർഷക കൂട്ടായ്മ കൃഷി മന്ത്രി, കലക്ടർ, മുനിസിപ്പൽ ചെയർപേഴ്സൻ എന്നിവർക്കടക്കം നിവേദനം നൽകി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.
'ഉമ' പണ്ടേപോലെ ഫലിക്കുന്നില്ല
കോട്ടയം: നാട്ടകം കൃഷിഭവനിൽനിന്ന് കർഷകർക്ക് വിതരണം ചെയ്യാനെത്തിച്ചത് ഗുണനിലവാരമില്ലാത്ത നെൽവിത്ത്. കൃഷിഭവനിലെത്തിച്ച ഏഴുലോഡ് നെൽവിത്തിൽ അഞ്ചുലോഡും ഉപയോഗയോഗ്യമല്ലാത്തതെന്ന് മങ്കൊമ്പ് നെല്ലുഗവേഷണ കേന്ദ്രത്തിൽ നടത്തിയ പരിേശാധനയിൽ കണ്ടെത്തി. നാട്ടകം കൃഷിഭവൻ പരിധിയിലെ 18 പാടശേഖരങ്ങളിലെ 2700 ഏക്കറിലെ പുഞ്ചകൃഷിക്കാണ് നാഷനൽ സീഡ് കോർപറേഷെൻറ നെൽവിത്തായ ഡി വൺ ഇനത്തിൽപെട്ട ഉമ നെൽവിത്തിറക്കിയത്. അപ്പർ കുട്ടനാടൻ, കുട്ടനാടൻ മേഖലകളിൽ ഉമ നെൽവിത്താണ് സാധാരണ വിതക്കാറുള്ളത്. ഉമ ആദ്യകാലത്ത് ഗുണമേന്മയുള്ള വിത്തായിരുന്നെങ്കിലും ഇപ്പോൾ വിളവ് കുറവാണെന്ന് കർഷകർ പറയുന്നു. മൂന്നുവർഷം മുമ്പ് കിളിർക്കാത്തതിനെ തുടർന്ന് ഈ നെൽവിത്ത് കർഷകർ തിരിച്ചയച്ചിരുന്നു. തുടർന്നുള്ള വർഷങ്ങളിൽ കിട്ടിയ നെല്ലും ഗുണമേന്മ കുറഞ്ഞതായിരുന്നു. ഇത്തവണ ഇറക്കിയതിൽ മുളക്കാത്തതും വരിയുള്ളതും പതിരുള്ളതുമായ നെല്ലാണ് അധികവും. നെൽവിത്ത് 120 ദിവസം കൊണ്ട് മൂപ്പെത്തുമെങ്കിൽ വരിെനല്ല് 50-60 ദിവസങ്ങൾക്കുള്ളിൽ മൂപ്പാകും. പാടത്ത് വരിനെല്ല് നിറഞ്ഞാൽ നെല്ലിെൻറ വിളവ് കുറയും. ഒരു ഏക്കറിൽനിന്ന് 25 ക്വിൻറൽ നെല്ല് ലഭിച്ചിരുന്നിടത്ത് ഇപ്പോൾ കിട്ടുന്നത് 7-12 ക്വിൻറൽ നെല്ല് മാത്രമാണ്. ഈ വിത്തിനുപകരം ഗുണമേന്മയുള്ള വിത്തുകൾ ലഭ്യമാക്കണമെന്നാണ് കർഷകരുടെ ആവശ്യം. മഴ മൂലം വിത വൈകിയതിനാൽ ഈ വിത്തുതന്നെ എടുക്കേണ്ട ഗതികേടിലാണ് കർഷകർ.