മഴ: കാപ്പി കർഷകർ പ്രതിസന്ധിയിൽ
text_fieldsഅഗളി: ന്യൂനമർദവും കാലവർഷവും ഇടതടവില്ലാതെ തുടരുമ്പോൾ മലയോര മേഖലയിലെ കാപ്പി കർഷകർ പ്രതിസന്ധിയുടെ നടുവിലാണ്. കാപ്പിക്കുരു പഴുത്ത് വിളവെടുപ്പിന് പാകമായ സമയമാണിത്. എന്നാൽ മഴ ഒഴിയാതെ നിൽക്കുന്നതും സൂര്യപ്രകാശം ഇല്ലാത്തതും കാരണം പറിച്ചെടുത്ത കാപ്പിക്കുരു പോലും ഉണക്കാനാവാത്ത അവസ്ഥയാണുള്ളത്.
തുടർച്ചയായി പെയ്യുന്ന മഴ കാപ്പിക്കുരു പറിക്കാനും തടസ്സമാകുന്നുണ്ട്. അട്ടപ്പാടിയിലെ നൂറുകണക്കിന് ഹെക്ടർ വരുന്ന കാപ്പിത്തോട്ടങ്ങളിൽ കാപ്പിക്കുരു പറിക്കാൻ കഴിയാതെ കൊഴിഞ്ഞു വീണ് നശിക്കുന്ന അവസ്ഥയുമുണ്ട്.
അറബി ഇനത്തിൽ പെട്ട കാപ്പിയാണ് ഇപ്പോൾ വിളവെടുപ്പിന് പാകമായത്. വില തകർച്ചയും കർഷകരെ സാരമായി ബാധിച്ചിട്ടുണ്ട്. പ്രതിസന്ധികൾ അതിജീവിച്ച് കുരു ഉണക്കിയെടുത്താൽ തന്നെ പറിക്കൽ കൂലി പോലും ലഭിക്കുന്നിെല്ലന്ന് കർഷകർ പരാതിപ്പെടുന്നു. കോഫി ബോർഡിൽ നിന്നുമുള്ള സഹായങ്ങളും ഉണ്ടാകുന്നില്ല. കാപ്പി കർഷകർക്കായി പ്രത്യേക ധനസഹായം സർക്കാറിെൻറ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നാണ് കർഷകരുടെ ആവശ്യം.
നെല്ലിയാമ്പതിയിലെ പാടികളിൽ തൊഴിലാളികൾക്ക് ദുരിത ജീവിതം
നെല്ലിയാമ്പതി: തോട്ടം മേഖലയിലെ പാടികൾ പലതും കാലപ്പഴക്കം കാരണം ദ്രവിച്ചു തുടങ്ങിയിട്ടും അറ്റകുറ്റപ്പണികൾക്ക് പല സ്വകാര്യ എസ്റ്റേറ്റുകളും തയാറാകുന്നില്ല. കോവിഡ് നിയന്ത്രണങ്ങൾക്ക് ഇളവു വന്നതോടെ പാടികളിലെ തൊഴിലാളികൾ ജോലിക്ക് പോയിത്തുടങ്ങി. എന്നാൽ അവർ താമസിക്കുന്ന പാടികൾ നന്നാക്കാൻ ഒരു ശ്രമവുമില്ല. പാടികളുടെ ശോച്യാവസ്ഥ തോട്ടം തൊഴിലാളി യൂനിയനുകൾ പലതവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഫലമില്ല. മഴ തുടർന്നാൽ ചോർന്നൊലിക്കുന്ന വീടുകളുടെ മേൽക്കൂര പ്ലാസ്റ്റിക് കൊണ്ട് മറച്ചാണ് തൽക്കാലം ചോർച്ച മാറ്റുന്നത്. തൊഴിൽ വകുപ്പധികൃതർ എല്ലാ വർഷവും എസ്റ്റേറ്റ്പാടികൾ സന്ദർശിച്ച് ആവശ്യമായ നിർദേശങ്ങൾ നൽകിയിട്ടും ഒന്നും നടപ്പാവുന്നില്ലെന്ന് തൊഴിലാളികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.