വായനവാരത്തില്‍ കുന്നനാട് ഏലാ കാര്‍ഷിക സമൃദ്ധിയിലേക്ക്
text_fieldsവെള്ളറട: വായനവാരത്തില്‍ കാര്‍ഷികസമൃദ്ധിയിലേക്ക് ഒരു ഹരിതഭാവന. ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ കുന്നനാട് ഏലായിലെ മറ്റ് കൃഷികള്‍ നടത്തിയിരുന്ന പാടങ്ങള്‍ വായനവാരത്തില്‍ ഹരിതഭാവനയിലൂടെ കതിരണിയാനൊരുങ്ങുന്നു. പൂഴനാട് നീരാഴികോണം ഭാവന ഗ്രന്ഥശാല ആന്‍ഡ് കലാസാംസ്‌കാരിക കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് ഇവിടെ നെല്‍കൃഷിക്ക് വീണ്ടും തുടക്കം കുറിച്ചത്. വായന പക്ഷാചരണത്തിലാണ് ഹരിതഭാവന എന്നപേരില്‍ കാര്‍ഷിക വായനക്ക് ഭാവന ഗ്രന്ഥശാല മുന്നിട്ടിറങ്ങിയത്. രക്തശാലി എന്ന ഔഷധഗുണമുള്ള നെല്‍വിത്താണ് കൃഷിക്കായി ഇവിടെ ഉപയോഗിക്കുന്നത്.
ഗ്രാമപഞ്ചായത്തിന്‍റെയും കൃഷി ഭവന്‍റെയും സഹകരണത്തോടെ രണ്ടുഹെക്ടറോളം വിസ്തൃതിയിലാണ് നെല്‍കൃഷി വ്യാപിപ്പിക്കുന്നത്. സി.കെ. ഹരീന്ദ്രൻ എം.എൽ.എയുടെ അധ്യക്ഷതയില്‍ മന്ത്രി ആന്റണി രാജു ഞാറ് നടീല്‍ ഉത്സവം ഉദ്ഘാടനം ചെയ്തു.
മലയാളം മിഷന്‍ ഡയറക്ടര്‍ മുരുകന്‍ കാട്ടാക്കട മുഖ്യ അതിഥി ആയിരുന്നു. അലി സാബ്രിന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാല്‍ കൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചെറുപുഷ്പം, വൈസ് പ്രസിഡന്റ് ഷിബു ബാലകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്തംഗം മേരി മേബിള്‍, മിനര്‍വാ സുകുമാരന്‍, ഉഷാകുമാരി, മഞ്ജു സുരേഷ്, ജനപ്രതിനിധികളായ സത്യനേശന്‍, ബിന്ദു, മിനി വിജയന്‍, ജയലക്ഷ്മി, ശ്രീകുമാരന്‍ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.