കാലംതെറ്റി മഴ: കർഷകർക്ക് ഇരട്ടി നഷ്ടം
text_fieldsകൊല്ലങ്കോട്: കനത്തമഴയിൽ ദുരിതം തീരാതെ കർഷകർ. മഴ മൂലം വെള്ളത്തിൽ മുങ്ങിയ കതിരുകൾ തൊഴിലാളികളെ ഉപയോഗിച്ച് കൊയ്തെടുത്ത് കൊയ്ത്ത് യന്ത്രത്തിലിട്ട് മെതിക്കുന്നത് വ്യാപകമായി. കൊയ്ത നെല്ല് മെതിക്കാൻ സ്ഥലസൗകര്യമില്ലാത്ത കർഷകരാണ് തൊഴിലാളികളെ ഉപയോഗിച്ച് കൊയ്തെടുത്ത്, അതേ പാടശേഖരത്തുെവച്ച് കൊയ്ത്ത് യന്ത്രത്തിനകത്ത് മെതിക്കുന്നത്. ഇത്തരത്തിൽ മുതലമട, കൊല്ലങ്കോട്, വടവന്നൂർ മേഖലയിൽ മാത്രം എട്ട് കൊയ്ത്ത് യന്ത്രങ്ങൾ ഉപയോഗിച്ച് നെല്ല് മെതിച്ചുവരുകയാണ്.
തൊഴിലാളികളുടെ കൂലിയും കൊയ്ത്ത് യന്ത്രത്തിന് വാടക നൽകേണ്ടതുംകൊണ്ട് ഇരട്ടിയിലധികം ചെലവ് വരുന്നതായി കർഷകർ പറയുന്നു. കൊയ്ത്ത് വൈകിയാൽ വീണ കതിരുകൾ മുളച്ച് നശിക്കും. അതുകൊണ്ടാണ് ഭാരിച്ച ചെലവ് കണക്കിലെടുക്കാതെ, യന്ത്രവും തൊഴിലാളികളെയും ഉപയോഗപ്പെടുത്തി കൊയ്തെടുത്തുകൊണ്ടിരിക്കുന്നതെന്ന് കർഷകർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.